കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒന്നുംനോക്കിയില്ല ലാവിഷായി ഭക്ഷണം കഴിച്ചു; ബില്ല് 1.36കോടി; ആരാണ്...എവിടെയാണ്?

Google Oneindia Malayalam News

നമ്മളൊക്കെ സാധാരണ കുറച്ച് ലാവിഷായി ഭക്ഷണം കഴിക്കുന്നത് അക്കൗണ്ടില്‍ സാലറി കയറുന്ന ദിവസമായിരിക്കും. സ്ഥിരം പൊറോട്ടയോ പുട്ടോ ആണ് കഴിക്കുന്നത് എങ്കില്‍ സാലറി കിട്ടുന്ന ദിവസം നല്ല ബിരിയാണിയോ മന്തിയോ ഒക്കെ കഴിക്കും അഞ്ഞുറോ ആയിരമോ അതായിരിക്കും പരമാവധി ചിലവാക്കുന്നത്.

ചിലപ്പോള്‍ കൂട്ടുകാരോടൊത്ത് ഷെയര്‍ ചെയ്ത് അതിലും ചെറിയ ലാഭം കണ്ടെത്തും. എന്നാല്‍ ഇനി പറയാന്‍ പോകുന്ന സംഭവം കേട്ടാല്‍ നിങ്ങള്‍ വിശ്വസിക്കുമോ എന്ന കാര്യത്തില്‍ സംശയമാണ്. പക്ഷേ വിശ്വസിച്ചേ പറ്റൂ...എന്താണ് സംഭവം എന്ന് വിശദമായി തന്നെ അറിയാം

1

വളരെ വിലകൂടിയ ഭക്ഷണം വിതരണം ചെയ്യുന്ന റെസ്റ്റോറന്റുകള്‍ ഉണ്ട്. അടുത്തിടെ അബുദാബിയില്‍ അത്തരമൊരു ഫൈന്‍ ഡൈനിംഗ് റെസ്റ്റോറന്റ് ശ്രദ്ധയിയമായിട്ടുണ്ട്. 'സാള്‍ട്ട് ബേ' എന്നറിയപ്പെടുന്ന ടര്‍ക്കിഷ് ഷെഫ് നുസ്ര്‍-എറ്റ് ഗോക്സെ തന്റെ റെസ്റ്റോറന്റില്‍ നിന്നുള്ള ഒരു വലിയ ഭക്ഷണ ബില്ലിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ ബില്ലാണ് ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം..ആയിരമോ പതിനായിരമോ ലക്ഷമോ അല്ല..കോടികളുടെ ബില്ലാണ്....ഇങ്ങനെ കോടികളൊക്കെ കൊടുത്ത് ആളുകള്‍ ഭക്ഷണം കഴിക്കുമോ എന്നല്ലേ സംശയം..എന്നാല്‍ ബില്ല് കള്ളം പറയില്ലല്ലോ....

ലെഹങ്ക പണിപറ്റിച്ചു; കല്യാണം വേണ്ടെന്ന് വാശിപിടിച്ച് യുവതി; വരൻ കേണുപറഞ്ഞിട്ടും കല്യാണം മുടങ്ങിലെഹങ്ക പണിപറ്റിച്ചു; കല്യാണം വേണ്ടെന്ന് വാശിപിടിച്ച് യുവതി; വരൻ കേണുപറഞ്ഞിട്ടും കല്യാണം മുടങ്ങി

2

അബുദാബിയിലെ അല്‍ മരിയ ദ്വീപിലെ ഗാലേറിയയിലെ തന്റെ റെസ്റ്റോറന്റില്‍ നിന്നുള്ള ബില്ലിന്റെ ചിത്രം സാള്‍ട്ട് ബേ പങ്കിട്ടു. 2022 നവംബര്‍ 17-ന്, ബില്ലിന്റെ ആകെ തുക 615,065 ദിര്‍ഹം അല്ലെങ്കില്‍ രൂപ. ഏകദേശം 1.36 കോടി. ലിസ്റ്റിലെ ഏറ്റവും വിലപിടിപ്പുള്ള ചില ഇനങ്ങളില്‍ ബോര്‍ഡോയില്‍ നിന്നുള്ള വിലകൂടിയ വൈന്‍, ബക്ലാവ, ഒപ്പ് സ്വര്‍ണ്ണം പൂശിയ ഇസ്താംബുള്‍ സ്റ്റീക്ക് എന്നിവ ഉള്‍പ്പെടുന്നു. 'ഗുണനിലവാരം ഒരിക്കലും ചെലവേറിയതല്ല,' ഫോട്ടോയുടെ അടിക്കുറിപ്പില്‍ ഷെഫ് നസ്ര്‍-എറ്റ് എഴുതി.

3

ശരിക്കും കോടികളുടെ ഈ ബില്‍ തുക കണ്ട് സോഷ്യല്‍മീഡിയ അന്തംവിട്ട് നില്‍പ്പാണ്. സാള്‍ട്ട് 1.36 കോടി രൂപ ബില്ലോ, ഇതൊക്കെ വിശ്വസിക്കണമല്ലോ എന്നാണ് ഒരാളുടെ കമന്ഡറ്, ഇത് ഭയാനകമാണ്,' ഒരു ഉപയോക്താവ് എഴുതി. 'നിങ്ങളുടെ ജീവനക്കാര്‍ക്ക് ആനുപാതികമായി നിങ്ങള്‍ ശമ്പളം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു,' മറ്റൊരാള്‍ കൂട്ടിച്ചേര്‍ത്തു. 'ഞാന്‍ എത്ര സമ്പന്നനാണെന്ന് കാര്യമാക്കേണ്ട, ഇത്തരത്തിലുള്ള ഭ്രാന്തിനെ ഞാന്‍ ഒരിക്കലും പിന്തുണയ്ക്കില്ല. ഇത് വ്യക്തമായ മണ്ടത്തരവും പകല്‍ കൊള്ളയുമാണ്,' മറ്റൊരു ഉപയോക്താവ് അഭിപ്രായപ്പെട്ടു.

4

2017ല്‍ ഇന്റര്‍നെറ്റിലെ ഒരു മീം വൈറലായതിനെ തുടര്‍ന്ന് നസ്ര്‍-എറ്റ് ഗോക്‌സെ അല്ലെങ്കില്‍ സാള്‍ട്ട് ബേ പ്രശസ്തനായത. സ്റ്റീക്ക് സീസണ്‍ ചെയ്യാന്‍ ഉപ്പ് ഉപയോഗിച്ചിരുന്ന സവിശേഷമായ രീതി ഒറ്റരാത്രികൊണ്ട് വലിയ രീതിയില്‍ വൈറലായി. വെള്ള ഷര്‍ട്ടും സണ്‍ഗ്ലാസും ഉള്ള അദ്ദേഹത്തിന്റെ രൂപം ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നാലെ സാള്‍ട്ട് ബേ പ്രശസ്തിയിലേക്ക് നയിക്കുകയും അത് തന്റെ നേട്ടത്തിനായി ഉപയോഗിക്കുകയും ചെയ്തു - അദ്ദേഹത്തിന് ഇപ്പോള്‍ ലോകത്തിലെ എല്ലാ പ്രധാന നഗരങ്ങളിലും സ്വന്തമായി റെസ്റ്റോറന്റുകള്‍ ഉണ്ട്.

5

ലയണൽ മെസി, കിലിയൻ എംബപെ, പോൾ പോഗ്ബ തുടങ്ങിയ ഫുട്ബോൾ താരങ്ങളും ഇദ്ദേഹത്തിന്റെ റസ്റ്ററന്റിൽ ഭക്ഷണം കഴിക്കാൻ എത്തിയിട്ടുണ്ട്. Nusr-Et സ്റ്റീക്ക് ഹൗസ് എന്നു പേരുള്ള റസ്റ്ററന്റ് ശൃംഖല അബുദാബി, ദോഹ, ന്യൂയോർക്ക്, മിയാമി, ദുബായ്, ഇസ്താംബുൾ എന്നീ നഗരങ്ങളിലുണ്ട്

English summary
Salt Bae Shares Rs. 1.36 Cr. Food Bill From His Restaurant, here is how social media reacts, goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X