മാതൃഭൂമിയും ഡെയ്‌ലിഹണ്ടും കൈകോര്‍ക്കുന്നു; വായനക്കാര്‍ക്ക് നവ്യാനുഭവം
മാതൃഭൂമി തങ്ങളുടെ വാര്‍ത്താ പങ്കാളിയാകുന്നത് ആവേശകരമായ കാര്യമാണെന്ന് എറ്റേണോ ഇന്‍ഫോടെക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എന്‍ രാവണന്‍

ബെംഗളൂരു: മാധ്യമരംഗത്തെ കുലപതികളായ മാതൃഭൂമിയും ഇന്ത്യയിലെ മുന്‍നിര കണ്ടന്റ് ഡെലിവറി ആപ്ലിക്കേഷനായ ഡെയ്ലിഹണ്ടും കൈകോര്‍ക്കുന്നു. ഇതോടെ, മാതൃഭൂമിയുടെ വൈവിധ്യമാര്‍ന്ന വാര്‍ത്തകളും പംക്തികളും ലേഖനങ്ങളും ഡെയ്ലിഹണ്ടിന്റെ കോടിക്കണക്കിന് വിശ്വസ്തരായ വായനക്കാര്‍ക്ക് ലഭ്യമാകും.
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ മുഖപത്രമായി വിഭാവനം ചെയ്യപ്പെട്ട മാതൃഭൂമി തങ്ങളുടെ വാര്‍ത്താ പങ്കാളിയാകുന്നത് ആവേശകരമായ കാര്യമാണെന്ന് എറ്റേണോ ഇന്‍ഫോടെക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എന്‍ രാവണന്‍ പറഞ്ഞു.

(രാവണന്‍ എന്‍- എറ്റേര്‍ണോ ഇന്‍ഫോടെക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍)
''ഈ പങ്കാളിത്തം, ഡെയ്ലിഹണ്ടിനെ സംബന്ധിച്ചെടുത്തോളം വളരെയേറെ പ്രധാന്യമര്‍ഹിക്കുന്ന ഒന്നാണ്. മലയാളി വായനക്കാര്‍ക്ക്, വാര്‍ത്തകള്‍ മികച്ച രീതിയിലെത്തിക്കുകയെന്നതാണ് ഞങ്ങളുടെ ലക്ഷ്യം. മാതൃഭൂമിയുമായുള്ള സഹകരണംവഴി രാഷ്ട്രീയം, ബിസിനസ്സ്, കായികം, വിനോദം, വിദ്യാഭ്യാസം എന്നിങ്ങനെ വിവിധതരം ഉള്ളടക്കങ്ങള്‍ വായനക്കാര്‍ക്ക് ലഭിക്കും. '- രാവണന്‍ കൂട്ടിച്ചേര്‍ത്തു.
വരിക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കാനുള്ള ശ്രമത്തിനിടയില്‍ ഡെയ്ലിഹണ്ടുമായി കൈകോര്‍ക്കാന്‍ സാധിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് മാതൃഭൂമി ഡിജിറ്റല്‍ ബിസിനസ് ഡയറക്ടര്‍ മയൂര എം എസ് പറഞ്ഞു.

(മയൂര എംഎസ്- മാതൃഭൂമി ഡിജിറ്റല്‍ ബിസിനസ് ഡയറക്ടര്‍)
ഇന്ത്യയിലുടനീളമുള്ള മലയാളി വായനാക്കാരിലേക്ക് പ്രാദേശിക വാര്‍ത്തകള്‍ നല്‍കുന്നതില്‍ ഡെയ്ലിഹണ്ട് പുലര്‍ത്തുന്ന പ്രതിബദ്ധത പ്രചോദനാത്മകമാണെന്നും ഈ പങ്കാളിത്തം വഴി കൂടുതല്‍ വായനക്കാരിലേക്കെത്താനും അവര്‍ക്ക് മികച്ച സേവനം ഉറപ്പാക്കാനും സാധിക്കുമെന്ന് മയൂര കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications