അങ്ങനെ പ്രധാനമന്ത്രിയുടെ സ്വവര്‍ഗ്ഗ വിവാഹം കഴിഞ്ഞു
ലക്‌സംബര്‍ഗ്: ലോകം കാത്തിരുന്ന വിവാഹം എന്നൊക്കെ വേണെമങ്കില്‍ ഒരു പ്രധാനമന്ത്രിയുടെ വിവാഹത്തെ നമുക്ക് വിശേഷിപ്പിയ്ക്കാം അല്ലേ. എന്നാല്‍ ഈ വിവാഹം ലോകം എത്രത്തോളം ശാന്തചിത്തതയോടെ ആണ് കാത്തിരുന്നത് എന്ന് ഉറപ്പിച്ച് പറയാന്‍ പറ്റില്ല.
കാരണം എന്തെന്നോ... വിവാഹിതനായത് ലക്‌സംബര്‍ഗിന്റെ പ്രധാനമന്ത്രി സേവിയര്‍ ബെട്ടേല്‍ ആണ്. അതും ഒരു സ്വവര്‍ഗ്ഗ വിവാഹം.

42 കാരനായ സേവിയര്‍ ബെട്ടേല്‍ 2013 ല്‍ ആണ് ലക്‌സംബര്‍ഗിന്റെ ഭരണം ഏറ്റെടുത്തത്. അടുത്തിടെയാണ് രാജ്യത്ത് സ്വവര്‍ഗ്ഗ വിവാഹം സംബന്ധിച്ച നിയമങ്ങളില്‍ അയവ് വരുത്തിയത്. കടുത്ത റോമന്‍ കത്തോലിക്കാ വിഭാഗത്തിന് ഭൂരിപക്ഷമുള്ള രാഷ്ട്രമാണ് ലക്‌സംബര്‍ഗ്.
ഗൗതിയര്‍ ഡെസ്റ്റനേ എന്ന പുരുഷ കാമുകനെ ആണ് ബെട്ടേല്‍ വിവാഹം കഴിച്ചത്. ബല്‍ജിയംകാരനായ ആര്‍ക്കിടെക്ട് ആണ് ഡെസ്റ്റനേ.
വിവാഹശേഷം 'നവവരന്‍മാര്‍' ലക്‌സംബര്‍ബര്‍ഗ് ടൗണ്‍ഹാളിന്റെ മട്ടുപ്പാവില്‍ കൈകള്‍ ചേര്‍ത്ത് പിടിച്ച് വന്നുനിന്നു. താഴെ നിന്നിരുന്ന നൂറ് കണക്കിന് ആളുകളെ അഭിവാദ്യം ചെയ്തു. ലക്‌സംബര്‍ഗുകാര്‍ക്ക് പ്രധാനമന്ത്രി നന്ദി പറയുകയും ചെയ്തു.
യൂറോപ്യന്‍ യൂണിയനില്‍ സ്വവര്‍ഗ്ഗ വിവാഹം നടത്തിയ ഏക പ്രധാനമന്ത്രി എന്ന പേരില്‍ ബെട്ടേല്‍ ചരിത്രത്തില്‍ ഇടം നേടും. എന്നാല്‍ യൂറോപ്യന്‍ യൂണിയന് പുറത്ത് മറ്റൊരാള്‍ ഇങ്ങനെ വിവാഹം കഴിച്ചിട്ടുണ്ട്. ഐസ് ലാന്റ് പ്രധാനമന്ത്രിയായിരുന്ന ജോഹന്ന സിഗര്‍ഡര്‍ഡോത്തി വിവാഹം കഴിച്ച തന്റെ പെണ്‍സുഹൃത്തിനെ ആയിരുന്നു. 2010 ല്‍ ആയിരുന്നു അത്.
ലക്‌സംബര്‍ഗിന് വേറേയും ഉണ്ട് ഒരു പ്രത്യേകത. കാരണ ഈ രാജ്യത്തിന്റെ ഉപ പ്രധാനമന്ത്രിയും ഒരു സ്വവര്‍ഗ്ഗ പ്രേമിയാണ്.












Click it and Unblock the Notifications