ഓടുന്ന കാറില്‍ വച്ച് കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് 30കാരി, 'കള്ളം പറയല്ലേ' എന്ന് പൊലീസ്
നോയ്ഡ: നോയ്ഡയില്‍ ഓടുന്ന കാറില്‍ 30കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി. നാലംഗ സംഘമാണ് യുവതിയെ പീഡിപ്പിച്ചത് . ഇവരില്‍ രണ്ട് പേര്‍ യുവതിയ്ക്ക് പരിചയമുള്ളവരാണ് . കൊലപാതക കേസില്‍ ജയിലില്‍ കഴിയുന്ന ഭര്‍ത്താവിനെ കാണാന്‍ പോയ യുവതിയാണ് ബലാത്സംഗത്തിന് ഇരയായത് .
ബസ് കാത്ത് നിന്ന യുവതിയെ പരിചയക്കാര്‍ ഉള്‍പ്പെട്ട സംഘം നിര്‍ബന്ധിച്ച് കാറില്‍ കയറ്റുകയായിരുന്നു . കാറില്‍ കയറിയ യുവതിയെ ബലം പ്രയോഗിച്ച് ശീതള പാനീയം കുടിപ്പിച്ചു . ഈ പാനീയത്തില്‍ ഉറക്കഗുളിക കലര്‍ത്തിയിരുന്നു എന്നാണ് യുവതി പറയുന്നത് .

പാനീയം കൊടുത്ത് മയക്കിയ ശേഷം 20 കിലോമീറ്റളോളം സംഘം യുവതിയുമായി യാത്ര ചെയ്തു. ഇതിനിടെയാണ് ബലാത്സംഗം ചെയ്തതെന്നാണ് യുവതി പറയുന്നത് . അതേ സമയം യുവതിയുടെ പരാതി വിശ്വാസത്തിലെടുക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല . പീഡനക്കേസില്‍ യുവതി പ്രതിയാക്കുന്ന യുവാക്കളില്‍ ഒരാളാണ് ഇവരുടെ ഭര്‍ത്താവിനെതിരെ കൊലപാതക കേസ് നല്‍കിയത് . അതിനാല്‍ തന്നെ കൂട്ടബലാത്സംഗ പരാതി കെട്ടിച്ചമച്ചതാണോ എന്നും പൊലീസ് സംശയിക്കുന്നു .












Click it and Unblock the Notifications