കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സ്വീറ്റി ഇനി ഷേരുവിന് സ്വന്തം': അപൂര്‍വ്വ നായ കല്യാണം; നൂറോളം അതിഥികളും വമ്പന്‍ സത്കാരവും

Google Oneindia Malayalam News

മൃഗങ്ങള്‍ തമ്മില്‍ വിവാഹം കഴിപ്പിക്കുന്ന ഒരുാപാട് വാര്‍ത്തകള്‍ നമ്മള്‍ ഇതിന് മുമ്പ് കേട്ടിട്ടുണ്ട്. പലരും അന്ധവിശ്വാസങ്ങളുടെയും ആചാരത്തിന്റെയും പുറത്താണ് ഇത്തരം വിവാഹങ്ങള്‍ നടത്തുന്നത്. ഇത്തരം വാര്‍ത്തകള്‍ എന്നും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ അങ്ങനെ ഒരു കല്യാണമാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുന്നത്. ദില്ലിയിലെ ഒരു കുടുംബം തങ്ങളുടെ വളര്‍ത്തു നായയെയാണ് ഹൈന്ദവാചാരത്തില്‍ വിവാഹം കഴിപ്പിച്ചത്.

1

image credit: ani

ദില്ലി- ഹരിയാന അതിര്‍ത്തിയിലെ ഗുരുഗ്രാം സ്വദേശികളായ സവിതയും ഭര്‍ത്താവുമാണ് തങ്ങളുട് പ്രിയപ്പെട്ട വളര്‍ത്തുനായയായ സ്വീറ്റിയെ വിവാഹം കഴിപ്പിച്ചത്. അയല്‍പ്പക്കെ നായയായ ഷേരുവുമായിട്ടാണ് സ്വീറ്റിയെ വിവാഹം കഴിപ്പിച്ചത്. ഇന്ത്യന്‍ വിവാഹങ്ങളുടെ ആചാരങ്ങള്‍ പാലിച്ചായിരുന്നു വിവാഹച്ചടങ്ങ് നടന്നത്.

2

വിവാഹത്തിന് മുമ്പായി ഹാല്‍ദി ചടങ്ങ് വരെ ദമ്പതികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. വിവാഹത്തില്‍ നൂറോളം പേരാണ് പങ്കെടുത്തത്. സവിതയും ഭര്‍ത്താവും വീട്ടിലേക്ക് അതിഥികളെ ക്ഷണിക്കുന്നതിന് വേണ്ടി ക്ഷണക്കത്ത് വരെ അച്ചടിച്ചിരുന്നു. വടക്കേ ഇന്ത്യയില്‍ കണ്ടുവരുന്ന എല്ലാ ചടങ്ങുകളും വിവാഹത്തില്‍ പാലിച്ചിരുന്നു.

3

വിവാഹ വേഷത്തില്‍ വധുവിനെയും വരനെയും കതിര്‍മണ്ഡപത്തില്‍ വലം വയ്ക്കുന്ന ഫേര ഉള്‍പ്പടെയുള്ള ചടങ്ങുകളും വിവാഹത്തിനുണ്ടായിരുന്നു. പാലം വിഹാര്‍ എക്സ്റ്റന്‍ഷനിലെ ജിലേ സിംഗ് കോളനി നിവാസികള്‍ വിവാഹച്ചടങ്ങുകള്‍ കണ്ട് ആശ്ചര്യപ്പെട്ടു. വലിയൊരു ജനക്കൂട്ടം തന്നെ വിവാഹത്തില്‍ പങ്കെടുത്തിരുന്നു.

4

വൈറ്റ് ഹൗസില്‍ വിവാഹ ആഘോഷം; ബൈഡന്റെ ചെറുമകള്‍ക്ക് മാംഗല്യം ചാര്‍ത്തി പീറ്റര്‍ നീല്‍വൈറ്റ് ഹൗസില്‍ വിവാഹ ആഘോഷം; ബൈഡന്റെ ചെറുമകള്‍ക്ക് മാംഗല്യം ചാര്‍ത്തി പീറ്റര്‍ നീല്‍

ഞാന്‍ ഒരു വളര്‍ത്തുമൃഗ സ്‌നേഹിയാണ്, ദമ്പതികള്‍ എന്ന നിലയില്‍ ഞങ്ങള്‍ വളര്‍ത്തുമൃഗങ്ങളെ പരിപാലിക്കാറുണ്ടായിരുന്നു. ഞങ്ങള്‍ക്ക് കുട്ടികളില്ല, അതിനാല്‍ സ്വീറ്റി (പെണ്‍ നായ) ഞങ്ങളുടെ കുട്ടിയാണെന്ന് ദമ്പതികള്‍ പറഞ്ഞു. എന്റെ ഭര്‍ത്താവ് ക്ഷേത്രത്തില്‍ പോയി മൃഗങ്ങള്‍ക്ക് ഭക്ഷണം കൊടുക്കാറുണ്ടായിരുന്നു, മൂന്ന് വര്‍ഷം മുമ്പ് ഒരു ദിവസം ഒരു തെരുവ് നായ അദ്ദേഹത്തെ പിന്തുടര്‍ന്ന് ഞങ്ങളുടെ അടുത്തേക്ക് വന്നു. ഞങ്ങള്‍ അവള്‍ക്ക് സ്വീറ്റി എന്ന് പേരിട്ടെന്ന് സവിത പറഞ്ഞു.

5

ഒരിക്കലും നടക്കില്ലെന്നു കരുതിയിരുന്ന ഒരു കാര്യം ഇന്ന് സാധിക്കും, ഈ രാശിക്കാരാണെങ്കിൽ, നാൾഫലംഒരിക്കലും നടക്കില്ലെന്നു കരുതിയിരുന്ന ഒരു കാര്യം ഇന്ന് സാധിക്കും, ഈ രാശിക്കാരാണെങ്കിൽ, നാൾഫലം

സ്വീറ്റിയെ ഒരു വിവാഹം കഴിപ്പിക്കണമെന്ന് എപ്പോഴും ആളുകള്‍ പറയാറുണ്ടായിരുന്നു. അങ്ങനെയാണ് എല്ലാ ആചാരപ്രകാരം സ്വീറ്റിയെ വിവാഹം കഴിപ്പിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചത്. ഇതിന്റെ പേരില്‍ തങ്ങളെ പൊലീസ് പിടികൂടുമെന്ന പേടിയില്ലെന്നും കുട്ടികളില്ലാത്ത ഞങ്ങള്‍ക്ക് ഇതൊക്കെ ഒരു സന്തോഷമാണെന്നും ദമ്പതികള്‍ പറഞ്ഞു.

6

ഇതിന്റെ പേരില്‍ പൊലീസ് തങ്ങളെ പിടികൂടുമെന്ന് ആളുകള്‍ പറയുന്നുണ്ട്. എന്നാല്‍ ഞങ്ങള്‍ക്ക് പേടിയില്ലെന്ന് ദമ്പതികള്‍ വ്യക്തമാക്കുന്നു. അതേസമയം, നായകള്‍ തമ്മിലുള്ള വിവാഹത്തെ കുറിച്ച് കേട്ടപ്പോള്‍ ആദ്യം തമാശയായി തോന്നിയെന്ന് ഷേരു നായയുടെ ഉടമ മനിത പറഞ്ഞു. എന്നാല്‍ പിന്നീട് ഇത് ഗൗരവമുള്ള ചര്‍ച്ചയായി മാറിയെന്നും മനിത വ്യക്തമാക്കുന്നു.

7

'ഗീതു മോഹൻദാസ് ശക്ത, സത്യം ഡബ്ല്യുസിസി അറിയണം';പടവെട്ട് അണിയറ പ്രവർത്തകർ'ഗീതു മോഹൻദാസ് ശക്ത, സത്യം ഡബ്ല്യുസിസി അറിയണം';പടവെട്ട് അണിയറ പ്രവർത്തകർ

കഴിഞ്ഞ വര്‍ഷം കേരളത്തിലും ഇതേ പോലൊരു വിവാഹം നടന്നിരുന്നു. ബീഗിള്‍ ഇനത്തില്‍പ്പെട്ട ആക്സിഡ് എന്ന നായയും ജാന്‍വി എന്ന പട്ടിയും തമ്മിലുള്ള വിവാഹമായിരുന്നു. ഈ അപൂര്‍വ്വമായ കല്യാണം സോഷ്യല്‍ മീഡിയയില്‍ അടക്കം വൈറലായിരുന്നു. വലിയ ആര്‍ഭാടങ്ങളോടയാണ് വിവാഹ ആഘോഷം നടത്തിയത്.

8

പൂമാലകള്‍ കൊണ്ട് അലങ്കരിച്ച പ്രത്യേക കതിര്‍മണ്ഡപത്തില്‍ വധൂവരന്മാരെ ഇരുത്തിയാണ് വിവാഹം. രണ്ടുപേരുടേയും കഴുത്തില്‍ മാലയും അണിയിക്കും. സില്‍ക് ഷര്‍ട്ടും മുണ്ടുമാണ് ആക്സിഡിന്റെ വേഷം. കസവില്‍ നെയ്ത പട്ടുപാവാടയണിഞ്ഞ് ജാന്‍വിയും എത്തിയത്. വധൂ വരന്മാരുടെ ഇഷ്ട ഭക്ഷണമായ ചിക്കന്‍ ബിരിയാണിയും ചിക്കന്‍ ഫ്രൈയുമാണ് ഭക്ഷണം.

English summary
Viral: Haryana couple marrying a pet dog according to Hindu wedding rituals
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X