മഹാബലി വേഷം ധരിച്ചെത്തി, കസ്റ്റമര്‍ സര്‍വീസും അതേ വേഷത്തില്‍, വൈറലായി എസ്ബിഐ ജീവനക്കാരന്
കണ്ണൂര്‍: ജോലി സ്ഥലത്ത് സാധാരണ തലതിരിഞ്ഞ കാര്യങ്ങളൊന്നും ആരും ചെയ്യാറില്ല. എന്നാല്‍ ഓണമാണ് വരുന്നത്. ആളുകള്‍ അത്തരം കാര്യങ്ങളൊക്കെ ചെയ്തെന്ന് വരാം. പറഞ്ഞ് വരുന്നത് ഒരു എസ്ബിഐ ജീവനക്കാരന് സഹ പ്രവര്‍ത്തകരെ മൊത്തത്തില്‍ രസിപ്പിക്കാനായി ജോലി സ്ഥലത്തെത്തിയ വേഷമാണ്. സംഗതി സൂപ്പര്‍ തന്നെയാണ്. സോഷ്യല്‍ മീഡിയയിലാകെ ഇയാള്‍ വൈറലായിരിക്കുകയാണ്.
ഇങ്ങനൊക്കെ ചെയ്യാന്‍ ചിലര്‍ക്ക് മാത്രമേ സാധിക്കൂ എന്നാണ് കമന്റുകള്‍. ഇത് സംഭവിച്ചിരിക്കുന്നത് നമ്മുടെ കൊച്ചുകേരളത്തില്‍ തന്നെയാണ്. ഓണത്തിനായി മഹാബലിയുടെ വേഷം കെട്ടിയാണ് ഇയാള്‍ ജോലിക്കെത്തിയത്. ഇതൊട്ടും പ്രതീക്ഷിക്കാത്ത കാര്യമായിരുന്നു. വിശദമായ വിവരങ്ങളിലേക്ക്...

കണ്ണൂരിലാണ് സ്റ്റേറ്റ് ബാങ്ക് ശാഖയില്‍ മഹാബലിയുടെ വേഷവിധാനത്തില്‍ ജീവനക്കാരന് ജോലിക്കെത്തിയത്. ഓണാഘോഷത്തിന്റെ ഭാഗമായിട്ടായിരുന്നു ഈ വരവ്. ഇയാള്‍ കൗണ്ടറിലിരുന്ന് ഉപഭോക്താക്കളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നത് കൗതുകത്തോടെയാണ് സോഷ്യല്‍ മീഡിയ കാണുന്നത്. എന്തൊരു കൂളാണ് ഇയാളെന്ന് യൂസര്‍മാര്‍ ചോദിക്കുന്നു. ജോലി എടുക്കുകയാണെങ്കില്‍ ഇങ്ങനെ എടുക്കണമെന്നാണ് പലരും അഭിപ്രായപ്പെട്ടിരിക്കുന്നത്. നിരവധി പേരാണ് ഇയാളെ അഭിനന്ദിച്ചിരിക്കുന്നത്.

നിക്സണ് ജോസഫ് എന്നയാളാണ് ഈ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. ജീവനക്കാരന് മഹാബലിയെ പോലെ രാജകീയ വേഷത്തില്‍ വന്ന് ഇയാളുടെ കൗണ്ടറില്‍ ഇരുന്ന് ജോലി ചെയ്യുന്ന വീഡിയോയാണ് നിക്സണ് പങ്കുവെച്ചത്. കസ്റ്റമര്‍മാരോടും ഇതേ വേഷത്തിലാണ് ഇയാള്‍ സംസാരിക്കുന്നത്. ഇതിനോടകം മൂന്ന് ലക്ഷത്തിലധികം പേര് ഈ വീഡിയോ കണ്ട് കഴിഞ്ഞു. തലശ്ശേരിയിലെ എസ്ബിഐ ശാഖയിലാണ് ഈ സംഭവം നടന്നത്. കേരളത്തിലെ ഉത്സവത്തെ ഇയാളാണ് ശരിക്കും കൊണ്ടാടുന്നതെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

സോഷ്യല്‍ മീഡിയയിലാകെ ഈ വേഷം ചിരി പടര്‍ത്തിയിരിക്കുകയാണ്. ആഘോഷിക്കാന്‍ ഇങ്ങനെ മൂഡുള്ള ഒരാളെ എങ്ങനെ അഭിനന്ദിക്കാതിരിക്കുമെന്നാണ് ചോദ്യം. ജീവനക്കാരന്റെ എനര്‍ജി ലെവലും സമര്‍പ്പണവും ഗംഭീരമാണെന്ന് ഓം പ്രകാശ് മിശ്ര എന്നയാള്‍ കുറിച്ചു. ഓണത്തിന്റെ ആവേശത്തിന്റെ അഭിനന്ദിക്കാതിരിക്കാന്‍ വയ്യ. ശരിക്കും ധീരനാണ് ഈ സ്റ്റാഫ്. കോളേജില്‍ പഠിക്കുമ്പോള്‍ വല്ലപ്പോഴും ക്ലാസില്‍ വരുന്നവരെയാണ് മഹാബലിയെന്ന് വിളിച്ചിരുന്നതെന്നും ക്രിസ് എന്നയാള്‍ ട്വീറ്റ് ചെയ്തു.

ഗംഭീരവും, അഭിനന്ദനാര്‍ഹവുമാണ് ഈ ജീവനക്കാരന്റെ നടപടി. മഹാബലിയുടെ പ്രജകള്‍ തീര്‍ച്ചയായും സന്തോഷത്തിലായിരിക്കും. ഇങ്ങനൊരു കാര്യം അദ്ദേഹം പോലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ലെന്ന് ദിലീപ് കുമാര്‍ എന്നയാള്‍ കുറിച്ചു. ബാങ്കുകള്‍ ഇതുപോലെ ഓരോ ആഘോഷങ്ങളും ആവേശത്തോടെ ആഘോഷിക്കണം. ഇത് മികച്ച നടപടിയാണെന്നും ഭായ് ധരം കുറിച്ചു. അതേസമയം മുന്‍ എസ്ബിഐ സിജെഎമ്മായ വിജയ് റോഞ്ചന്‍ ഇതിനെ എതിര്‍ത്തിരിക്കുകയാണ്. എസ്ബിഐക്ക് ഡ്രെസ്സ് കോഡില്ലേ. ഇത് അനുവദിച്ച് കൊടുത്താല്‍, നാളെ എല്ലാ ബ്രാഞ്ചുകളിലും ഇമ്മാതിരി കോമാളിത്തരങ്ങള്‍ കാണേണ്ടി വരുമെന്നും റോഞ്ചന്‍ പറഞ്ഞു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications