കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആ സ്വപ്‌നം പൊലിഞ്ഞു; മാനസകി സമ്മര്‍ദം മൂലം 'ആശ'യുടെ ഗര്‍ഭം അലസിയതായി റിപ്പോര്‍ട്ട്‌

Google Oneindia Malayalam News

ഭോപ്പാൽ: ആഫ്രിക്കൻ രാജ്യമായ നമീബിയയിൽ നിന്ന് ഇന്ത്യയിലേക്ക് കൊണ്ടുവന്ന ചീറ്റപ്പുലികളിൽ ഒന്നായ ആശ ​ഗർഭം ധരിച്ചുവെന്ന വാർത്ത ഏറെ സന്തോഷത്തോടെയാണ് രാജ്യം കേട്ടത്. എന്നാൽ ഏറെ ദുഃഖം നൽകുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ആശയുടെ ​ഗർഭം അലസിയതായാണ് പുറത്തുവരുന്ന വാർത്തകൾ.

സെപ്റ്റംബറിലാണ് ആശ ​ഗർഭിണിയാണെന്ന വാർത്ത പുറത്ത് വന്നത്. സെപ്റ്റബർ അവസാനത്തോടെ ആശ പ്രസവിക്കേണ്ടതായിരുന്നു. എന്നാൽ, നവംബർ ആദ്യം വാരമായിട്ടും ഇതുവരെ ആശ പ്രസവിച്ചില്ല. തുടർന്നാണ് ആശയുടെ ​ഗർഭമലസിയതായി സ്ഥിരീകരിച്ചത്. മാനസിക സമ്മർദ്ദം കാരണമാണ് ​ഗർഭമലസിയതെന്ന് ചീറ്റ കൺസർവേഷൻ ഫണ്ട് അറിയിച്ചു.

asha new

' പറക്കും തളിക'; അലങ്കാരത്തിന് വാഴയും തെങ്ങോലയും; നിയമം തെറ്റിച്ച് കെഎസ്ആര്‍ടിസിയുടെ കല്യാണ ട്രിപ്പ്‌' പറക്കും തളിക'; അലങ്കാരത്തിന് വാഴയും തെങ്ങോലയും; നിയമം തെറ്റിച്ച് കെഎസ്ആര്‍ടിസിയുടെ കല്യാണ ട്രിപ്പ്‌

ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനായി പിടികൂടിയപ്പോൾ തന്നെ ആശ ​ഗർഭിണിയാണെന്ന് വിവരമുണ്ടായിരുന്നു. കുനോയിൽ പരിശോധന സംവിധാനമില്ലാത്തതിനാൽ എത്രമാസമായി എന്നത് വ്യക്തമായിരുന്നില്ല. ​ഗർഭിണിയായതിനാൽ നല്ല ശ്രദ്ധയാണ് അധികൃതർ ആശക്ക് നൽകിയത്. കാട്ടിൽ നിന്ന് വരുമ്പോഴേ ആശ ഗർഭിണിയാകാൻ സാധ്യതയുണ്ട്.

അങ്ങനെയാണെങ്കിൽ, ഇത് കൂടുതൽ സങ്കീർണ്ണതയുണ്ടാക്കുമെന്നും അവളെ സഹായിക്കുന്നതിന് പരിശീലനം ലഭിച്ച സ്റ്റാഫിന്റെ പ്രാധാന്യം ആവശ്യമാണ്. അവളുടെ സമ്മർദം കുറയ്ക്കാൻ അവൾക്ക് സ്ഥലവും ശാന്തതയും ആവശ്യമാണ്, അതുവഴി അവൾക്ക് തന്റെ കുഞ്ഞുങ്ങളെ വളർത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയും,' എന്നായിരുന്നു ആശ ​​ഗർഭിണി ആണെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ അധികൃതർ പറഞ്ഞത്.

പിടികൂടുമ്പോൾ തന്നെ ആശ ​ഗർഭത്തിന്റെ ആദ്യസമയമായിരുന്നു. ആവാസവ്യവസ്ഥ മാറിയതിനാലുണ്ടായ മാനസിക സമ്മർദ്ദത്തിൽ ​ഗർഭകാലത്തിന്റെ തുടക്ക ദിവസങ്ങളിൽ തന്നെ ​ഗർഭമലസിഎന്നാണ് തങ്ങളുടെ നി​ഗമനമെന്നാണ് ചീറ്റ കൺസർവേഷൻ ഫണ്ട് ഡോ. ലോറി മാർക്കർ പറഞ്ഞത്.

ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യദിനത്തിന്റെ ഭാ​ഗമായി സെപ്റ്റംബർ 17നാണ് നമീബിയയിൽ നിന്ന് ചീറ്റപ്പുലികളെ ഇന്ത്യയിലെത്തിച്ചത്. ഭോപ്പാലിലെ കുനോ വന്യജീവി സങ്കേതത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് തുറന്നുവിട്ടത്.

Viral Video: അന്ന് കേള്‍വി നഷ്ടമായി, 35 വര്‍ഷത്തിന് ശേഷം അമ്മയുടെ ശബ്ദം കേട്ട് മകന്‍Viral Video: അന്ന് കേള്‍വി നഷ്ടമായി, 35 വര്‍ഷത്തിന് ശേഷം അമ്മയുടെ ശബ്ദം കേട്ട് മകന്‍

എട്ട് ചീറ്റപ്പുലികളെയാണ് മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ പ്രധാനമന്ത്രി നരേന്ദ്രമോദി തുറന്നുവിട്ടത്. ഒരുമാസം പ്രത്യേകം സജ്ജമാക്കിയ പ്രദേശത്തെ ക്വാറൻറീന് ശേഷമാണ് ചീറ്റകളെ കുനോ നാഷണൽ പാർക്കിലേക്ക് സ്വൈര്യ വിഹാരത്തിന് വിട്ടത്.

അതിന് ശേഷം ഓരോ ചീറ്റയെയും നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. അഞ്ച് പെണ്ണ് ചീറ്റപ്പുലികളും മൂന്ന് ആൺ ചീറ്റപ്പുലികളെയുമാണ് ഇന്ത്യയിലേക്ക് എത്തിച്ചത്..

English summary
Report says that Cheetah Asha miscarried due to mental stress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X