കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2500 ഏക്കര്‍, 40 മുറി, എലിസബത്ത് രാജ്ഞിയുടെ ബന്ധു ബംഗ്ലാവ് വില്‍ക്കുന്നു, ഈ തുകയുണ്ടെങ്കില്‍ വാങ്ങാം

Google Oneindia Malayalam News

ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ മരണശേഷം ബ്രിട്ടീഷ് രാജകുടുംബം ആകെ പുതിയ സമ്പ്രദായത്തിലേക്ക് പോവുകയാണ്. കുടുംബത്തില്‍ പ്രശ്‌നങ്ങള്‍ കണ്ടുതുടങ്ങിയതിന് പിന്നാലെ പ്രമുഖ ബംഗ്ലാവും രാജകുടുംബാംഗം വില്‍ക്കുകയാണ്. കേട്ടുകേള്‍വിയില്ലാത്തതാണ് ഇക്കാര്യം. നൂറ്റാണ്ടുകളുടെ ചരിത്രമുറഞ്ഞ ബാണ്‍വെല്‍ മനോര്‍ ആണ് വില്‍ക്കാന്‍ പോകുന്നത്.

എലിസബത്ത് രാജ്ഞിയുടെ പിതാവിന്റെ സഹോദര പുത്രനായ റിച്ചാര്‍ഡ് രാജകുമാരനാണ് സ്വന്തം ബംഗ്ലാവ് വില്‍ക്കുന്നത്. ഗ്ലോസെസ്റ്ററിന്റെ ഡ്യൂക്കാണ് റിച്ചാര്‍ഡ് രാജകുമാരന്‍. എന്താണ് കാരണം എന്നൊന്നും കൃത്യമായി റിച്ചാര്‍ഡ് രാജകുമാരന്‍ വ്യക്തമാക്കിയിട്ടില്ല. വിശദമായ വിവരങ്ങളിലേക്ക്....

1

image credit: dreweatts1759 instagram

നോര്‍ത്താപ്റ്റന്‍ മനോര്‍ ഹൗസ് വില്‍പ്പനയ്ക്ക് നല്‍കുമ്പോള്‍ വലിയ ഓഫറുകളും നല്‍കിയിട്ടുണ്ട്. ഇത് ഇനി രാജപദവികളൊന്നും ഇല്ലാത്തയാള്‍ക്കും സ്വന്തമാക്കാം. 4.75 മില്യണ്‍ പൗണ്ടാണ് ഈ കൊട്ടാരം വാങ്ങാന്‍ ചെലവിടേണ്ടത്. എട്ട് ബെഡ്‌റൂമുകള്‍ ഈ കൊട്ടാരത്തിലുണ്ട്. റോയല്‍ ടച്ച് തന്നെ ഈ ബംഗ്ലാവിനുണ്ട്. ബാണ്‍വെല്‍ മനോര്‍ ശരിക്കും പ്രഭുക്കന്മാരുടെ കൊട്ടാരത്തിന് വേണ്ട എല്ലാ ആഢംബരവും അടങ്ങിയതാണ്. ഒരുപാട് സവിശേഷതകള്‍ ഈ കൊട്ടാരത്തിനുണ്ട്.

2

ഗൂഗിള്‍ പേ വഴിമാറി; പുതിയ പേമെന്റ് രീതിയുമായി യുവാവ്, ഇവിടെ ചായ കുടിച്ചാല്‍ പണം ഇങ്ങനെയും അടയ്ക്കാംഗൂഗിള്‍ പേ വഴിമാറി; പുതിയ പേമെന്റ് രീതിയുമായി യുവാവ്, ഇവിടെ ചായ കുടിച്ചാല്‍ പണം ഇങ്ങനെയും അടയ്ക്കാം

2500 ഏക്കറിലായി വ്യാപിച്ച് കിടക്കുന്നതാണ് ഈ ബംഗ്ലാവ്. അത്രയും ഗംഭീരം കാഴ്ച്ചകളാണ് ഇതിലൂടെ കാണാന്‍ സാധിക്കും. റൗണ്ട് ടവറുകള്‍, പുരാതനമായ പല കാര്യങ്ങളും ഈ ബംഗ്ലാവില്‍ കാണാം. ഡ്യൂക്കും അദ്ദേഹത്തിന്റെ ഭാര്യം ബ്രിജിറ്റും ബാണ്‍വെല്‍ മനോറില്‍ കുറച്ച് കാലമായി താമസിക്കാറില്ല. 1995ല്‍ ഇവര്‍ കെന്‍സിങ്റ്റണ്‍ പാലസിലേക്ക് ഇവര്‍ താമസം മാറിയിരുന്നു. പ്രധാന കാരണം ബാണ്‍വെല്‍ മനോര്‍ നടത്തി കൊണ്ടുപോകാന്‍ വന്‍ തുക ആവശ്യമാണ്. ഇത് താങ്ങാനാവാതെയാണ് ഇവര്‍ മറ്റൊരു കൊട്ടാരത്തിലേക്ക് താമസം മാറ്റിയത്.

3

വൈറല്‍ വീഡിയോ: ഇനി പഠിക്കാനില്ല, അമ്മയോട് കരഞ്ഞ് ബഹളം വെച്ച് കുട്ടി, ചിരി പൊട്ടിച്ച് കമന്റുകള്‍വൈറല്‍ വീഡിയോ: ഇനി പഠിക്കാനില്ല, അമ്മയോട് കരഞ്ഞ് ബഹളം വെച്ച് കുട്ടി, ചിരി പൊട്ടിച്ച് കമന്റുകള്‍

ആ സമയം മുതല്‍ ബാണ്‍വെല്‍ ബംഗ്ലാവ് ഒരു പുരാവസ്തു കമ്പനിക്കായി നല്‍കിയിരിക്കുകയായിരുന്നു ഡ്യൂക്ക്. കഴിഞ്ഞ മാസം ആദ്യം തന്നെ ഇതിലെ പല വസ്തുക്കളും വിറ്റു കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ട്. എലിസബത്ത് രാജ്ഞിയുടെ മുന്‍ കൊട്ടാരത്തിനും ഇതുപോലെ മാറ്റങ്ങളുണ്ടാവും. അതേസമയം ബാണ്‍വെല്‍ മനോറിന് ഇന്ത്യന്‍ രൂപയിലേക്ക് കണക്കാക്കുമ്പോള്‍ 43 കോടി രൂപ വരും. ബംഗ്ലാവ് നോര്‍ത്താംപ്ടണ്‍ഷയറിലാണ് ഉള്ളത്. ഹെന്റി എട്ടാമന്‍ രാജാവിന്റെ ഭരണകാലത്ത് 1540ല്‍ മൊണ്ടാഗു കുടുംബത്തിന് കൈമാറിയ എസ്റ്റേറ്റിലാണ് ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്.

4

മൊണ്ടാഗു കുടുംബത്തില്‍ നിന്ന് ഇത് 1913ല്‍ മാത്രമാണ് കൈമാറ്റം ചെയ്യപ്പെട്ടത്. 1938 ജോര്‍ജ് അഞ്ചാമന്‍ രാജാവിന്റെ മകനായ ഹെന്റി രാജകുമാരനാണ് ഈ ബംഗ്ലാവ് വാങ്ങിയത്. ഹെന്റിയുടെ ഭാര്യ മൊണ്ടാഗു കുടുംബത്തിന്റെ പിന്തുടര്‍ച്ചക്കാരിയായിരുന്നു. 1995 വരെ ഇവരുടെ കുടുംബം ഇവിടെ തന്നെ താമസിക്കുകയായിരുന്നു. 40 മുറികളാണ് ഈ ബംഗ്ലാവിലുള്ളത്. കിടപ്പുമുറികളായി എട്ടെണ്ണമുണ്ട്. നാല് സ്വീകരണമുറികളും ഇതിലുണ്ട്. ഹെന്റി രാജകുമാരന്‍ ആര്‍ക്കിടെക്ടായ എഡ്വാര്‍ഡ് റിച്ചാര്‍ഡ്‌സന്റെ സഹായത്താലാണ് ഈ ബംഗ്ലാവ് ഇത്ര മനോഹരമാക്കിയത്.

5

വീട്ടിലേക്ക് സാധനം വാങ്ങി വരാന്‍ ഭാര്യ; സൂപ്പര്‍ മാര്‍ക്കറ്റിലെത്തിയ യുവാവ് കോടിപതി, സംഭവം ഇങ്ങനെവീട്ടിലേക്ക് സാധനം വാങ്ങി വരാന്‍ ഭാര്യ; സൂപ്പര്‍ മാര്‍ക്കറ്റിലെത്തിയ യുവാവ് കോടിപതി, സംഭവം ഇങ്ങനെ

നിലവിലെ ഡ്യൂക്കായ റിച്ചാര്‍ഡ് തന്റെ ബാല്യം ചെലവിട്ടത് മനോറിലാണ്. ഇതിനുള്ളില്‍ ഡ്രോയിംഗ് റൂമും, അഞ്ച് ബാത്‌റൂമുകളും, നാല് റിസപ്ഷന്‍ റൂമുകളും, ഒരു സിറ്റിംഗ് റൂമും ഉണ്ട്. പതിനേഴാം നൂറ്റാണ്ടിലെ പാനലിങ്ങും, തടി കൊണ്ട് നിര്‍മിച്ച തറയും, പ്രൗഢമായ ഫയര്‍ പ്ലെയ്‌സുമെല്ലാമാണ് ബംഗ്ലാവിന്റെ മനോഹാരിത വര്‍ധിപ്പിക്കുന്നത്. കൈമാറ്റം ചെയ്യും മുമ്പ് ബംഗ്ലാവിലെ വിലയേറിയ വസ്തുക്കളെല്ലാം ലേലം ചെയ്യും. ലക്ഷങ്ങള്‍ വിലയുള്ള വസ്തുക്കള്‍ വരെ ഇതിലുണ്ട്. വാടകയിനത്തില്‍ 30000 പൗണ്ടും ബാണ്‍വെല്‍ മനോറിന് ലഭിച്ചിരുന്നു. ഏകദേശം 27 ലക്ഷം രൂപ വരുമിത്.

English summary
queen elizabeth's cousin prince richard selling barnwell manor, here are the details and pricing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X