മുകേഷ് അംബാനിക്ക് പുതിയ എതിരാളി, 36000 കോടിയുടെ കമ്പനി അധിപന്‍, ആസ്തിയില്‍ ആരാണ് മുമ്പന്‍
മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരനാണ് മുകേഷ് അംബാനി, ഫോബ്‌സ് പട്ടികയില്‍ അടക്കം ഈ വര്‍ഷം ആദ്യ പത്തില്‍ അദ്ദേഹം ഇടം പിടിച്ചിരുന്നു. നിലവില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് അവരുടെ ബിസിനസ് വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ്. പുതിയ മേഖലയിലേക്ക് അടക്കം അംബാനിയുടെ ബിസിനസ് എത്തുന്നുണ്ട്. റീട്ടെയില്‍ സെക്ടറില്‍ മുകേഷ് അംബാനി വന്‍ കുതിപ്പ് തന്നെയാണ് നടത്തിയത്.
അതിന് കാരണം മുംബൈയില്‍ ആരംഭിച്ച ആഡംബര മെഗാ മാളാണ്. ജിയോ വേള്‍ഡ് പ്ലാസയെന്ന ഈ മാളാണ് ഇപ്പോള്‍ ഫാഷന്‍ ലോകത്തെ പ്രധാന ചര്‍ച്ചാ വിഷയം. 7,50000 ചതുരശ്ര അടിയിലാണ് ഈ മാള്‍ നിര്‍മിച്ചിരിക്കുന്നത്. എന്തുകൊണ്ട് ഈ മാള്‍ തരംഗമാകുന്നു എന്ന് ചിന്തിച്ചിട്ടുണ്ടോ? ലോകത്തെ തന്നെ ഏറ്റവും വമ്പന്‍ ബ്രാന്‍ഡുകളാണ് ഇവിടെയുള്ളത്. ലൂയി വുയ്‌തോണ്‍, ഗുച്ചി, അര്‍മാനി, ബലെന്‍സിയാഗ പോലുള്ള ബ്രാന്‍ഡുകളാണ് ഇതിലുള്ളത്. സാധാരണക്കാരുടെ മാളാണ് ഇതെന്ന് പറയാനാവില്ല.

മുംബൈയിലെ അത്യാഡംബര മേഖലയായ ബാന്ദ്ര കുര്‍ള കോംപ്ലക്‌സിലെ റെഡ് കാര്‍പറ്റ് ചടങ്ങില്‍ ബോളിവുഡിലെ സൂപ്പര്‍ താരങ്ങള്‍ അടക്കമുള്ളവര്‍ പങ്കെടുത്തിരുന്നു. എന്നാല്‍ ആരാണ് അംബാനിയുടെ പുതിയ എതിരാളിയെന്ന് പറഞ്ഞ് തരാം. മുകേഷ് അംബാനിയുടെ ജിയോ വേള്‍ഡ് പ്ലാസയില്‍ നിന്ന് മുപ്പത് മിനുട്ട് സഞ്ചരിച്ചാല്‍ ഫീനിക്‌സ് പല്ലാഡിയത്തില്‍ എത്താം. ഇത് ഇന്ത്യയിലെ ആദ്യത്തെ പ്രീമിയം റീട്ടെയില്‍ സെന്ററാണ്. ലോവര്‍ പരേലിലാണ് ഈ മാള്‍ ഉള്ളത്.
ഫിനീക്‌സ് മില്‍സിന്റെ ഫ്‌ളാഗ്ഷിപ്പ് കേന്ദ്രങ്ങളിലൊന്നാണ് ഈ ആഡംബര മാള്‍. റിയല്‍ എസ്റ്റേറ്റ് മേഖലയിലെ ഭീമന്‍ എന്ന് തന്നെ പറയാം. 36000 കോടിയുടെ വിപണി മൂല്യം അതുല്‍ റുയിയ എന്ന ജയന്റിനുണ്ട്. മാള്‍ മേഖലയിലെ ബിസിനസില്‍ രാജാവാണ് അദ്ദേഹം. റെസിഡെന്‍ഷ്യല്‍ റിയല്‍ എസ്റ്റേറ്റ്, ഹോട്ടലുകള്‍ എന്നിവയിലാണ് ഇവര്‍ കൂടുതലായും ശ്രദ്ധിക്കുന്നത്.
അതുല്‍ റുയിയയാണ് ഇപ്പോള്‍ മുകേഷ് അംബാനിയുടെ എതിരാളി. എന്നാല്‍ അതുലിന്റെ വളര്‍ച്ച അത്ര എളുപ്പമല്ലായിരുന്നു. പുരാതനമായ വസ്ത്രവ്യാപാര കമ്പനിയായിരുന്നു ഫിനീക്‌സ് മില്‍. ഇത് സാമ്പത്തിക നഷ്ടത്തില്‍ തകര്‍ന്ന് നില്‍ക്കുമ്പോഴാണ് മാറ്റങ്ങള്‍ വരുന്നത്. 1990കളില്‍ മില്ലില്‍ നിന്ന് മാളുകളിലേക്ക് മാറിയ കമ്പനി വളര്‍ച്ചയുടെ പടവുകള്‍ ചവിട്ടി കയറുകയായിരുന്നു.ഫീനിക്‌സ് മില്‍സിന്റെ വിജയത്തിന് പിന്നില്‍ റിയല്‍ എസ്റ്റേറ്റ് ഭീമനായ അതുല്‍ റുയിയയായിരുന്നു.
മുംബൈ ആസ്ഥാനമാക്കിയാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നത്. ഈ വര്‍ഷത്തെ ഇന്ത്യന്‍ ശതകോടീശ്വരന്‍മാരുടെ പട്ടികയിലും ഇടംപിടിച്ചിരുന്നു റൂയിയ. ഇന്ന് 15000 കോടിയുടെ ആസ്തിയാണ് അദ്ദേഹത്തിനുള്ളത്. ഇത് പക്ഷേ മുകേഷ് അംബാനിയേക്കാള്‍ കുറവാണ്. 33 ലക്ഷം സ്‌ക്വയര്‍ ഫീറ്റില്‍ ഉള്ള വമ്പന്‍ മില്‍ കാരണം അദ്ദേഹത്തിന് വലിയ ഡിമാന്‍ഡ് മാര്‍ക്കറ്റിലുണ്ട്. കാരണം നിര്‍മാണ ചെലവും, തൊഴിലാളി പ്രശ്‌നങ്ങളുമെല്ലാം ഈ മേഖലയെ തളര്‍ത്തുന്നുണ്ടായിരുന്നു.
1994ലാണ് കുടുംബ ബിസിനസ് അദ്ദേഹം ഏറ്റെടുക്കുന്നത്. അപ്പോള്‍ ബിസിനസ് തകര്‍ന്നിരുന്നു. എന്നാല്‍ ഫീനിക്‌സ് മില്ലിനെ അദ്ദേഹം മാറ്റിയെടുത്തു. 2007ല്‍ ഈ കോമ്പൗണ്ടില്‍ പഞ്ചനക്ഷത്ര ഹോട്ടലും അദ്ദേഹം ആരംഭിച്ചു. ഇന്ന് ആറ് നഗരങ്ങളില്‍ അതുല്‍ റുയിയക്ക് മാളുകളുണ്ട്. മുംബൈ, അഹമ്മദാബാദ്, ഇന്‍ഡോര്‍, ലഖ്‌നൗ, ചെന്നൈ, പൂനെ, ബെംഗളൂരു എന്നിവിടങ്ങളിലാണ് മാള്‍. സെന്റ് റെജിസ് മുംബൈ, കോര്‍ട്ട്യാര്‍ഡ് മാരിയറ്റ് ആഗ്ര ഹോട്ടലുകളും ഈ കമ്പനിയുടെ ഭാഗമാണ്.
അതുല്‍ റുയിയ ഫിനീക്‌സ് മില്‍സിന്റെ മാനേജിംഗ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് വിരമിച്ചതാണ്. പിന്നീട് കമ്പനിയുടെ ചെയര്‍മാനായി കാര്യങ്ങള്‍ നോക്കുന്നത് അദ്ദേഹമാണ്. യുഎസ്സിലെ പെനിസില്‍വാനിയ യൂണിവേഴ്‌സിറ്റിയും, വാര്‍ട്ടണ്‍ സ്‌കൂളിലുമെല്ലായിട്ടായിരുന്നു അദ്ദേഹത്തിന്റെ പഠനം.












Click it and Unblock the Notifications