വെയ്റ്ററസിന് 2 ലക്ഷം രൂപ ടിപ്പ്; കസ്റ്റമര്‍ക്കെതിരെ കേസ് കൊടുത്ത് ഹോട്ടല്‍, കാരണം ഇതാണ്
ലണ്ടന്‍: ഹോട്ടലാവുമ്പോള്‍ സാധാരണ ഭക്ഷണം കഴിക്കാനെത്തുന്നവര്‍ ധാരാളമുണ്ടാവും. നല്ല സര്‍വീസ് ആണെങ്കില്‍ തീര്‍ച്ചയായും നല്ല ടിപ്പും കിട്ടും. എന്നാല്‍ ടിപ്പ് കൊണ്ട് പ്രശ്‌നങ്ങളുണ്ടാവുമോ?വലിയ പ്രശ്‌നങ്ങള്‍ സംഭവിക്കാമെന്നാണ് മനസ്സിലാകുന്നത്. പറഞ്ഞ് വരുന്നത് ടിപ്പ് കാരണം ഒരു ഹോട്ടലിലുണ്ടായ പ്രശ്‌നങ്ങളാണ്.
ഒടുവില്‍ ടിപ്പ് നല്‍കിയ കസ്റ്റമര്‍ക്ക് കേസും നേരിടേണ്ടി വന്നിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ ആകെ ചര്‍ച്ചാ വിഷയമായിരിക്കുകയാണ് ഈ സംഭവം. ചില ജീവനക്കാരുടെ അസൂയയാണ് ഈ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് യൂസര്‍മാരുടെ കമന്റുകള്‍. വിശദമായ വിവരങ്ങളിലേക്ക്...

എത്ര ടിപ്പ് നല്‍കണമെന്ന് എവിടെയും പറയുന്നില്ല. കസ്റ്റമര്‍ക്ക് ഇഷ്ടമുള്ളത്ര നല്‍കാം. എന്നാല്‍ മറ്റുള്ളവര്‍ക്ക് വലിയ ടിപ്പ് കിട്ടുന്നതിലൂടെ നമ്മളോട് പ്രശ്‌നങ്ങളുമുണ്ടാവാം. കൊവിഡിന് ശേഷം റസ്റ്ററന്റുകള്‍ വീണ്ടും തുറന്നപ്പോള്‍ നിരവധി പേര്‍ വലിയ തുക ടിപ്പായി വെയ്റ്റര്‍മാര്‍ക്കും വെയ്റ്ററസ്സുകള്‍ക്കും നല്‍കിയിട്ടുണ്ട്. ഇവരെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ സഹായിക്കുന്നതായിരുന്നു ഈ പണം. അത് ലോകം മുഴുവന്‍ അംഗീകരിക്കപ്പെട്ടതായിരുന്നു.

അങ്ങനൊരു സംഭവമാണ് കാറ്റി ടെയ്‌ലറുടെ കാര്യത്തിലും സംഭവിച്ചിരുന്നത്. 2020ല്‍ കൊവിഡ് വന്നതോടെ കാറ്റിക്ക് പണിയില്ലാതെ മാസങ്ങളോളം വീട്ടില്‍ ഇരിക്കേണ്ടി വന്നു. ഒടുവില്‍ അവര്‍ക്ക് വീണ്ടും വെയ്റ്ററസായി ജോലി ലഭിച്ചു. ഇന്ത്യാനയിലെ ഒരു പബ്ബിലായിരുന്നു ഇവര്‍ക്ക് ജോലി. ഇവിടെ വന്ന് വന്‍ തുക കാറ്റിക്ക് ലഭിക്കുകയായിരുന്നു. നല്ലൊരു മനസ്സുള്ള കസ്റ്റമറാണ് ഈ തുക നല്‍കിയത്. സാധാരണ മൊത്തം തുകയുടെ 15 മുതല്‍ 20 ശതമാനം വരെയുള്ള തുകയാണ് അമേരിക്കയിലും ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലുമായി നല്‍കാറുള്ളത്.

കാറ്റിയുടെ കാര്യത്തില്‍ വലിയ അത്ഭുമാണ് നടന്നത്. മൊത്തം ബില്ലിന്റെ 963 ശതമാനമാണ് ടിപ്പായി കിട്ടിയത്. 330 ഡോളറുണ്ടായിരുന്നു ടിപ്പ്. ശരിക്കും കാറ്റിയെ സന്തോഷിപ്പിച്ച കാര്യമായിരുന്നു ഇത്. ഈ പറഞ്ഞത് 2020ല്‍ നടന്നൊരു കാര്യമാണ്. എന്നാല്‍ 2022ല്‍ ഇതെല്ലാം മാറിയിരിക്കുകയാണ്. വലിയ ടിപ്പ് കിട്ടിയാല്‍ സഹപ്രവര്‍ത്തകരെയും ഹോട്ടലുടമകളുടെയും ഒക്കെ രോഷം നേരിടേണ്ടി വരും. യുഎസ്സിലെ പെനിസില്‍വാനിയയില്‍ നിന്നുള്ള സംഭവമാണ് ഇത്. ഇവിടെയുള്ള ഒരു ഹോട്ടല്‍ ടിപ്പ് നല്‍കിയ കസ്റ്റമര്‍ക്കെതിരെ കേസ് കൊടുക്കാന്‍ പോവുകയാണ്.

സ്‌ക്രാന്റനില്‍ നിന്നുള്ള ഒരു റെസ്‌റ്റോറന്റ് തങ്ങളുടെ സ്ഥാപനത്തിലെ വെയ്റ്ററസിന് മൂവായിരം ഡോളര്‍ ടിപ്പ് നല്‍കിയതില്‍ കേസ് നല്‍കാന്‍ പോവുകയാണ്. ഏകദേശം 2.3 ലക്ഷം രൂപ വരുന്ന ടിപ്പാണിത്. തന്റെ സേവനത്തിന് ആയിരത്തിന് മുകളില്‍ ഡോളര്‍ ടിപ്പായി നല്‍കിയത് വെയ്റ്ററസ് മരിയാനാ ലമ്പര്‍ട്ടിനെയും അമ്പരപ്പിച്ചിരിക്കുകയാണ്. വെറും 13 ഡോളറിന്റെ ബില്ലിനാണ് ഇത്രയും വലിയ ടിപ്പ് നല്‍കിയത്. എന്നാല്‍ ആല്‍ഫ്രഡോ കഫെയിലെ ജീവനക്കാര്‍ക്കിടയില്‍ ഇത് വലിയ അസ്വാരസ്യങ്ങള്‍ക്ക് കാരണമായിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ വാഗ്വാദങ്ങള്‍ വരെ ഇതിനോടകം ഉണ്ടായിരിക്കുകയാണ്.

കസ്റ്റമര്‍ക്കെതിരെ ഇതേ തുടര്‍ന്ന് കേസ് കൊടുക്കാനാണ് ആല്‍ഫ്രഡോ കഫെയുടെ തീരുമാനം. ഇത്രയും വലിയ ടിപ്പ് നല്‍കിയത് സംശയാസ്പദമാണെന്ന് ആല്‍ഫ്രഡോ മാനേജ്‌മെന്റ് പറയുന്നു. സ്‌ട്രോമ്പോലി മാത്രമാണ് ഇയാള്‍ കഴിച്ചത്. എന്നാല്‍ താന്‍ സോഷ്യല്‍ മീഡിയ ക്യാമ്പയിന്റെ ഭാഗമായിട്ടാണ് ഇത്രയും ടിപ്പ് നല്‍കിയതെന്നാണ് കസ്റ്റമാര്‍ പറയുന്നത്. ടിപ്‌സ് ഫോര്‍ ജീസസ് എന്നാണ് ഇതിനെ വിളിക്കുന്നത്. കാര്യങ്ങള്‍ കൈവിട്ടു. ഒരുപാട് അസംബന്ധങ്ങളാണ് നടക്കുന്തനെന്നും ആല്‍ഫ്രഡോ കഫെയുടെ മാനേജര്‍ സാക്കറി ജേക്കബ്‌സണ്‍ പറഞ്ഞു. കസ്റ്റമര്‍ തന്നെയാണ് അയാള്‍ക്കെതിരെ കേസ് കൊടുക്കാന്‍ പറഞ്ഞതെന്നും ജേക്കബ്‌സണ്‍ പറഞ്ഞു.












Click it and Unblock the Notifications