Get Updates
Get notified of breaking news, exclusive insights, and must-see stories!

ആദ്യത്തെ സാലറി അമ്മയ്ക്ക് അയച്ചു, കിട്ടിയത് അപരിചിതന്; രണ്ടും കല്‍പ്പിച്ചൊരു മെസേജ്; പിന്നെ നടന്നത്‌

സ്വന്തമായൊരു ജോലി കിട്ടുക, ആദ്യത്തെ സാലറിക്ക് പ്രിയപ്പെട്ടവർക്ക് എന്തെങ്കിലുമൊക്കെ വാങ്ങിക്കൊടുത്ത് അവരുടെ സന്തോഷം കണ്ട് മനസ്സ് നിറയുക. ഇതൊക്കെ എല്ലാവരുടേയും ആ​ഗ്രഹമല്ലേ. ആ ഒരു ആ​ഗ്രഹം തന്നെയാണ് ഈ പെൺകുട്ടിക്കും ഉണ്ടായിരുന്നു. അങ്ങനെ ഏറെ കാത്തിരുന്ന് ആ​ഗ്രഹിച്ചതുപോലെ ഒരു ജോലി കിട്ടി.

ആത്മാർത്ഥമായി പണിയും എടുത്തു. അങ്ങനെ കാത്തിരുന്ന ആ ദിവസമെത്തി...ആദ്യത്തെ ജോലിക്ക് കിട്ടുന്ന ആദ്യത്തെ സാലറി. ഒരുപാട് കാലമായി കണ്ട സ്വപ്നം യാഥാർത്ഥ്യമായ സന്തോഷത്തിലായിരുന്നു ഫഹദ ബിസ്താരി എന്ന മലേഷ്യൻ യുവതി. എന്നാൽ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ട്വിസ്റ്റായിരുന്നു യുവതിയുടെ ജീവിതത്തിൽ നടന്നത്.

1


തന്റെ ആദ്യത്തെ ജോലിയിൽ നിന്ന് ലഭിച്ച ആദ്യത്തെ സാലറി സർപ്രൈസായി തന്റെ അമ്മയ്ക്ക് അയച്ച് കൊടുക്കാൻ പെൺകുട്ടി തീരുമാനിച്ചു. എന്നാൽ അവിടെയാണ് കഴിമാറിയത്. അബദ്ധത്തിൽ അവർ പണം മുഴുവനും അയച്ചത് മറ്റേതോ അക്കൗണ്ട് നമ്പറിലേക്കാണ്. ഒരു ടിക്ടോക്ക് വീഡിയോയിൽലാണ് ഫഹദ ബിസ്താരി എന്ന യുവതി തന്റെ അനുഭവം പറഞ്ഞത്. 'എനിക്ക് ഇന്ന് എന്റെ ആദ്യത്തെ സാലറി കിട്ടി. അത് ഒരുപാടൊന്നും ഇല്ല. ഞാൻ വളരെ കുറച്ച് ദിവസമേ ജോലി ചെയ്തിട്ടുള്ളൂ. ആ പണം ഞാൻ എന്റെ അമ്മയ്ക്ക് അയച്ചു കൊടുത്തു. ആ വലിയ കഥ ഞാൻ ചുരുക്കി പറയാം. ഞാൻ അബദ്ധത്തിൽ പണം അയച്ചു കൊടുത്തത് ഏതോ ഒരു അപരിചിതന് ആണ്.' യുവതി പറഞ്ഞു.

2

‍ ആദ്യത്തെ സാലറി കിട്ടിയ സന്തോഷത്തിലായിരുന്നു ഫഹദ. അമ്മയ്ക്ക് പണം അയച്ചുകൊടുക്കാനുള്ള ധൃതിയിൽ അക്കൗണ്ട് നമ്പർ ശരിക്ക് ശ്രദ്ധിച്ചില്ല. ശേഷം അവൾ അമ്മയ്ക്ക് രസീതിന്റെ ചിത്രം അയച്ച് കൊടുത്തു. എന്നാൽ, തനിക്ക് അങ്ങനെ ഒരു പണം കിട്ടിയിട്ടില്ല. ആർക്കാണ് ആ പണം അയച്ച് കൊടുത്തത് എന്ന് അമ്മ ചോദിച്ചു.

3

അങ്ങനെ അമ്മ അവൾക്ക് ആ പണം കിട്ടിയയാളുടെ ഫോൺ നമ്പർ നൽകി. അവൾ അയാളെ വിളിച്ചു. എന്നാൽ, അയാളുടെ മറുപടി കേട്ട ഫഹദ വീണ്ടും സഹ്കടത്തിലായി. ആ പണം തിരികെ നൽകില്ല എന്നും അത് ഏതെങ്കിലും ചാരിറ്റിക്ക് നൽകിയതായി കരുതിക്കൊള്ളാനുമാണ് അയാൾ അവളോട് പറഞ്ഞത്.

4

കരഞ്ഞു കൊണ്ടാണ് ഫഹദ ഈ സംഭവങ്ങളെല്ലാം വിവരിച്ചിരിക്കുന്നത്. ഏതായാലും അടുത്ത ദിവസം തന്നെ അവൾക്ക് പണം കിട്ടി. പണം ലഭിച്ച ആൾ അവൾക്ക് ആ പണം തിരികെ കൊടുത്തു. അതിന് മുമ്പ് അവൾ ആ പണത്തിന് തന്റെ ജീവിതത്തിലുള്ള പ്രാധാന്യത്തെ കുറിച്ച് വിവരിച്ചു കൊണ്ട് അയാൾക്ക് ഒരു നീണ്ട മെസേജ് തന്നെ അയച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+