Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓണവിപണിയിൽ കണ്ണുംനട്ട് ചെറുകിട വ്യാപാരികൾ; സംസ്ഥാനതല ഓണാഘോഷം ഇക്കുറി വെർച്വലായി നടത്തും: ടൂറിസം മന്ത്രി

തിരുവനന്തപുരം: ഓണത്തിന് 10 ദിവസം മാത്രം ശേഷിക്കെ തലസ്ഥാനത്തെ ഓണവിപണിയിൽ ചെറിയ ഉണർവ്. കർക്കിടക വാവുബലിയുടെ ഭാഗമായി ശനിയാഴ്ച പൊതുവേ കടകളിൽ നല്ല തിരക്കുണ്ടായിരുന്നു. പ്രവൃത്തിദിനമായതിനാൽ ഇന്ന് വലിയ തിരക്ക് അനുഭവപ്പെട്ടില്ല. അതേസമയം, തിരുവനന്തപുരത്തെ ചെറുകിട വ്യാപാര കച്ചവടക്കാർ ഓണത്തിന് മികച്ച കച്ചവടം ലഭിക്കുമെന്ന പ്രതീക്ഷയിൽ തന്നെയാണുള്ളതെന്ന് തെരുവോര കച്ചവടക്കാരൻ ബാലു വൺ ഇന്ത്യ മലയാളത്തോട് പറഞ്ഞു. അതേസമയം, ഇക്കുറി സംസ്ഥാനതല ഓണാഘോഷം ഓൺലൈനായി സംഘടിപ്പിക്കും. ഓൺലൈൻ പൂക്കള മത്സരത്തിൻ്റെ ഉദ്ഘാടനം മുഖ്യമന്ത്രി ഓഗസ്റ്റ് 14 ന് നിർവഹിക്കുമെന്നും ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു.

പിറന്നാൾ ദിനത്തിൽ ചുവപ്പിൽ സുന്ദരിയായി മാളവിക; ചിത്രങ്ങൾ കാണാം

1

കഴിഞ്ഞ 31 വർഷത്തോളമായി തലസ്ഥാനത്ത് തെരുവോര കച്ചവടം നടത്തുകയാണ് തമിഴ്നാട് തേനി സ്വദേശിയായ ബാലു. ചാലക്കമ്പോളത്തിനടുത്തുള്ള റൂബി നഗറിലാണ് ബാലു താമസിക്കുന്നത്.ഇത്രയും വർഷത്തിനിടയിൽ കച്ചവടം പൂർണമായും നടക്കാനിരിക്കുന്നത് കഴിഞ്ഞ ഒന്നര കൊല്ലത്തോളമായിട്ടാണ്. കൊവിഡ് രോഗവ്യാപനം കുറഞ്ഞാൽ ഓണത്തിന് മുന്നോടിയായുള്ള വരും ദിവസങ്ങളിൽ മികച്ച കച്ചവടം നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ബാലു പറയുന്നു.

2

രാവിലെ ഏഴ് മുതൽ വൈകിട്ട് 8 30 വരെ കച്ചവടം ചെയ്യാൻ ഇപ്പോൾ പൊലീസ് അനുവദിക്കുന്നുണ്ട്. കൂടുതൽ ആളുകൾ വിപണിയിലേക്ക് ഇറങ്ങി തുടങ്ങുന്നുണ്ട്. വഴിയോര കച്ചവട വിപണിയിൽ വിൽക്കുന്ന തോർത്തുകൾ, മുണ്ടുകൾ, ബനിയനുകൾ, ലുങ്കികൾ തുടങ്ങിയവയാണ് ബാലുവിൻ്റെ പക്കലുള്ളത്. ഓണമെന്ന വികാരത്തെ മലയാളികൾക്ക് അങ്ങനെയങ്ങ് ഒഴിവാക്കാൻ കഴിയില്ല എന്നാണ് ഇത്രയും നാളത്തെ കേരളത്തിലെ അനുഭവത്തിൽ നിന്ന് തനിക്ക് മനസ്സിലാക്കാൻ കഴിയുന്നത് - ബാലുവിൻ്റെ വാക്കുകൾ.

3

ഓണവിപണി ഉണരുന്നത് ഞങ്ങളുടെ കുടുംബങ്ങൾക്ക് വലിയ ആശ്വാസമാണ്. മാസങ്ങളോളം കച്ചവടമില്ലാതെ വലിയ മാനസിക പ്രശ്നങ്ങൾ അനുഭവിച്ചിരുന്നു.- ബാലു പറയുന്നു. എന്നാൽ, കഴിഞ്ഞദിവസം നടന്ന കർക്കിടകവാവുബലിയോടനുബന്ധിച്ച് ശനിയാഴ്ച പൊതുവേ നഗരത്തിൽ നല്ല തിരക്കുണ്ടായിരുന്നു. ഇന്നലെ സമ്പൂർണ്ണ അടച്ചിടലായതിനാൽ വ്യാപാരസ്ഥാപനങ്ങൾ അടക്കം ഒന്നും പ്രവർത്തിച്ചിരുന്നില്ല.

4

ഇനിയുള്ള ദിനങ്ങളിൽ കൂടുതൽ തിരക്കുണ്ടാവാൻ സാധ്യതയുള്ള പശ്ചാത്തലത്തിൽ സമ്പൂർണ്ണ വാക്സിനേഷൻ യജ്ഞത്തിനും സംസ്ഥാനം ഇന്ന് തുടക്കം കുറിച്ചിരുന്നു. കാണം വിറ്റും ഓണമുണ്ണുന്ന മലയാളികൾ ഇക്കുറിയും നിയന്ത്രണങ്ങളോടെയാണെങ്കിലും ഓണമാഘോഷിക്കാനെത്തുമെന്ന പ്രതീക്ഷയിലാണ് ചെറുകിട വ്യാപാരികൾ.

5

അതേസമയം, കൊവിഡ് സാഹചര്യത്തിൽ ഈ വർഷത്തെ സംസ്ഥാനതല ഓണാഘോഷം ഓൺലൈനാക്കി നടത്താനൊരുങ്ങി ടൂറിസം വകുപ്പ്. വിശ്വമാനവികതയുടെ ലോക ഓണപ്പൂക്കളമെന്ന ആശയം മുൻനി‍ർത്തി ലോകമെമ്പാടുമുള്ള മലയാളികൾക്കായി ഇക്കുറി ഓൺലൈൻ ഓണപ്പൂക്കള മത്സരം സംഘടിപ്പിക്കുമെന്ന് ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു.

6

ഓൺലൈൻ പൂക്കളമത്സരത്തിൻ്റെ ഉദ്ഘാടനം ഓ ഗസ്റ്റ് 14-ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ടൂറിസം വെബ്സൈറ്റിൽ പത്താം തീയതി മുതൽ പൂക്കളമത്സരത്തിൻ്റെ രജിസ്ട്രേഷൻ തുടങ്ങുമെന്നും കേരളത്തിലുള്ളവ‍ർക്കും പുറത്തുള്ളവ‍ർക്കും വെവ്വേറെ സമ്മാനങ്ങൾ നൽകുമെന്നും പി എ മുഹമ്മദ് റിയാസ് അറിയിച്ചു.

Recommended Video

cmsvideo
    Satire Video-Dhoti and shirt announced as a reward for Olympics medal-winning player PR Sreejesh

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+