കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പഠനം പാതിവഴി ഉപേക്ഷിച്ചു, ബീഡി ചുരുട്ടി ജീവിതം; ആ കാസര്‍ഗോഡുകാരന്‍ ഇന്ന് യുഎസ് ജഡ്ജി

Google Oneindia Malayalam News

വാഷിംഗ്ടണ്‍: അടുത്തിടെ അമേരിക്കയിലെ ടെക്‌സസില്‍ ജില്ലാ ജഡ്ജിയായ ഒരു ഇന്ത്യന്‍ വംശജനെ കുറിച്ചുള്ള വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. 51കാരനായ സുരേന്ദ്രന്‍ പട്ടേല്‍ എന്ന വ്യക്തിയാണ് യു എസില്‍ ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തത്. കാസര്‍കോട് സ്വദേശിയായ അദ്ദേഹത്തിന്റെ ഈ നേട്ടം മലയാൡകള്‍ക്കും അഭിമാനം നല്‍കുന്ന കാര്യമാണ്. തന്റെ ചെറുപ്പകാലത്ത് വീട്ടു ജോലികള്‍ ചെയ്തും ബീഡി ചുരുട്ടും ചെയ്താണ് തന്റെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.

1

ജീവിതത്തിലെ ചില മോശം ചുറ്റുപാടുകളെ തുടര്‍ന്ന് സുരേന്ദ്രന്‍ പട്ടേലിന് പഠനം ഉപേക്ഷിക്കേണ്ട സാഹചര്യവും ഉണ്ടായിരുന്നു. 10ാം ക്ലാസിനുശേഷം ഞാന്‍ സ്‌കൂള്‍ ഉപേക്ഷിച്ചു, കാരണം എന്റെ കുടുംബത്തിന് പഠനം തുടരാനുള്ള സാമ്പത്തിക സ്ഥിതിയില്ല. ദിവസക്കൂലിയായി ഒരു വര്‍ഷത്തോളം ഞാന്‍ ബീഡി ചുരുട്ടി, അത് ജീവിതത്തെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാട് മാറ്റിയെന്ന് സുരേന്ദ്രന്‍ എന്‍ ഡി ടി വിയോട് പറഞ്ഞു.

2

ഇത് ആരതിക്കുള്ള റോബിന്റെ 'ലവ് ലെറ്റർ': ആരതീ നീയാണ് കരുത്തും നട്ടെല്ലും, എല്ലാത്തിനും നന്ദിഇത് ആരതിക്കുള്ള റോബിന്റെ 'ലവ് ലെറ്റർ': ആരതീ നീയാണ് കരുത്തും നട്ടെല്ലും, എല്ലാത്തിനും നന്ദി

പിന്നീട് സുരേന്ദ്രന്റെ ഗ്രാമത്തിലെ സുഹൃത്തുക്കള്‍ അദ്ദേഹത്തിന്റെ നിയമബിരുദമുള്‍പ്പെടെയുള്ള വിദ്യാഭ്യാസത്തിന് പണം നല്‍കി. പഠിക്കുന്ന കാലത്ത് നാട്ടിലെ ഒരു ഹോട്ടലില്‍ ഹൗസ് കീപ്പിംഗ് ജോലിയും ചെയ്തു. തന്റെ ജീവിതം വഴിതിരിവാ. ചില സംഭവങ്ങളായിരുന്നു ഇതെന്ന് അദ്ദേഹം പറഞ്ഞു.

3

'ഇത് എന്ത് ലോട്ടറി കച്ചവടം'; 40 രൂപയുടെ ടിക്കറ്റ് 35 രൂപയ്ക്ക് വില്‍ക്കും, തട്ടിപ്പിന്റെ പുതിയ വേര്‍ഷന്‍'ഇത് എന്ത് ലോട്ടറി കച്ചവടം'; 40 രൂപയുടെ ടിക്കറ്റ് 35 രൂപയ്ക്ക് വില്‍ക്കും, തട്ടിപ്പിന്റെ പുതിയ വേര്‍ഷന്‍

എല്‍ എല്‍ ബി പൂര്‍ത്തിയാക്കിയതിന് ശേഷം, ഇന്ത്യയില്‍ എനിക്ക് ലഭിച്ച പരിശീലനം അമേരിക്കയില്‍ അതിജീവിക്കാന്‍ എന്നെ സഹായിച്ചെന്നും അദ്ദേഹം പറഞ്ഞു. ടെക്സാസില്‍ ഞാന്‍ ഈ സ്ഥാനത്തേക്ക് മത്സരിച്ചപ്പോള്‍, എന്റെ ഇംഗ്ലീഷ് ഉച്ചാരണത്തെക്കുറിച്ച് അഭിപ്രായങ്ങള്‍ പറയുകയും എനിക്കെതിരെ നെഗറ്റീവ് പ്രചാരണങ്ങള്‍ നടന്നെന്നും അദ്ദേഹം പറഞ്ഞു.

4

ഉപേക്ഷിച്ച് പോയ പിതാവിനെ തേടി 200 രൂപയുമായി തെരുവിലേക്ക് ഇറങ്ങിയ മകള്‍: പ്രചോദനമാവുന്ന അയിഷഉപേക്ഷിച്ച് പോയ പിതാവിനെ തേടി 200 രൂപയുമായി തെരുവിലേക്ക് ഇറങ്ങിയ മകള്‍: പ്രചോദനമാവുന്ന അയിഷ

ഞാന്‍ ഡെമോക്രാറ്റിക് പ്രൈമറിയിലേക്ക് മത്സരിച്ചപ്പോള്‍ ജയിക്കുമെന്ന് എന്റെ സ്വന്തം പാര്‍ട്ടി പോലും കരുതിയിരുന്നില്ല.
എനിക്ക് ഇത് നേടാന്‍ കഴിയുമെന്ന് ആരും വിശ്വസിച്ചില്ല. എന്നാല്‍ ഞാന്‍ ഇതാ. എല്ലാവര്‍ക്കും ഒരു സന്ദേശമേ എനിക്കുള്ളൂ. നിങ്ങളുടെ ഭാവി തീരുമാനിക്കാന്‍ ആരെയും അനുവദിക്കരുത്. അത് തീരുമാനിക്കേണ്ടത് നിങ്ങള്‍ മാത്രമായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

photo credit: Surendran K. Pattel fb page

English summary
Surendran Patel, a native of Kasaragod, who Dropout School, is a judge in the US today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X