Get Updates
Get notified of breaking news, exclusive insights, and must-see stories!

മമ്മൂട്ടിയുടെ കരിയര്‍ പാകപ്പെടുത്തിയ സംവിധായകന്‍; ഒന്നിച്ചത് എട്ട് സിനിമകളില്‍..!

ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും മികച്ച ക്രാഫ്റ്റ്‌സ്മാന്‍ എന്ന വിശേഷണത്തിന് അര്‍ഹനായ ചലച്ചിത്ര പ്രവര്‍ത്തകനെയാണ് കെ ജി ജോര്‍ജിന്റെ മരണത്തിലൂടെ നഷ്ടമാകുന്നത്. തൊട്ടതെല്ലാം പൊന്നാക്കിയ അപൂര്‍വ ചലച്ചിത്ര പ്രതിഭയായിരുന്നു അദ്ദേഹം. മലയാള സിനിമയിലെ മഹാരഥന്‍മാരായ അഭിനേതാക്കളില്‍ മോഹന്‍ലാല്‍ ഒഴികെ ഭൂരിഭാഗം പേരും കെ ജി ജോര്‍ജിന്റെ സിനിമകളില്‍ ശ്രദ്ധേയ വേഷം ചെയ്തു.

മമ്മൂട്ടിയുടെ സിനിമാ ജീവിതത്തില്‍ ഒഴിവാക്കാന്‍ പറ്റാത്ത സിനിമകളും കഥാപാത്രങ്ങളും നല്‍കിയ സംവിധായകനായിരുന്നു കെ ജി ജോര്‍ജ്. സൂപ്പര്‍താരമാകുന്നതിന് മുന്‍പ് നായക പരിവേഷവും അഭിനയ പ്രാധാന്യവും ഊട്ടിയുറപ്പിക്കുന്ന കഥാപാത്രങ്ങള്‍ ജോര്‍ജ് മമ്മൂട്ടിക്ക് നല്‍കി. 1972 ല്‍ പുറത്തിറങ്ങിയ മായ എന്ന ചിത്രത്തില്‍ അസോസിയേറ്റ് ഡയറക്ടറായാണ് കെ ജി ജോര്‍ജ് സിനിമാലോകത്തേക്ക് എത്തുന്നത്.

kg george

1974 ല്‍ പുറത്തിറങ്ങിയ നെല്ലിന് തിരക്കഥയൊരുക്കിയ ജോര്‍ജ് സ്വപ്‌നാടനത്തിലൂടെ സംവിധായകനായി. റാണി ചന്ദ്ര, മല്ലിക, സോമന്‍ എന്നിവരായിരുന്നു കേന്ദ്രകഥാപാത്രങ്ങള്‍. 1978 ല്‍ വ്യാമോഹം എന്ന ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളായത് അടൂര്‍ ഭാസിയും ലക്ഷ്മിയുമായിരുന്നു. രാപ്പാടികളുടെ ഗാഥ എന്ന സിനിമയിലും സോമനായിരുന്നു കേന്ദ്രകഥാപാത്രം. ഇനിയവള്‍ ഉറങ്ങട്ടെ എന്ന ചിത്രത്തില്‍ സുകുമാരനായിരുന്നു കേന്ദ്രകഥാപാത്രം.

ഓണപ്പുടവയില്‍ ശാരദ, ബഹദൂര്‍, അടൂര്‍ ഭാസി എന്നിവരെ കേന്ദ്രീകരിച്ചായിരുന്നു കഥ മുന്നോട്ട് പോയത്. മണ്ണില്‍ സോമനും സുകുമാരനും കേന്ദ്രകഥാപാത്രങ്ങളായപ്പോള്‍ ഉള്‍ക്കടലില്‍ വേണു നാഗവള്ളിയായിരുന്നു നായകന്‍. തന്റെ എട്ടാമത്തെ ചിത്രമായ മേളയിലാണ് മമ്മൂട്ടിയെ കെ ജി ജോര്‍ജ് അഭിനയിപ്പിക്കുന്നത്. രഘുവായിരുന്നു ചിത്രത്തിലെ നായകനെങ്കിലും മേളയിലെ ബൈക്ക് അഭ്യാസിയുടെ വേഷം ചെയ്ത മമ്മൂട്ടിയും കൈയടി നേടി.

പിന്നീട് കെ ജി ജോര്‍ജ് അണിയിച്ചൊരുക്കിയ മിക്ക ചിത്രങ്ങളും മമ്മൂട്ടിയെന്ന നടനെ വളര്‍ത്തുന്നതില്‍ വലിയ പങ്ക് വഹിച്ചു. മമ്മൂട്ടിയും ഇത് പലകുറി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഹൃദയത്തോട് ചേര്‍ത്ത വെച്ച ഒരാള്‍ കൂടി നഷ്ടപ്പെടുന്നു എന്നാണ് മമ്മൂട്ടി കെജി ജോര്‍ജിന്റെ മരണവാര്‍ത്തയോട് പ്രതികരിച്ചത്. മേളക്ക് പിന്നാലെ കോലങ്ങള്‍ ആണ് ജോര്‍ജ് സംവിധാനം ചെയ്തത്. ഇതില്‍ തിലകനും നെടുമുടി വേണുവും ശ്രീനിവാസനുമൊക്കെയായിരുന്നു കേന്ദ്ര കഥാപാത്രങ്ങള്‍.

1982 ല്‍ പുറത്തിറങ്ങിയ യവനിക മലയാള സിനിമയിലെ ആദ്യത്തെ ലക്ഷണമൊത്തെ കുറ്റാന്വേഷക സിനിമയായിരുന്നു. ഭരത് ഗോപിക്കൊപ്പം മമ്മൂട്ടിയും ഈ സിനിമയില്‍ കേന്ദ്ര കഥാപാത്രമായിരുന്നു. മമ്മൂട്ടിയുടെ ജേക്കബ് ഈരാളിയെന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ കഥാപാത്രം ഏറെ നിരൂപക പ്രശംസയും പ്രേക്ഷകപ്രീതിയും പിടിച്ചുപറ്റി. പിന്നീട് വന്ന ലേഖയുടെ മരണം ഒരു ഫ്‌ളാഷ് ബാക്ക് എന്ന സിനിമയില്‍ സിനിമാ നടനായി തന്നെ മമ്മൂട്ടി അഭിനയിച്ചു.

ആദാമിന്റെ വാരിയല്ലില്‍ നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെയായിരുന്നു മമ്മൂട്ടിക്കായി ജോര്‍ജ് സമ്മാനിച്ചത്. പിന്നീടിറങ്ങിയ പഞ്ചവടിപ്പാലത്തിലും ഇരകളിലും മമ്മൂട്ടിയില്ലായിരുന്നു. എന്നാല്‍ അതിന് ശേഷമിറങ്ങിയ കഥയ്ക്ക് പിന്നിലും മറ്റൊരാളിലും മമ്മൂട്ടിയായിരുന്നു നായകന്‍. യാത്രയുടെ അന്ത്യം എന്ന ചിത്രത്തില്‍ മുരളിയും സോമനും കേന്ദ്രകഥാപാത്രങ്ങളായി എത്തി. ഈ കണ്ണി കൂടിയിലും മമ്മൂട്ടി ഇല്ലായിരുന്നു.

എന്നാല്‍ കെ ജി ജോര്‍ജ് തിരക്കഥ നിര്‍വഹിച്ച് ടികെ രാജീവ് കുമാര്‍ സംവിധാനം മഹാനഗരത്തില്‍ മമ്മൂട്ടി നായകനായി എത്തി. കെജി ജോര്‍ജ് അവസാനം സംവിധാനം ചെയ്ത ഇലവങ്കോട് ദേശത്തിലും മമ്മൂട്ടി തന്നെയായിരുന്നു നായകന്‍. മമ്മൂട്ടിയെ കൂടാതെ തന്റെ ഒന്നിലധികം ചിത്രങ്ങളില്‍ തിലകന്‍, ഭരത് ഗോപി, നെടുമുടി വേണു, ജഗതി ശ്രീകുമാര്‍, അടൂര്‍ ഭാസി, സീമ, ഉര്‍വശി, സുകുമാരി, കെപിഎസി ലളിത തുടങ്ങിയ പ്രഗല്‍ഭരെ കെജി ജോര്‍ജ് അഭിനയിപ്പിച്ചിട്ടുണ്ട്. അഭിനേതാക്കളെ തിരഞ്ഞെടുക്കുന്നതിലെ അദ്ദേഹത്തിന്റെ കാര്‍ക്കശ്യമാണ് ഇത് വെളിവാക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+