'ഒറ്റ രാത്രിയില്‍ വിറ്റത് 2757 കോണ്ടം പായ്ക്കറ്റ്'; അവര്‍ പുതുവര്‍ഷം തകര്‍ത്തെന്ന് ഡ്യുറക്സ്, ട്വീറ്റ് വൈറല്‍
ദില്ലി: സുരക്ഷിതമായ ലൈംഗിക ബന്ധത്തിനും ഗര്‍ഭധാരണം ഒഴിവാക്കുന്നതിന് വേണ്ടിയാണ് ആളുകള്‍ ഗര്‍ഭ നിരോധന ഉറ ഉപയോഗിക്കുന്നത് . ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗങ്ങളെ ചെറുക്കുവാനോ ഉപയോഗിക്കുന്ന ലളിതമായ ഒരു സുരക്ഷാ മാര്‍ഗമാണ് ഗര്‍ഭ നിരോധന ഉറ അഥവാ കോണ്ടം . എന്നാല്‍ ഇന്ന് കോണ്ടം വാങ്ങാനായി മെഡിക്കല്‍ ഷോപ്പിലേക്ക് എത്തുന്നവര്‍ അധികം നേരിടുന്ന ഒരു പ്രശ്നമാണ് തുറിച്ചുനോട്ടം. അതുകൊണ്ട് തന്നെ ആളുകള്‍ ഇപ്പോള്‍ ഗര്‍ഭ നിരോധന ഉറ ഏറ്റവും കൂടുതല്‍ വാങ്ങുന്നത് ഓണ്‍ലൈന്‍ വഴിയാണ് .

അതുകൊണ്ട് ഇന്ന് ഏറ്റവും കൂടുതല്‍ കോണ്ടം വില്‍പ്പന നടക്കുന്നത് ഓണ്‍ലൈന്‍ വഴിയാണ്. എന്നാല്‍ ഇപ്പോഴിതാ കോണ്ടത്തെ കുറിച്ച് കഴിഞ്ഞ ദിവസം സ്വഗ്ഗി പുറത്തുവിട്ട കണക്കാണ് എല്ലാവരെയും ഞെട്ടിക്കുന്നത്. ആ കണക്ക് മറ്റൊന്നുമല്ല, 2022 കടന്ന് 2023ലേക്ക് എത്തുന്ന രാത്രി ഇന്ത്യക്കാര്‍ വാങ്ങിയ ഡ്യൂറക്സ് കോണ്ടത്തിന്റെ കണക്കാണ് സ്വഗ്ഗി പുറത്തുവിട്ടത്.

ആ ഒറ്റ രാത്രി ഇന്ത്യക്കാര്‍ വാങ്ങിയത് നൂറും 200 കോണ്ടമാണെന്ന് നിങ്ങള്‍ കരുതിയതെങ്കില്‍ തെറ്റി. സ്വഗ്ഗിയുടെ ഇന്‍സ്റ്റാമാര്‍ട്ട് വഴി 2757 കോണ്ടം പാക്കറ്റുകളാണ് വിറ്റത്. ഈ കണക്ക് കേട്ടാല്‍ ആരായാലും ഒന്ന് ഞെട്ടും. തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് സ്വിഗ്ഗി ഈ കണക്കുകള്‍ പുറത്തുവിട്ടത്.

പുതുവത്സര രാവില്‍ 2757 കോണ്ടം പാക്കറ്റുകള്‍ വിറ്റെന്ന് സ്വിഗ്ഗി അവകാശപ്പെടുന്നു. ഈ എണ്ണം 6969 ആക്കുന്നതിന് ദയവായി 4212 എണ്ണം കൂടി ഓര്‍ഡര്‍ ചെയ്യണമെന്നും സ്വിഗ്ഗി ട്വിറ്ററില്‍ കുറിച്ചു. ഈ പോസ്റ്റ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. നിരവധി പേരാണ് ഈ പോസ്റ്റ് ഷെയര്‍ ചെയ്യുകയും ലൈക്ക് ചെയ്യുകയും ചെയ്തത്.

പോസ്റ്റ് വൈറലായതിന് പിന്നാലെ കോണ്ടം നിര്‍മ്മാതാക്കളായ ഡ്യുറക്സും മറുപടിയുമായി രംഗത്തെത്തി. ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് അത് എത്തിച്ച് നല്‍കിയതിന് നന്ദി എന്നായിരുന്നു ഡ്യൂറക്സ് ട്വീറ്റ് ചെയ്തത്. കുറഞ്ഞത് 2757 പേരെങ്കിലും പുതുവര്‍ഷം തകര്‍ക്കുമല്ലോ, എന്താലായലും നാളെ രാവിലെ അവര്‍ ഒരുമിച്ച് ഒരു കോഫി ഓര്‍ഡര്‍ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും കമ്പനി ട്വീറ്റ് ചെയ്തു.

ഈ ട്വീറ്റിന് സ്വിഗ്ഗി നല്കിയ മറുപടിയാകട്ടെ ഇങ്ങനെയാണ്, ഈ 2757 കോണ്ടം ഓര്‍ഡര്‍ ചെയ്ത ആളുകള്‍ ഒരുപക്ഷേ ഈ ട്വീറ്റ് വായിക്കുമല്ലോ എന്നാണ് മറുപടി. അതേസമയം, ഇന്ത്യയില്‍ ഫാര്‍മസികള്‍, സാധാരണ കടകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍ മുതല്‍ ഓണ്‍ലൈനായി വരെ കോണ്ടം വാങ്ങാന്‍ സാധിക്കും. സര്‍ക്കാര്‍ ആശുപത്രികള്‍ വഴി ഇവ സൗജന്യമായി ലഭ്യമാണ്.

സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, പബ്ലിക് ഹെല്‍ത്ത് നഴ്സുമാര്‍, ഫാര്‍മസിസ്റ്റുകള്‍, ആശ പ്രവര്‍ത്തകര്‍, എയ്ഡ്സ് കണ്ട്രോള് സൊസൈറ്റി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ വഴി എല്ലാവര്ക്കും കോണ്ടം സൗജന്യമായി ലഭിക്കും. കോണ്ടം വില്‍ക്കുന്നതിന് ഇന്ത്യയില്‍ പ്രത്യേക അനുമതിയോ ലൈസന്‍സോ ആവശ്യമില്ല.
-
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ












Click it and Unblock the Notifications