കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓണത്തെ ഓണമാക്കുന്നത് മറ്റാരുമല്ല !! ഇവരാണ്...

  • By Pratheeksha
Google Oneindia Malayalam News

പിറന്ന നാടിന്റെ ഗൃഹാതുര സ്മരണകളുമായി മറുനാട്ടില്‍ കഴിയുന്നവരാണ് ഇന്ന് യഥാര്‍ത്ഥത്തില്‍ ഓണത്തെ ആഘോഷമാക്കി മാറ്റുന്നതെന്ന് നിസംശയം പറയാം. കേരളത്തില്‍ തിരുവോണ ദിവസം കഴിയുന്നതോടെ ഓണവും പോയ്മറയും. പക്ഷേ മറുനാടുകളില്‍ ഓണാഘോഷങ്ങള്‍ക്കു തുടക്കം കുറിക്കുകയേ ഉള്ളൂ.

മാസങ്ങളോളം നീളുന്ന ഓണാഘോഷങ്ങളാണ് അയല്‍ സംസ്ഥാനമായ കര്‍ണ്ണാടകയിലും മറ്റു സംസ്ഥാനങ്ങളിലും കാണാന്‍ കഴിയുക. മലയാളി കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ഇവിടങ്ങളില്‍ പ്രധാനമായും ഓണാഘോഷം നടത്തുന്നത്. പൂക്കള മത്സരം മുതല്‍ വടംവലി വരെ ഇവര്‍ സംഘടിപ്പിക്കുന്നു. കൂടാതെ വിവിധ കലാപരിപാടികള്‍ ,സാഹിത്യ സദസ്സുകള്‍ ,നൃത്ത പരിപാടികള്‍ തുടങ്ങിയവയെല്ലാം ഓണാഘോഷങ്ങളുടെ ഭാഗമാവുന്നു.

onam567-01-1

ഏറ്റവും പ്രാധാനം ഓണസദ്യയാണ്. ഒന്നിനും ഒരു കുറവും വരുത്താതെയാണ് സദ്യയൊരുക്കുന്നത്. പല സംസ്ഥാനങ്ങളിലും മലയാളി സമൂഹം നടത്തുന്ന ഓണാഘോങ്ങളില്‍ തദ്ദേശീയരും പങ്കാളികളാവാറുണ്ടെന്നതാണ് വാസ്തവം. അവരും ഓണത്തിന് പൂക്കളമിടാനും ഓണസദ്യയുണ്ണാനും മലയാളികള്‍ക്കൊപ്പം ചേരുന്നു.

ഇവിടങ്ങളില്‍ പ്രധാനം ഓണച്ചന്തകളാണ്. അത്തം പിറന്നാല്‍ പിന്നെ ഓണച്ചന്തകളുടെ തിരക്കായി. ഓണസദ്യയ്ക്കുളള പച്ചക്കറികള്‍ മുതല്‍ കേരളീയ വസ്ത്രങ്ങള്‍ വരെ ഓണച്ചന്തയില്‍ ലഭിക്കും. കേരളത്തില്‍ നിന്നാണ് ഓണചന്തയിലെക്ക് പച്ചക്കറികളെത്തിക്കുന്നത്. നേന്ത്രക്കായ ,പഴം ,കായ വറുത്തത് ,പപ്പടം തുടങ്ങി എല്ലാ കേരളീയ ഐറ്റങ്ങളും മുടങ്ങാതെ സംഘാടകര്‍ ചന്തയിലെത്തിക്കാറുണ്ട്. മിതമായ വിലയ്ക്കാണ് ഇത് നല്‍കുന്നതെന്നതും ആളുകള്‍ക്ക് വലിയൊരു ആശ്വാസമാണ്. ജാതി മതഭേദമന്യേയാണ് എല്ലാ സംഘടനകളും ഇവിടങ്ങളില്‍ ഓണാഘോഷം സംഘടിപ്പിക്കാറുള്ളത്.

English summary
onam celebrations of outside kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X