Get Updates
Get notified of breaking news, exclusive insights, and must-see stories!

16 കാരിക്ക് 17 കോടിയുടെ ലോട്ടറി; ഡ്രഗ്സ്, പ്ലാസ്റ്റിക് സർജറി, ഒടുവില്‍ കടക്കാരി, ഇനി നഴ്സിങ് ജോലി

കൊക്കെയ്‌ന്‍ ലഹരിയില്‍ കാർ ഓടിച്ച് അപകടവും പറ്റിയിട്ടുണ്ട്. ഈ കേസില്‍ 22 മാസത്തോളം ഡ്രൈവിങ് വിലക്കപ്പെട്ടു.

 lotto-

വലിയ തുകകള്‍ ലോട്ടറി അടിച്ചിട്ടും കൃത്യമായ ആസുത്രണില്ലാതെ പണം വാരവലിച്ച് ചിലവഴിച്ച് അധികം കഴിയാതെ തന്നെ വീണ്ടും പഴയ സാഹചര്യത്തിലേക്ക് എത്തുന്ന നിരവധിയാളുകളുടെ കഥകള്‍ നാം കേട്ടിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ വർധിച്ച് വന്നതോടെയാണ് ലോട്ടറി ജേതാക്കള്‍ക്കായി പ്രത്യേക ക്ലാസ് ആരംഭിക്കാന്‍ കേരള സംസ്ഥാന ലോട്ടറി വകുപ്പ് തന്നെ തീരുമാനിച്ചത്.

ലോട്ടറിയടിച്ച് കിട്ടുന്ന പണം ധൂർത്തടിച്ച് കളയുകയും പിന്നീട് കടക്കാരായ മാറുകയും ചെയ്യുന്ന സ്ഥിതി കേരളത്തില്‍ മാത്രമല്ല, ലോകത്ത് എല്ലായിടത്തും തന്നെ നടക്കുന്നുണ്ട്. അത്തരത്തില്‍ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം വിവരിക്കുകയാണ് ഏറ്റവും പ്രായം കുറഞ്ഞ് ലോട്ടറി ജേതാക്കളില്‍ ഒരാളായ കാലി റോജേഴ്സ്.

ഏകദേശം 17 കോടിയോളം ഇന്ത്യന്‍ രൂപ

ഏകദേശം 17 കോടിയോളം ഇന്ത്യന്‍ രൂപ

വെറും 16 വയസ്സുള്ളപ്പോഴാണ് 1.8 മില്യൺ പൗണ്ടിന്റെ (ഏകദേശം 17 കോടിയോളം ഇന്ത്യന്‍ രൂപ) ജാക്ക് പോട്ടായിരുന്നു കാലി റോജേഴ്സിനെ തേടിയെത്തിയത്. ഇതോടെ യുകെയിലെ ഏറ്റവും പ്രായം കുറഞ്ഞ ലോട്ടറി ജേതാവായി പെണ്‍കുട്ടി മാറുകയും ചെയ്തു. എന്നാൽ പാർട്ടികൾ, മയക്കുമരുന്നുകൾ, ഡിസൈനർ വസ്ത്രങ്ങൾ എന്നിവയ്ക്കായി പണം വാരിവലിച്ച് ചിലവഴിച്ചതോടെ വളരെ പെട്ടെന്ന് തന്നെ പണം തീർന്നെന്നാണ് യുവതി ഇപ്പോള്‍ വ്യക്തമാക്കുന്നത്.

തന്റെ വിജയത്തെ ഒരു ശാപമായിട്ടാണ്

ഇപ്പോൾ 34 വയസ്സുള്ള യുവതി ഇപ്പോള്‍ തന്റെ വിജയത്തെ ഒരു ശാപമായിട്ടാണ് കാണുന്നതെന്നാണ് ഐടിവിയുടെ 'ദിസ് മോർണിംഗ്' ഷോയില്‍ പങ്കെടുത്തുകൊണ്ട് വ്യക്തമാക്കുന്നത്. വിജയത്തിന്റെ സമ്മർദ്ദത്തിനിടയിൽ വിഷാദത്തോട് പൊരുതുകയും സ്വന്തം ജീവൻ പോലും മുന്നോട്ട് കൊണ്ടുപോവാന്‍ ബുദ്ധിമുട്ടിയെന്നും മുന്‍ കോടീശ്വരി വ്യക്തമാക്കുന്നു.

 പണത്തിന്റെ ധാരാളിത്തത്തില്‍ എന്തൊക്കെയോ

പണത്തിന്റെ ധാരാളിത്തത്തില്‍ എന്തൊക്കെയോ

"ആരാണ് എന്നെ ഇഷ്ടപ്പെടുന്നതെന്ന് അറിയാത്ത അവസ്ഥയായിരുന്നു. പണത്തിന്റെ ധാരാളിത്തത്തില്‍ എന്തൊക്കെയോ ചെയ്തുകൂട്ടി. എല്ലാത്തിലും ഇപ്പോള്‍ കുറ്റബോധമുണ്ട്. ഒടുവില്‍ ഏറെ ബുദ്ധിമുട്ടിയാണ് സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ സാധിച്ചത്. ഇപ്പോഴും പല പ്രശ്നങ്ങള്‍ ഞാന്‍ നേരിട്ടുകൊണ്ടിരിക്കുന്നുണ്ട്."-കാലി റോജേഴ്സ് പറയുന്നു.

Hair Care: മുടി കൊഴിച്ചില്‍ സ്വിച്ചിട്ട പോലെ നില്‍ക്കും, താരനും മാറും: തൈരും നാരങ്ങാ നീരും ചേരും അത്ഭുതക്കൂട്ട്

സാധാരണ ജീവിതത്തിലേക്കുള്ള തിരിച്ച് വരവ്

സാധാരണ ജീവിതത്തിലേക്കുള്ള തിരിച്ച് വരവിന്റെ ഭാഗമായി സെൻട്രൽ ലങ്കാഷെയർ യൂണിവേഴ്സിറ്റിയിൽ നഴ്സിങ് പഠിക്കാന്‍ പോവുകയാണ് കാലി. ഒരു മികച്ച വ്യക്തിയാകാൻ സമയമെടുക്കുകയും സ്വയം അതിന് വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്നത് ഫലം നൽകുന്നുവെന്നും യുവതി അഭിപ്രായപ്പെടുന്നു.

പ്ലാസ്റ്റിക് സർജറിക്കായി 18,000 പൗണ്ട്, കൊക്കെയ്‌നിന് 250,000

എന്നെ കുറിച്ചും ഭാവിയെ കുറിച്ചും ഞാൻ അഭിമാനിക്കുന്നു, എന്റെ ചെറിയ കുടുംബത്തിനായി ഞാൻ ഇപ്പോള്‍ ജീവിക്കുന്നു. പ്ലാസ്റ്റിക് സർജറിക്കായി 18,000 പൗണ്ട്, കൊക്കെയ്‌നിന് 250,000 പൗണ്ട്, വസ്ത്രങ്ങൾക്കായി 300,000 പൗണ്ട് എന്നിങ്ങനെയായിരുന്നു ഒരുകാലത്തെ ചിലവ്. 500,000 പൗണ്ട് സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും നൽകി.

സുഹൃത്തുക്കളിലും കുടുംബത്തിലും പെട്ട ചിലർ

സുഹൃത്തുക്കളിലും കുടുംബത്തിലും പെട്ട ചിലർ

എന്നാല്‍ സുഹൃത്തുക്കളിലും കുടുംബത്തിലും പെട്ട ചിലർ തന്റെ പണം ലക്ഷ്യമിട്ട് വന്നവരായിരുന്നുവെന്ന് പിന്നീണ് മനസ്സിലായത്. "എനിക്ക് 21 വയസ്സ് വരെ ഞാൻ ഒരിക്കലും അവ പരീക്ഷിച്ചിരുന്നില്ല, പിന്നീട് വാരാന്ത്യങ്ങളിൽ ഒരു പാർട്ടിയെങ്കിലും ഉണ്ടാവും. അവിടെ സ്ഥിരം അത് ഉപയോഗിച്ചു. എന്നാൽ ആ കാലയളവ് ഏകദേശം ഒരു വർഷമേ നീണ്ടുനിന്നുള്ളൂ.'' യുവതിയെ ഉദ്ധരിച്ച് ദ സണ്‍ റിപ്പോർട്ട് ചെയ്യുന്നു.

കൊക്കെയ്‌ന്‍ ലഹരിയില്‍ കാർ ഓടിച്ച്

കൊക്കെയ്‌ന്‍ ലഹരിയില്‍ കാർ ഓടിച്ച് അപകടവും പറ്റിയിട്ടുണ്ട്. ഈ കേസില്‍ 22 മാസത്തോളം ഡ്രൈവിങ് വിലക്കപ്പെട്ടു. 2018-ലാണ് റോജേസിന് നേരെ രണ്ട് സ്ത്രീകളുടെ ഭാഗത്ത് നിന്നും ആക്രമണം നേരിടേണ്ടി വരുന്നത്. ആക്രമണത്തെത്തുടർന്ന് റോജേഴ്സിന് വാരിയെല്ലുകൾ ഒടിയുകയും പല്ലുകൾ തകരുകയും ചെയ്തു. അക്രമത്തില്‍ കാഴ്ചയ്ക്ക് സ്ഥിരമായ പ്രശ്നങ്ങളും നേരിടേണ്ടി വന്നു.

 എല്ലാ പണവും തീർന്ന് പൂർണ്ണമായ കടം

എല്ലാ പണവും തീർന്ന് പൂർണ്ണമായ കടം

2021 ഓടെയാണ് എല്ലാ പണവും തീർന്ന് പൂർണ്ണമായ കടത്തിലേക്ക് വീഴുന്നത്. "നമ്മളെല്ലാവരും ജീവിതത്തിൽ തെറ്റുകൾ വരുത്തുന്നു, ചെറുപ്പത്തിലും നിഷ്കളങ്കനായിരിക്കുമ്പോഴും ഞാൻ ചിലത് ചെയ്തു, എന്നാൽ ലോട്ടറി നേടിയത് ഞാൻ ഇന്നത്തെ വ്യക്തിയാകുന്നതിന്റെ ഒരു വലിയ ഭാഗമായിരുന്നു, ഞാൻ ആരാണെന്നതിൽ ഞാൻ അഭിമാനിക്കുന്നു."- കാലി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+