കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമുദ്രത്താല്‍ ചുറ്റപ്പെട്ട് രണ്ടാം ഭൂമി, സൂപ്പര്‍ എര്‍ത്തില്‍ ഒരു വര്‍ഷം എന്നാല്‍ 11 ദിവസം

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ഭൂമി എന്നത് വാസയോഗ്യമായ ഏക ഗ്രഹമാണോ? അതെ എന്നാണെങ്കില്‍ തിരുത്തേണ്ടി വരും. ശാസ്ത്രലോകത്തെ മൊത്തത്തില്‍ അമ്പരപ്പിച്ച പുതിയൊരു കണ്ടെത്തലാണ് ഈ വിശ്വാസത്തെ തിരുത്തിയിരിക്കുന്നത്. പുതിയൊരു ഭൂമിയെ കണ്ടെത്തിയിരിക്കുകയാണ്. എന്നാല്‍ ഇത് നക്ഷത്ര സമൂഹത്തില്‍ അല്ല ഉള്ളത്. സമുദ്രത്തിനടിയില്‍ നിന്നാണ് ഈ ഭൂമി ഉണ്ടായിരിക്കുന്നത്.

1

ഇതുവരെ കണ്ടതൊന്നുമല്ല കാര്യങ്ങളെന്ന് ശാസ്ത്രജ്ഞര്‍ക്ക് ബോധ്യപ്പെട്ടിരിക്കുകയാണ്. ലോകാവസാനം വന്ന് ഭൂമി തകര്‍ന്നാല്‍ എങ്ങോട്ട് പോകുമെന്നതിന്റെ ഉത്തരമായിട്ടാണ് ഇതിനെ ശാസ്ത്രജ്ഞര്‍ കാണുന്നത്. എന്നാല്‍ ഉറപ്പിക്കാനായിട്ടില്ലെന്ന് ഒരു വിഭാഗം പറയുന്നു. വിശദമായ വിവരങ്ങളിലേക്ക്...

1

സമുദ്രത്തിന്റെ ആഴങ്ങളിലാണ് ഈ ഗ്രഹം കണ്ടെത്തിയിരിക്കുന്നത്. അത് പക്ഷേ ബഹിരാകാശത്തെ വലിയ സമുദ്രത്തിനിടയില്‍ തന്നെയാണ്. പക്ഷേ ഇത് സാധാരണ ഗ്രഹങ്ങളെ കണ്ടുവരുന്ന ഇടങ്ങള്‍ അല്ല. സമുദ്രത്താല്‍ ചുറ്റപ്പെട്ട് കിടക്കുകയാണ് ഇത്. ഭൂമിയില്‍ നിന്ന് നൂറ് പ്രകാശ വര്‍ഷം അകലെയാണിത്. ഇതും ഭൂമിക്ക് സമാനമായ ഗ്രഹം തന്നെയാണ്. TOI-1452 എന്നാണ് ഇതിന്റെ പേര്. രണ്ട് നക്ഷത്രങ്ങളെ ഇത് വലംവെക്കുന്നത്. അതായത് ഈ ഗ്രഹത്തിന് രണ്ട് സൂര്യന്‍മാര്‍ ഉണ്ടെന്ന് അര്‍ത്ഥം.

2

നൂറാം പിറന്നാള്‍ ദിനത്തില്‍ ഓസ്‌ട്രേലിയന്‍ മുത്തശ്ശി അറസ്റ്റില്‍; കാരണം ചിരിപ്പിക്കും, വൈറല്‍നൂറാം പിറന്നാള്‍ ദിനത്തില്‍ ഓസ്‌ട്രേലിയന്‍ മുത്തശ്ശി അറസ്റ്റില്‍; കാരണം ചിരിപ്പിക്കും, വൈറല്‍

ഭൂമിയേക്കാള്‍ 70 ശതമാനം അധികം വലിപ്പമുണ്ട് ഈ സൂപ്പര്‍ എര്‍ത്തിന്. വളരെ ആഴമുള്ളൊരു സമുദ്രമാണ് ഇതിനുള്ളത്. അന്താരാഷ്ട്ര ശാസ്ത്രജ്ഞരാണ് ഇത് കണ്ടെത്തിയത്. ഇത്തരമൊരു മഹാസമുദ്രമുള്ളത് ഈ ഗ്രഹത്തിന്റെ മൊത്തം പിണ്ഡത്തിന്റെ 30 ശതമാനം വരും. ഭൂമിക്ക് ഇത് വെറും ഒരു ശതമാനമാണ്. അതായത് പതിനൊന്ന് ദിവസം കൊണ്ട് സൂപ്പര്‍ എര്‍ത്ത് ഇതിന്റെ ഉപഗ്രഹത്തെ ചുറ്റി തീരും. അതായത് ഒരുവര്‍ഷം ഭൂമിയില്‍ പറയുന്നത് സൂപ്പര്‍ എര്‍ത്തില്‍ വെറും പതിനൊന്ന് ദിവസമാണ്. ശാസ്ത്രജ്ഞരാകെ ഈ കണ്ടെത്തലില്‍ അമ്പരന്നിരിക്കുകയാണ്.

3

ചുവന്ന കുള്ളന്‍ നക്ഷത്രത്തില്‍ നിന്നാണ് ഈ ഗ്രഹത്തിന് വേണ്ട വെളിച്ചം ലഭിക്കുക. ഈ സൂര്യനെ നമ്മുടെ ഭൂമിയുടെ സൂര്യനേക്കാള്‍ ചൂട് കുറഞ്ഞതാണ്. വീനസിന് സൂര്യനില്‍ നിന്ന് എത്ര വെളിച്ചം ലഭിക്കുന്നുവോ അതിനനുസരിച്ചുള്ള പ്രകാരം സൂപ്പര്‍ എര്‍ത്തിന് അതിന്റെ ഗ്രഹത്തില്‍ നിന്ന് ലഭിക്കും. ഇതിനര്‍ത്ഥം വെള്ളം അതേ രൂപത്തില്‍ തന്നെ ഈ ഗ്രഹത്തില്‍ നിലനില്‍ക്കുമെന്നാണ്. അങ്ങനെയാണെങ്കില്‍ ജീവജാലങ്ങള്‍ക്ക് താമസിക്കാന്‍ പറ്റിയ അന്തരീക്ഷം ഇതിനുണ്ടെന്ന് ഉറപ്പിക്കാം. ഇതിന്റെ പ്രദക്ഷിണ പാതയിലുള്ള മറ്റൊരു നക്ഷത്രം വളരെ ദൂരത്താണ്. ്അത് പൂര്‍ത്തിയാകണമെങ്കില്‍ 1400 വര്‍ഷമെടുക്കും.

4

ഭൂമിയുടെ സൂര്യനേക്കാള്‍ നാല് മടങ്ങ് വലിപ്പം കുറവാണ് സൂപ്പര്‍ എര്‍ത്തിന്റെ സൂര്യന്. ശാസ്ത്രലോകം ഗോള്‍ഡിലോക്‌സ് സോണ്‍ എന്ന് വിളിക്കുന്ന മേഖലയിലാണ് ഈ ഗ്രഹമുള്ളത്. അതിനര്‍ത്ഥം വാസയോഗ്യമായ ഇടമാണ് ഈ ഗ്രഹമെന്നാണ്. കൃത്യമായ താപനിലയാണ് ഇവിടെയുള്ളത്. പത്ത് മുതല്‍ 25 ശതമാനം വരെ ഈ ഗ്രഹത്തില്‍ വെള്ളമാണ്. ഭൂമിക്ക് ഇത് വളരെ കുറവാണ്. സമുദ്ര ഗ്രഹങ്ങളില്‍ ഏറ്റവും വലിപ്പമേറിയതും താമസിക്കാന്‍ യോഗ്യമായതും ഈ ഗ്രഹമാണെന്ന് നാസ പറയുന്നു.

5

കളിക്കാന്‍ ടീമില്‍ ഇടമില്ല, മാഞ്ചസ്റ്റര്‍ യുനൈറ്റഡിനോട് വിട പറയാന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

അതേസമയം ജീവന്റെ കണങ്ങള്‍ സമുദ്രങ്ങളില്‍ നിന്നാണ് ഉണ്ടായതെന്ന തിയറിക്കും ഈ ഗ്രഹത്തിന്റെ വരവ് ബലമേകുന്നുണ്ട്. സൂപ്പര്‍ എര്‍ത്തില്‍ ജലത്തിന്റെ സാന്നിധ്യം സംശയമില്ലാത്ത വിധം ഉറപ്പിക്കണമെങ്കില്‍ കൂടുതല്‍ നിരീക്ഷണം ആവശ്യമാണ്. ഈ ഗ്രഹം വലിയ പാറയാണെന്ന് ശാസ്ത്രജ്ഞര്‍ കരുതുന്നുണ്ട്. ഇതിന് അന്തരീക്ഷമില്ലെന്നും ഭയപ്പെടുന്നുണ്ട്. ഒരു പക്ഷേ കല്ലും പാറകളും നിറഞ്ഞ ഗ്രഹമാകാനും, ഹൈഡ്രജനും ഹീലിയവും മാത്രം അതിന്റെ അന്തരീക്ഷത്തില്‍ ഉണ്ടാവാനും സാധ്യത കൂടുതലാണ്. ജെയിംസ് വെബ് ടെലസ്‌കോപ്പിലൂടെ ഇതിനെ നിരീക്ഷിക്കാനാണ് പ്ലാന്‍.

സുഹൈല്‍ നക്ഷത്രത്തെ കണ്ടാല്‍ മഴ പെയ്യുമോ? ഗള്‍ഫില്‍ അപൂര്‍വ കാഴ്ച്ച; ഇതെന്ത് പ്രതിഭാസം, വൈറല്‍!!സുഹൈല്‍ നക്ഷത്രത്തെ കണ്ടാല്‍ മഴ പെയ്യുമോ? ഗള്‍ഫില്‍ അപൂര്‍വ കാഴ്ച്ച; ഇതെന്ത് പ്രതിഭാസം, വൈറല്‍!!

English summary
super earth found in deep ocean, it orbits two suns, discovery goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X