കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓണം മലയാളികള്‍ ആഘോഷിക്കും; അപ്പോഴും അന്യം നിന്നുപോകുകയാണ് ഓണക്കളികള്‍, ഇതാ ചില ഓണക്കളികള്‍

  • By Akshay
Google Oneindia Malayalam News

വീണ്ടുമൊരു ഓണം കൂടി എത്തിയിരിക്കുകയാണ്. ഓണത്തെപ്പറ്റി ചിന്തിയ്ക്കുമ്പോള്‍ കഴിഞ്ഞ ഓണങ്ങളില്‍ ഉണ്ടായ പലപല കാര്യങ്ങള്‍ ഓര്‍മ്മയില്‍ വരും അതില്‍ കൂട്ടിക്കാലത്ത് ഉണ്ടായ കാഴ്ചകളാണ്‌ കൂടുതല്‍ കള്ളര്‍ഫുള്‍ ആയി എല്ലാവരുടെയും മനസ്സില്‍ തങ്ങി നില്‍ക്കുന്നത്. കട്ടികളുമെല്ലാം ഒത്തുകൂടും പുതുവസ്ത്രങ്ങള്‍ അണിയും പിന്നെ ഓണക്കളികളാണ്. എന്നാല്‍ ഇക്കാലത്ത് ഓണക്കളികള്‍ എത്രതോളം പ്രാധാന്യം കൊടുക്കുന്നുണ്ട് എന്നത് സംശയാവഹകമാണ്. ഓണത്തിനു മാത്രം കാണുന്ന അത്തരം ചില കളികളുണ്ട്.

നാടന്‍ പന്ത് കളിയാണ് ഓണക്കാലത്തെ പ്രാധാന കളി. മൂന്നു വിധം പന്തുകള്‍ അന്ന് കുട്ടികള്‍ നാട്ടില്‍ തന്നെ നിര്‍മ്മിച്ചിരുന്നു. ഒന്ന് സര്‍വസാധാരണമായ തെങ്ങോലയില്‍ മെടഞ്ഞ്‌ എടുത്തത്. കുട്ടികളില്‍ ജൂനിയേര്‍സ് ആണ്‌ ഇതിന്റെ ആരാധകരില്‍ കൂടുതലും.രണ്ടാമത്തേത്ത്‌ തുണിപന്താണ്. തുണി വട്ടത്തിനുവെട്ടി തുന്നിക്കെട്ടി അതിനകത്ത് വീണ്ടും തുണികഷ്ണങ്ങള്‍ കുത്തി നിറച്ച് വായ്വട്ടം വീണ്ടും തുന്നിക്കെട്ടുമ്പോള്‍ ഗോളാകൃതിലുള്ള തുണിപന്തുറെഡി. മൂന്ന് നാടന്‍ റബ്ബര്‍ പന്ത്.ഒരു ബലൂണില്‍ കാറ്റുനിറയ്ക്കുന്നു പിന്നെ ബലൂണ്‍ പതിയെ റബ്ബര്‍പാലില്‍ നല്ല പോലെ മുക്കി എടുക്കും അതിനുമുകളില്‍ റബ്ബറിന്റെ ഒട്ടു പാല്‍ നാട ചുറ്റിയെടുക്കുന്നു.ആവശ്യത്തിന് വലുപ്പമാകുമ്പോള്‍ വീണ്ടു ഒരിയ്ക്കള്‍ കൂടി റബ്ബര്‍ പാല്‍ മുക്കുന്നു. ഒരുസ്ഥലത്ത് രണ്ടുമൂന്നു ദിവസം വച്ചിരിന്നാല്‍ റബ്ബര്‍പന്ത് റെഡി. രണ്ടു ടീമുകളായി പിരിഞ്ഞു ചെന്മണ്ണു നിറഞ്ഞ റോഡിലാണു കളി.

Onam

പണ്ട് കാലങ്ങളില്‍ ഓണച്ചിന് കളിക്കുന്ന മറ്റൊരു കളിയാണ് കുട്ടിയും കൂന്തും. ഇതിനുവേണ്ട ആയുധസാമഗ്രകള്‍ ഒരു രണ്ടടി നീളത്തിലുള്ള വടിയും പിന്നെ അര അടി (ഒരു ഉട്ട) നീളത്തിലുള്ള മറ്റൊരു ചെറുവടിയും ആകുന്നു. ചെറിയ വടി തറയില്‍ നിന്നും വലിയ വടികൊണ്ട് അടിച്ചു പൊക്കി തിരികെ തറയില്‍ വീഴും മുമ്പ് നീട്ടി അടിക്കും എതിര്‍ ടീം അതു പിടിച്ചെടുക്കണം. ക്രിയ്ക്കറ്റിന്റെ ആദിരൂപം എന്ന് വേണമെങ്കില്‍ ഇതിന് പറയാം

മറ്റൊന്ന് ശവം കളിയാണ് കബടിയുടെ ആദിരൂപ മാകുന്നു ശവം കളി. കബടി പറഞ്ഞു കയറിവരുന്ന വനെ പിടിച്ചാല്‍ അവന്‍ കുതറി രക്ഷപ്പെടാന്‍ ശ്രമിയ്ക്കും, എതിരാളികള്‍ വളരെ നേരം അവനെ പിടിച്ചു വയ്ക്കും അങ്ങനെ തള്ളിയിട്ട് തറയില്‍ കിടത്തണം അവന്‍ സ്വയം ചത്തു എന്നു പറയുന്നതു വരെ, എതിരാളികള്‍ ചിലപ്പോള്‍ പുറത്തുകയറി ഇരിയ്ക്കും. തുമ്പിതുള്ളലാണ് മറ്റൊരു കളി ഇതുപെണ്ണുങ്ങളുടെമാത്രം കളിയാണ്.പെണ്ണുങ്ങള്‍ വട്ടത്തിലിരുന്ന് മദ്ധ്യത്തില്‍ ഒരാളിനെ ഇരുത്തും ആ ആളാണ് തുമ്പി. പിന്നെ എല്ലാവരും ചേര്‍ന്ന് ഇണത്തില്‍ പാടും മദ്ധ്യ ഭാഗത്തുള്ള തുമ്പിയായി ഇരുത്തിയപെണ്‍കുട്ടി കണ്ണും അടച്ച് ഇരിയ്ക്കും, പാട്ട് അങ്ങനെ പ്രത്യേക താളത്തിലും ഈണത്തിലും മുറുകുമ്പോള്‍ തുമ്പി തുള്ളാന്‍ തുടങ്ങും. തുമ്പി തളര്‍ന്നു വീഴുന്നതുവരെ വരെ പാട്ടു തുടരും. പാട്ടിന്റെ താളവും സ്പീഡും കൂടികൊണ്ടിരിക്കും.

Onam

അടുത്ത കളി വളരെ രസകരമായ ഒന്നാണ്. പെണ്ണുങ്ങള്‍ രണ്ടു ഗ്രൂപ്പായി മുറ്റത്ത് പരസ്പരം അഭിമുഖമായി ഓരോ വരിയായി നില്‍ക്കുംമദ്ധ്യത്ത് ഒരു പെണ്‍കുട്ടിയെ ഇരുത്തും.അവളെ പെണ്ണുചോദിച്ചുകൊണ്ട് ഒരു കൂട്ടര്‍ ഇങ്ങനെ പാടി മദ്ധ്യഭാഗത്തു വരും- കുശുകുശാലേ പെണ്ണുണ്ടോ കൂശാലും പെണ്ണുണ്ടോ- അ പ്പോള്‍ മറ്റേകൂട്ടര്‍ (പെണ്‍ വീട്ടുകാര്‍) - കുശുകുശാലേ പെണ്ണില്ല കൂശാലേ പെണ്ണില്ല.- എന്നു പാടി മദ്ധ്യ ഭാഗത്തേയ്ക്കു നടന്നു ചെല്ലും.അപ്പോള്‍ മറ്റെ കൂട്ടര്‍ പുറകോട്ടു നടന്നു പോക്കും, പിന്നെ ഇങ്ങനെ പാടി മുമ്പോട്ടു വരും-ആയിരം പെണ്‍ പണം പൊന്നുതതരം പെണ്ണിനെ തരുമോ മച്ചാനെ, കുശുകുശാലേ പെണ്ണുണ്ടോ,കൂശലും പെണ്ണുണ്ടോ- അതിനു മറുപടിയായി ഇതിനകം പുറകോട്ടു പോയ പെണ്‍ വീട്ടു കാര്‍ ഇങ്ങനെ പാടി മുന്നോട്ടു വരും -ആയിരംപെണ്‍ പണം പൊന്നു വേണ്ട കുശുകുശാലേ പെണ്ണില്ല, കൂശാലേ പെണില്ല. ഇങ്ങനെ പലതും പാടി ആണ്‍ വീട്ടുകാരും ഏല്ലാം നിരസിച്ച് പെണ്‍ വീട്ടുകാരും നില്‍ക്കും.അവസാനം പെണ്ണിനെ തട്ടികൊണ്ടു പോകാന്‍ ആണ്‍വീട്ടുകാരും ആ ശ്രമം നടപ്പാക്കാതെ പെണ്‍വീട്ടു കാരും ഉന്തും തള്ളും ആകും. എതെങ്കിലും ഒരു കൂട്ടര്‍ വിജയിക്കും.

Onam

അന്യം നിന്നു പോയ ഒരു കലാരൂപമാണ് തോലുമാടന്‍. ഒരു മുതിര്‍ന്ന ആണ്‍കുട്ടിയെ ദേഹം മുഴുവന്‍ പച്ചിലകള്‍ കൊണ്ട് പൊതിഞ്ഞു കെട്ടുന്നു. തലയില്‍ പാള തൊപ്പി. പാളയില്‍ തീര്‍ത്ത മുഖം മൂടി അതില്‍ മൂന്നു ദ്വരങ്ങള്‍ വായുടെയും കണ്ണിന്റെയും സ്ഥാനത്ത്. തോലുമാടനെ പലവിധ ഇലകള്‍ കൊണ്ട് അലങ്കരിച്ചിരിയ്ക്കും. പിന്നെ ആര്‍പ്പു വിളികളുമായി ചിലപ്പോള്‍ വാദ്യ മേളങ്ങളോടുകൂടിയും എല്ലാ വീടുകളും സന്ദര്‍ശിയ്ക്കും ,വീട്ടുകാര്‍ നാണയ തുട്ടുകള്‍ സമ്മാനിയ്ക്കും. മറ്റൊരു കളി നാടന്‍ ഊണഞ്ഞാലാണ് ഇവിടെ കയറിനു പകരം കാട്ടില്‍ വന്‍വൃഷങ്ങളില്‍ ചുറ്റി വളരുന്ന ''പ്ലാച്ചി വള്ളി' ഉപയോഗിയ്ക്കുന്നു.

English summary
Onam celebration in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X