8 വയസുകാരിയെ ബലാത്സംഗത്തിനുശേഷം കല്ലുകൊണ്ടടിച്ചുകൊന്നു
മുസാഫര്‍നഗര്‍: ബലാത്സംഗത്തിനും ക്രൂരമായ ആക്രമണത്തിനും ഇരയായ പെണ്‍കുട്ടി ആശുപത്രിയില്‍വെച്ച് മരിച്ചു. ഉത്തര്‍ പ്രദേശിലെ മുസാഫര്‍ നഗറിലെ എട്ടുവയസുകാരിയാണ് കൊല്ലപ്പെട്ടത്. ജൂലൈ 15നായിരുന്നു പെണ്‍കുട്ടിയെ ക്രൂരമായ ബലാത്സംഗത്തിനിരയാക്കിയത്. പിന്നീട് പെണ്‍കുട്ടിയെ കല്ലുകൊണ്ട് അടിച്ചശേഷം പ്രതി രക്ഷപ്പെടുകയായിരുന്നു.
കിന്ദ്വായി നഗര്‍ പ്രദേശത്ത് വിട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുമ്പോള്‍ പെണ്‍കുട്ടിയെ കാണാതാവുകയായിരുന്നു. നാട്ടുകാര്‍ അന്വേഷിക്കുന്നതിനിടെ ആളൊഴിഞ്ഞ സ്ഥലത്തുനിന്നും ഗുരുതരമായി പരക്കേറ്റ നിലയില്‍ കണ്ടെത്തി. ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടി ഗുരുതരമായ പരിക്കുമായി ചികിത്സയിലായിരുന്നു.

തലയ്‌ക്കേറ്റ പരിക്കാണ് പെണ്‍കുട്ടിയുടെ ജീവനെടുത്തത്. പ്രതിയെ പിന്നീട് നാട്ടുകാര്‍ തന്നെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചിരുന്നു. പ്രദേശവാസിയായ തന്‍സിം ആണ് അറസ്റ്റിലായത്. ബലാത്സംഗത്തിനുശേഷം പെണ്‍കുട്ടിയെ കല്ലുകൊണ്ടു തലയ്ക്കടിച്ചതാണെന്ന് പ്രതി പോലീസില്‍ വെളിപ്പെടുത്തിയിരുന്നു.
പെണ്‍കുട്ടിയുടെ മരണത്തെ തുടര്‍ന്ന് സ്ഥലത്ത് സംഘാര്‍ഷാവസ്ഥയുണ്ടായി. ജനങ്ങളെ നിയന്ത്രിക്കാന്‍ വന്‍ പോലീസ് സന്നാഹം സ്ഥലത്തെത്തി. ബലാത്സംഗക്കാര്‍ക്കെതിരായ പോലീസിന്റെ അയഞ്ഞ സമീപനമാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമെന്ന് ജനങ്ങള്‍ പറയുന്നു.












Click it and Unblock the Notifications