പാകിസ്ഥാന്റെ പേരില്‍ പിണങ്ങാനില്ല; മോദി-ഷി ജിന്‍പിങ് കൂടിക്കാഴ്ച്ച ജൂണില്‍?
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്പിങ്ങും കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ബ്രസീലിലെ റിയോ ഡി ജനീറോയില്‍ ജൂണ്‍ ആദ്യം കൂടിക്കാഴ്ച നടത്തിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ചൈനയുമായുള്ള ഇന്ത്യയുടെ ബന്ധം ഏറെക്കാലമായി അത്ര സുഖകരമല്ല. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം സാധാരണ നിലയിലാക്കുക എന്നതാണ് കൂടിക്കാഴ്ചയുടെ ലക്ഷ്യമെന്നാണ് സൂചന. ദേശീയ മാധ്യമമായ ഡെക്കാന്‍ ക്രോണിക്കിളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ജൂലൈ ആറ്, ഏഴ് തീയതികളിലാണ് ബ്രസീലില്‍ പതിനേഴാമത് ബ്രിക്സ് ഉച്ചകോടി നടക്കുന്നത്. ബ്രസീല്‍ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡി സില്‍വയാണ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത്. ബ്രിക്സ് ഉച്ചകോടിയില്‍ നരേന്ദ്ര മോദിയും ഷി ജിന്പിങ്ങും പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഉച്ചകോടിക്കിടെ ഇരു രാഷ്ട്രത്തലവന്മാരും തമ്മില്‍ കൂടിക്കാഴ്ചയ്ക്കുള്ള സാധ്യത ഇന്ത്യയും ചൈനയും തേടുന്നുണ്ടെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്തു.

അടുത്തിടെയുണ്ടായ ഇന്ത്യ-പാകിസ്ഥാന് സംഘര്‍ഷത്തില്‍ ചൈന പാകിസ്ഥാന് പിന്തുണ നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇരു രാഷ്ട്രത്തലവന്മാരും കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങുന്നതെന്നത് ശ്രദ്ധേയമാണ്. ഇന്ത്യയും പാകിസ്ഥാനും വ്യാപാര പങ്കാളികളായതിനാല്‍ കൂടിക്കാഴ്ച്ച വിപണിയിലും അനുകൂല പ്രതിഫലനമുണ്ടാക്കും.
2023-24 ല്‍ ചൈനയുമായുള്ള ഇന്ത്യയുടെ വ്യാപാരം 118.39 ബില്യണ്‍ ഡോളറായിരുന്നു. അതില്‍ ചൈനയില്‍ നിന്നുള്ള ഇറക്കുമതി 101.73 ബില്യണ്‍ ഡോളറും കയറ്റുമതി 16.66 ബില്യണ്‍ ഡോളറുമായിരുന്നു. ഉഭയകക്ഷി ബന്ധം മെച്ചപ്പെട്ടാല്‍ നിരവധി ചൈനീസ് സ്ഥാപനങ്ങള്‍ക്ക് നിക്ഷേപത്തിനുള്ള സാഹചര്യം ഒരുങ്ങും. ഇത് സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ വളര്‍ച്ചയ്ക്ക് കാരണമാകും. തൊഴിലവസരങ്ങളും സൃഷ്ടിക്കും.
പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യ നടപ്പാക്കിയ ഓപ്പറേഷന് സിന്ദൂറിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാന് ചൈനയില്‍ നിന്ന് ജെ-35എ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ പദ്ധതിയിടുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ചൈന സ്വന്തമായി വികസിപ്പിച്ചെടുത്ത യുദ്ധവിമാനമാണ് ജെ-35എ സ്റ്റെല്‍ത്ത് ഫൈറ്റര്‍ ജെറ്റുകള്‍. പാകിസ്ഥാന് ഇവയുടെ വിതരണം വേഗത്തിലാക്കാനാണ് ചൈനയുടെ തീരുമാനം. ഈ സാഹചര്യത്തിലാണ് ഇരു രാജ്യങ്ങളിലെയും രാഷ്ട്രത്തലന്മാര്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നത്.
പാകിസ്ഥാനുമായുള്ള തര്‍ക്കത്തിന്റെ പേരില്‍ ചൈനയുമായി ഇടയാന്‍ ഇന്ത്യ ആഗ്രഹിക്കുന്നില്ലെന്ന സൂചനകളാണ് ഇതിലൂടെ പുറത്തുവരുന്നത്. ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച വിപണിയിലും അനുകൂല പ്രതികരണം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ടെലി കമ്മ്യൂണിക്കേഷന്‍സ്, ഇലക്ട്രോണിക്സ്, ഫാര്‍മസ്യൂട്ടിക്കല്‍സ്, കെമിക്കല്‍സ്, പ്ലാസ്റ്റിക്, സൗരോര്‍ജ്ജം, ഓട്ടോമൊബൈല്‍ മേഖല എന്നിവയില്‍ ചൈനീസ് ഇറക്കുമതികളെയാണ് ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ റഷ്യയിലെ കസാനില്‍ നടന്ന പതിനാറാമത് ബ്രിക്സ് ഉച്ചകോടിക്കിടെ ഇരു നേതാക്കളും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. കിഴക്കന്‍ ലഡാക്കിലെ ഇന്ത്യ-ചൈന സംഘര്‍ഷത്തെ തുടര്‍ന്ന് നാലു വര്‍ഷത്തിലേറെയായി ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കടുത്ത ഭിന്നതയിലായിരുന്നു. ഇന്ത്യ-ചൈന ബന്ധം സാധാരണ നിലയിലാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായുള്ള സുപ്രധാന ചുവടുവയ്പ്പായിരുന്നു കഴിഞ്ഞ വര്‍ഷത്തെ കൂടിക്കാഴ്ച. അതിനുശേഷമുള്ള രണ്ടാമത്തെ കൂടിക്കാഴ്ചയായിരിക്കും ജൂണിലേത്.
ഏപ്രില്‍ 22ന് ജമ്മു കാശ്മീരിലെ പഹല്‍ഗാമില്‍ ഉണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്നാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായത്. ഈ വിഷയത്തില്‍ ചൈന പാകിസ്ഥാന് പിന്തുണ നല്‍കിയിരുന്നു. ഭീകരാക്രമണത്തില്‍ നിഷ്പക്ഷ അന്വേഷണം നടത്തണമെന്ന പാകിസ്ഥാന്റെ ആഹ്വാനത്തെ ചൈന പിന്തുണച്ചിരുന്നു.
ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ ഇന്ത്യക്കെതിരെ പാകിസ്ഥാന് പ്രയോഗിച്ച മിസൈലുകളില്‍ ചൈനയില്‍ നിര്‍മ്മിച്ചവയും ഉണ്ടായിരുന്നു. പാകിസ്ഥാനെതിരേയുള്ള ഇന്ത്യയുടെ ആക്രമണം നിര്‍വീര്യമാക്കാന്‍ ചൈന പാകിസ്ഥാന് ഉപഗ്രഹ പിന്തുണ നല്‍കിയതായും ആരോപണമുയര്‍ന്നിരുന്നു.
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications