സൂര്യനില്‍ തുടരെ വിസ്‌ഫോടനങ്ങള്‍, ഒന്നല്ല നാല് സൗരജ്വാലകള്‍; ഭൂമിക്ക് നേരിടേണ്ടത് ഇക്കാര്യങ്ങള്‍
സൂര്യനില്‍ വിസ്‌ഫോടനങ്ങള്‍ ഉണ്ടാവുന്നത് സ്വാഭാവികമായ പ്രക്രിയയാണ്. എന്നാല്‍ സൂര്യന്‍ അതിന്റെ പതിനൊന്ന് വര്‍ഷത്തെ കാലയളവിലേക്ക് പ്രവേശിച്ചതിനാല്‍ അതി തീവ്രവായ കാര്യങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. സോളാര്‍ മാക്‌സിമം എന്ന ഇവന്റാണ് ഇപ്പോള്‍ സൂര്യനില്‍ സംഭവിക്കുന്നത്. ഈ സമയം സൂര്യന്‍ ഏറ്റവും രൗദ്രഭാവത്തിലായിരിക്കും. തുടര്‍ച്ചയായി വിസ്‌ഫോടനങ്ങള്‍ സംഭവിച്ച് കൊണ്ടിരിക്കും.
സൂര്യന്‍ അതിന്റെ രാസപ്രക്രിയയുടെ മൂര്‍ധന്യാവസ്ഥയിലെത്തി എന്നും പറയാം. ഈ സമയം കൊറോണല്‍ മാസ് ഇജക്ഷനുകള്‍ ധാരാളമായി സംഭവിക്കും. അത് ഏറ്റവും ബാധിക്കുക ഭൂമിയെയാണ്. സൂര്യനിലെ തീജ്വാലകള്‍ ഇവ പുറന്തള്ളുക ഭൂമിക്ക് നേരെയുള്ള പാതയിലേക്കാണ്. അത് ലക്ഷ്യമിടുന്നത് നമ്മുടെ ഭൂമിയുടെ കാന്തിക മണ്ഡലത്തെയാണ്.

അതേസമയം ചെറിയൊരു ഇടവേളയ്ക്ക് ശേഷം സൂര്യന്‍ വീണ്ടും വിസ്‌ഫോടനങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിരിക്കുകയാണ്. നാസയുടെ സോളാര്‍ ഡൈനാമിക്‌സ് ഒബ്‌സര്‍വേറ്ററി അപൂര്‍വമായ ഒരു സംഭവത്തെ പകര്‍ത്തിയിരിക്കുകയാണ്. ഏപ്രില്‍ 23ന് രാവിലെയോടെയാണ് സൂര്യനില്‍ പുതിയ വിസ്‌ഫോടനങ്ങള്‍ ദൃശ്യമായത്. സൂര്യന്റെ വിവിധ മേഖലയില്‍ ഒരേസമയം വിസ്‌ഫോടനം നടന്നിരിക്കുകയാണ്.
ഇതൊരു അപൂര്‍വ പ്രതിഭാസമാണ്. ഒരേസമയം ഇത്തരത്തില്‍ സൂര്യനില്‍ വിസ്‌ഫോടനങ്ങള്‍ അപൂര്‍വമായി മാത്രമേ നടക്കാറുള്ളൂ. ഇത്തരമൊരു വിസ്‌ഫോടനങ്ങളെ തുടര്‍ന്ന് ഒന്നിലധികം സൗരജ്വാലകളാണ് രൂപപ്പെട്ടിരിക്കുന്നത്. കൃത്യമായി പറഞ്ഞാല്‍ നാല് സൗരജ്വാലകള്‍ ഒരേസമയം ഭൂമിയെ ലക്ഷ്യമിട്ട് വരികയാണ്.
സിംപതറ്റിക് സോളാര്‍ഫ്‌ളെയര്‍ എന്നാണ് ഈ പ്രതിഭാസം അറിയപ്പെടുന്നത്. സൂര്യനിലെ വേര്‍പ്പെട്ട് കിടക്കുന്ന സജീവ സൗര വിസ്‌ഫോടന മേഖലകള്‍ പരസ്പര ബന്ധമില്ലെന്ന് തോന്നിപ്പിക്കുകയും, എന്നാല്‍ യഥാര്‍ഥത്തില്‍ സോളാര്‍ കൊറോണയിലെ അദൃശ്യമായ കാന്തിക ലൂപ്പുകള്‍ വഴി ഇവ ബന്ധപ്പെട്ട് കിടക്കുകയും ചെയ്യുന്നതിലൂടെയാണ് സിംപതറ്റിക് സോളാര്‍ ഫ്‌ളെയര്‍ സംഭവിക്കുന്നത്.
ഈ കാന്തികമായ കണക്ഷനുകള്‍ കാരണം ഒരു മേഖലയില്‍ നിന്ന് മറ്റൊരു മേഖലയിലേക്ക് സൗരവിസ്‌ഫോടനം പടരും. അതിലൂടെ പരമ്പരയായി വിസ്‌ഫോടനങ്ങള്‍ ഒരേസമയം സംഭവിക്കും. സാധാരണ സിംപതറ്റിക് ഫ്‌ളെയറുകള്‍ അല്ല ഇവയെന്നാണ് നാസ പറയുന്നത്. സൂപ്പര്‍ സിംപന്തറ്റിക് ഫ്‌ളെയറുകളാണ് ഇവ.
സൂര്യനിലെ ആയിരക്കണക്കിന് കിലോമീറ്ററുകള്‍ നീളുന്ന മേഖലയിലാണ് ഈ നാല് വിസ്‌ഫോടനങ്ങള്‍ ഒരേ സമയം നടന്നത്. അത് അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. ഇതില്‍ ചിലത് ഭൂമിയെ ലക്ഷ്യമിട്ടാണ് വരുന്നതെന്ന് സ്‌പേസ് വെതര്‍ ചൂണ്ടിക്കാണിക്കുന്നു.
അതിശക്തമായ കൊറോണല്‍ മാസ് ഇജക്ഷനും ഇത് സാക്ഷിയാവും. ജി1 ഗണത്തില്‍ വരുന്ന ഭൗമകാന്തിക കൊടുങ്കാറ്റ് ഇതിലൂടെ രൂപപ്പെടും. ഇവ ഭൂമിയുടെ കാന്തിക മണ്ഡലത്തിലാണ് പതിക്കുക. ഏപ്രില്‍ 25നോ 26നോ ഇവ ഭൂമിയിലെത്താനാണ് സാധ്യത.












Click it and Unblock the Notifications