Get Updates
Get notified of breaking news, exclusive insights, and must-see stories!

തത്ത പറന്നതേ ഓര്‍മ്മയുള്ളൂ; ഉടമയ്ക്ക് കിട്ടിയ പിഴ 74 ലക്ഷം, രണ്ട് മാസത്തെ തടവുശിക്ഷയും

ഈ സാഹചര്യത്തില്‍ ഇത്തരം പക്ഷകളെ വളര്‍ത്തുമ്പോള്‍ ആവശ്യമായ മുന്‍ കരുതല്‍ സ്വീകരിക്കണമെന്ന് കോടതി പറഞ്ഞു.

parrot

തായ്വാന്‍: തത്തയെ വളര്‍ത്തുന്ന ഹോബിയുള്ള ഒരുപാട് പേരെ നമ്മള്‍ കണ്ടിട്ടുണ്ട്. വളരെ ഇഷ്ടത്തോടെയാണ് എല്ലാവരും തത്തയെ വളര്‍ത്തുന്നതും അതിന് വേണ്ട കാര്യങ്ങളൊക്കെ ചെയ്യുന്നതും. പലരും തത്തകളെ കൃത്യമായി ട്രെയിന്‍ ചെയ്യിപ്പിച്ച് പലതും ചെയ്യിപ്പിക്കുന്നതും കാണാം. ചില തത്തകള്‍ മനുഷ്യരെ പോലെ തന്നെ സംസാരിക്കുന്നതും നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഇപ്പോഴിതാ ഒരു തത്തയെ കൊണ്ട് അതിന്റെ ഉടമ പുലിവാല് പിടിച്ച കഥയാണ് സോഷ്യല്‍ മീഡിയയില്‍ ആകെ വൈറലാകുന്നത്.

74 ലക്ഷം രൂപ പിഴ

74 ലക്ഷം രൂപ പിഴ

സംഭവം നടന്നത് തായ്വാനിലാണ്. ഈ തത്ത ഒരു ഡോക്ടറുടെ ചുമലില്‍ പറന്നിറങ്ങി ഇരുന്നതിനെ തുടര്‍ന്ന് 74 ലക്ഷം രൂപയാണ് ഉടമ പിഴയായി നല്‍കേണ്ടി വന്നത്. അയല്‍വാസിയായ ഡോക്ടറിന്റെ ചുമലിലേക്ക് പറന്നിറങ്ങിയ തത്ത ചിറകടിച്ച് പരിക്കേല്‍പ്പിച്ചെന്ന പരാതിയില്‍ലാണ് തത്തയുടെ ഉടമ 74 ലക്ഷം രൂപ പിഴ നല്‍കേണ്ടി വന്നത്. പിഴയ്ക്ക് പുറമെ രണ്ട് മാസം തടവ് ശിക്ഷയും ഉടമയ്ക്ക് വിധിച്ചിട്ടുണ്ട്.

വലിയ സാമ്പത്തിക നഷ്ടം

വലിയ സാമ്പത്തിക നഷ്ടം

ഈ സമയത്താണ് ഡോക്ടര്‍ പ്രഭാത സവാരിക്കിറങ്ങിയത്. ഡോക്ടറുടെ ചുമലിലേക്ക് തത്ത വന്നിരുന്നതോടെ ഡോക്ടര്‍ താഴേക്ക് വീഴുകയും പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കിനെ തുടര്‍ന്ന് ഒരാഴ്ചയോളം ഡോക്ടര്‍ക്ക് ആശുപത്രിയില്‍ പോകാന്‍ സാധിച്ചില്ല. ഇത് വലിയ സാമ്പത്തിക നഷ്ടം തനിക്കുണ്ടാക്കിയെന്ന് കാണിച്ചാണ് ഡോക്ടര്‍ പരാതി നല്‍കിയത്.

ഉടമയുടെ അനാസ്ഥ

ഉടമയുടെ അനാസ്ഥ

ഈ പരിക്ക് ഭേദമാകാന്‍ ആറ് മാസത്തോളം സമയമെടുത്തെന്നും ഡോക്ടര്‍ പറയുന്നു. സംഭവത്തില്‍ കേസ് എടുത്തതോടെ വിഷയത്തില്‍ കോടതി ഇടപെട്ടു. ഉടമയുടെ അനാസ്ഥകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് കോടതി വിധിയില്‍ പറഞ്ഞു. 40 സെമി മീറ്ററാണ് തത്തയുടെ ഉയരം. ഇതിന് ഏകദേശം 60 സെന്റി മീറ്ററോളം ചിറക് വിടര്‍ത്താന്‍ സാധിക്കും.

പൂര്‍ണ ഉത്തരവാദിത്തം

പൂര്‍ണ ഉത്തരവാദിത്തം

ഈ സാഹചര്യത്തില്‍ ഇത്തരം പക്ഷകളെ വളര്‍ത്തുമ്പോള്‍ ആവശ്യമായ മുന്‍ കരുതല്‍ സ്വീകരിക്കണമെന്ന് കോടതി പറഞ്ഞു. ഈ മുന്‍ കരുതല്‍ സ്വീകരിക്കാത്തത് കൊണ്ട് അപകടത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം തത്തയുടെ ഉടമയ്ക്കാണെന്ന് കോടതി പറഞ്ഞു.

തത്ത മക്കാവോ

തത്ത മക്കാവോ

അതേസമയം, കോടതി വിധി പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി ഉടമയും രംഗത്തെത്തി. തന്റെ പ്രിയപ്പെട്ട തത്ത മക്കാവോ അപകടകാരിയല്ലെന്നും പിഴ നല്‍കേണ്ട തുക വളരെ കൂടുതലാണെന്നും ഉടമ പറഞ്ഞു. കോടതി വിധിക്കെതിരെ അപ്പീല്‍ പോകുമെന്നും ഉടമ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+