Get Updates
Get notified of breaking news, exclusive insights, and must-see stories!

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിം​ഗിനും ഭാര്യ ഡോ. ഗുർപ്രീതിനും കുഞ്ഞ് ജനിച്ചു

പഞ്ചാബ് മുഖ്യമന്ത്രി ഭ​ഗവന്ത് സിം​ഗ് മാനും ഭാര്യ ഡോ. ​ഗുർപ്രീത് കൗറിനും കുഞ്ഞ് ജനിച്ചു. വ്യാഴാഴ്ച മൊഹാലിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു ​ഗുർപ്രീത് കൗറിന്റെ പ്രസവം നടന്നത് . "ദൈവം ഒരു മകളുടെ വരം തന്നിരിക്കുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു," ഭ​ഗവന്ത് എക്സിൽ കുറിച്ചു.

ഡോക്ടർ ഗുർപ്രീത് കൗറിനെ ബുധനാഴ്ചയായിരുന്നു മൊഹാലിയിലെ ഫോർട്ടിസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 2022 മാർച്ച് 16 നായിരുന്നു പഞ്ചാബ് മുഖ്യമന്ത്രിയായി ഭ​ഗവന്ത് സത്യപ്രതിജ്ഞ ചെയ്ത്. നാല് മാസത്തിന് ശേഷം 2022 ജൂലൈ 6 ന് ചണ്ഡീഗഡിൽ വെച്ച് ഭ​ഗലന്ത് സിം​ഗ് മാൻ ഡോ ഗുർപ്രീത് കൗറിനെ വിവാഹം കഴിച്ചു.

bhagwant

ഇന്ദർപ്രീത് കൗറുമായുള്ള മുൻ വിവാഹത്തിൽ ഒരു മകനും മകളും ഭ​ഗവന്തിനുണ്ട്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ മൂന്നാമത്തെ കുട്ടിയാണ്. 2015-ൽ അദ്ദേഹം ഇന്ദ്രപ്രീതിനെ വിവാഹമോചനം ചെയ്തു, അവരോടൊപ്പം കുട്ടികളായ സീരത്ത് (23), ദിൽഷൻ (19) എന്നിവരും യുഎസിലാണ്.
ലുധിയാനയിലെ തൻ്റെ റിപ്പബ്ലിക് ദിന പ്രസംഗത്തിനിടെ, താനും ഭാര്യയും മാർച്ചിൽ ഒരു കുഞ്ഞിനെ പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞിരുന്നു.

ലിംഗനിർണയ പരിശോധനകൾ നടത്തരുതെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചിരുന്നു. "മാർച്ചിൽ എൻ്റെ വീട്ടിൽ സന്തോഷം നിറയുന്ന ഒരു കാര്യം ഞാൻ പ്രതീക്ഷിക്കുന്നു. എൻ്റെ ഭാര്യ ഏഴുമാസം ഗർഭിണിയാണ്. ലിംഗ നിർണ്ണയം ഞങ്ങൾ നടത്തിയില്ല, ഭാവിയിലും അങ്ങനെ ചെയ്യില്ല. അത്തരം ശീലങ്ങൾ ഒഴിവാക്കണമെന്ന് ഞാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു, അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+