കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ആരാധന എന്നാൽ ഇതാണ്'; മെസി ആരാധികയുടെ ഗര്‍ഭകാല ഫോട്ടോഷൂട്ട് വൈറല്‍

Google Oneindia Malayalam News

ലോകം ഇന്ന് ഖത്തറിലേക്ക് കണ്ണും നട്ടിരിക്കുകയാണ്. തഹ്ങളുടെ പ്രിയപ്പെട്ട ടീം ലോകകപ്പില്‍ മുത്തമിടുന്നും കാത്ത് ഫുട്‌ബോള്‍ പ്രേമികളുടെ മനസ് ഖത്തറിന്റെ മണ്ണിലാണ്. ഫുട്‌ബോള്‍ ലോകകപ്പ് ഖത്തറിലാണെങ്കിലും കേരളം ആവേശത്തിന്റെ കൊടുമുടിയിലാണ്. സോഷ്യല്‍ മീഡിയയില്‍ അടക്കം കേരളത്തിന്റെ ഫുട്‌ബോള്‍ പ്രേമം വൈറലായക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇതിനിടെ സോഷ്യല്‍ മീഡിയയില്‍ ഒരു ഫോട്ടോഷൂട്ട് വൈറലാകുകയാണ്.

1

കടുത്ത അര്‍ജന്റീന ആരാധികയുടെ ഗര്‍ഭകാല ഫോട്ടോഷൂട്ടാണിത്. സൂപ്പര്‍ താരം മെസിയുടെ ജേഴ്‌സി അണിഞ്ഞുകൊണ്ടാണ് ആരാധിക തന്റെ ഒമ്പതാം മാസത്തിലെ ചിത്രങ്ങള്‍ പങ്കുവച്ചത്. തൃശൂര്‍ കുന്നത്തങ്ങാടി സ്വദേശി സോഫിയ രഞ്ജിത്താണ് ചിത്രം പങ്കുവച്ചത്. ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ എല്ലാവരും അഭിനന്ദനങ്ങളുമായി രംഗത്തെത്തി.

2

വായില്‍ സ്വര്‍ണക്കരണ്ടിയുമായി ജനിച്ചവര്‍; ധനം കുമിഞ്ഞുകൂടും; ഈ ഭാഗ്യരാശിക്കാരാണോ നിങ്ങള്‍വായില്‍ സ്വര്‍ണക്കരണ്ടിയുമായി ജനിച്ചവര്‍; ധനം കുമിഞ്ഞുകൂടും; ഈ ഭാഗ്യരാശിക്കാരാണോ നിങ്ങള്‍

ഭര്‍ത്താവും ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറുമായ മലപ്പുറം സ്വദേശി രഞ്ജിത്ത് ലാല്‍ ആണ് ചിത്രം പകര്‍ത്തിയത്. ലാല്‍ ഫ്രെയിംസ് എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് ചിത്രം പങ്കുവച്ചത്. ചിത്രങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് ചിത്രങ്ങള്‍ക്ക് ലഭിക്കുന്നത്. അര്‍ജന്റീന ആരാധകരും ചിത്രങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്.

3

ഇതാ ജയരാജന്റെ 'ബുള്ളറ്റ് പ്രൂഫ് യാത്ര'; വീഡിയോയുമായി മകന്‍, മാധ്യമങ്ങള്‍ക്കെതിരെ സിപിഎം അണികള്‍ഇതാ ജയരാജന്റെ 'ബുള്ളറ്റ് പ്രൂഫ് യാത്ര'; വീഡിയോയുമായി മകന്‍, മാധ്യമങ്ങള്‍ക്കെതിരെ സിപിഎം അണികള്‍

അതേസമയം, ഫുട്‌ബോള്‍ മത്സരം ഖത്തറില്‍ പുരോഗമിക്കുകയാണ്. ഇന്ന് ആരാധകര്‍ കാത്തിരുന്ന അര്‍ജന്റീന മത്സരവും നടക്കുന്നുണ്ട്. അര്‍ജന്റീന സൗദി അറേബ്യയെയാണ് നേരിടുന്നത്. കഴിഞ്ഞ ദിവസം നടന്ന ഗ്രൂപ്പ് ബി പോരാട്ടത്തില്‍ വെയ്ല്‍സ് -യുഎസ്എ പോരാട്ടം ആവേശസമനിലയില്‍ അവസാനിച്ചു. ഇരു ടീമുകളും ഓരോ ഗോള്‍ വീതമടിച്ചാണ് സമനിലയില്‍ പിരിഞ്ഞത്.

4

അതേസമയം, ആദ്യമായാണ് ഒരു ഗള്‍ഫ് രാജ്യം ലോകകപ്പ് ഫുട്ബോളിന് വേദിയാകുന്നത് അതുകൊണ്ട് തന്നെ വിവാദങ്ങളും വിടാതെ പിന്തുടര്‍ന്നുണ്ട്. ഫുട്ബോള്‍ വേദികളില്‍ മദ്യം ലഭിക്കില്ലെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഇത് ഫുട്ബോള്‍ ആരാധകരെ നിരാശരാക്കിയിട്ടുണ്ട്. മദ്യത്തിന്റെ വില്‍പന ഉണ്ടാവില്ലെന്നാണ് ഫിഫ അറിയിച്ചത്.

5

എട്ടു പുതിയ സ്റ്റേഡിയങ്ങളാണ് ഖത്തര്‍ സജ്ജമാക്കിയിരിക്കുന്നത്. ഇന്ത്യയില്‍ നിന്ന് നിരവധി ഫുട്‌ബോള്‍ പ്രേമികളാണ് ലോകകപ്പിനായി ഖത്തറിലേക്ക് യാത്ര തിരിച്ചിരിക്കുന്നത്. ലോകകപ്പ് ഫുട്ബോള്‍ മല്‍സരം അവിസ്മരണീയമാക്കാനുള്ള എല്ലാ ഒരുക്കവും ഖത്തര്‍ ഭരണകൂടം നടത്തിയിട്ടുണ്ട്.

photo credit: lal frames

English summary
Lionel Messi Fan's Pregnancy Photoshoot goes viral on social media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X