ഹോം കമിംഗ്- നേഹ കിർപാൽ, ഡോ. നന്ദിനി മുരളി: മാനസികാരോഗ്യത്തിനായി ഇന്ത്യൻ സ്ത്രീകളുടെ പോരാട്ട കഥകൾ
ഇന്നത്തെ കാലത്ത് പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ് മാനസികാരോഗ്യം. ലോക ആത്മഹത്യാ പ്രതിരോധ ദിനത്തിനും (സെപ്റ്റംബർ 10) ലോക മാനസികാരോഗ്യ ദിനത്തിനും (ഒക്ടോബർ 10) ഇടയിലെ ഒരു മാസം ഈയൊരു പ്രധാന പ്രശ്നത്തിൽ ഗൌരവകരമായ ശ്രദ്ധ ആവശ്യപ്പെടുന്നുണ്ട്.
ഈ പശ്ചാത്തലത്തിലാണ് നേഹ കിർപാലും ഡോ. നന്ദിനി മുരളിയും ചേർന്ന് എഴുതിയ 'ഹോംകമിംഗ്: മെന്റൽ ഹെൽത്ത് ജേർണീസ് ഓഫ് റെസിലിയൻസ്, ഹീലിംഗ് ആൻഡ് ഹോൾനെസ്' എന്ന പുസ്തകം വെസ്റ്റ്ലാൻഡ് ബുക്ക്സ് പ്രസിദ്ധീകരിക്കുന്നത്.. പൊതുജനങ്ങൾക്കിടയിൽ മാനസികാരോഗ്യവുമായി ബന്ധപ്പെട്ടുളള ചർച്ചകൾ സജീവമാക്കുന്നതിനും മാറ്റങ്ങൾ കൊണ്ട് വരുന്നതിനും നമ്മുടെ കുടുംബങ്ങളിലും സമൂഹത്തിലാകെയും ഉളള മാനസികാരോഗ്യ പ്രശ്നങ്ങൾ മനസ്സിലാക്കുന്നതിനും ആവശ്യമായ ശ്രദ്ധ കൊടുക്കുന്നതിനും വേണ്ടിയുളള ഇത്തരമൊരു സംരംഭം ഇതാദ്യമായാണ്.
മാനസികാരോഗ്യ പ്രശ്നങ്ങളോട് പൊരുതി ജീവിക്കുന്ന വനിതാ നേതാക്കളുടെ ജീവിതാനുഭവങ്ങൾ ക്രോഡീകരിച്ചിരിക്കുന്ന ഹോംകമിംഗ് പോലൊരു പുസ്തകം ഇന്ത്യയിൽ ആദ്യമായാണ്. വിഷാദരോഗം, സ്കിസോഫ്രീനിയ, അമിത ഉത്കണ്ഠ, ഒസിഡി, ബൈപോളാർ ഡിസോർഡർ, ആത്മഹത്യാ പ്രവണത, തലമുറകളിലൂടെയുളള ട്രോമ എന്നിങ്ങനെയുളള മാനസിക പ്രശ്നങ്ങൾ അനുഭവിക്കുന്ന സ്ത്രീകളാണ് അവരുടെ അനുഭവങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ഈ പുസ്തകം മാനസികാരോഗ്യ പ്രശ്നങ്ങളിൽ വേണ്ട ശ്രദ്ധ ചികിത്സ, ഇന്ത്യയിലെ മാനസികാരോഗ്യ പരിപാലന രംഗത്തെ ശോചനാവസ്ഥ എന്നിവ ഉയർത്തിക്കാട്ടുകയും അടിയന്തര ശ്രദ്ധ ഈ വിഷയത്തിൽ ആവശ്യപ്പെടുകയും ചെയ്യുന്നു.

നേഹ കിർപാൽ (Amaha Health, Children First, India Mental Health Alliance (IMHA), and formerly India Art Fair) ഡോ. നന്ദിനി മുരളി (Founder, SPEAK; Vice-President - Learning & Research at Avtar; gender and diversity professional; author) എന്നിവരാണ് ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. വനിതാ വ്യവസായികൾ, സൈക്യാട്രിസ്റ്റുകൾ, LGBTQI+ ആക്ടിവിസ്റ്റുകൾ, സാമൂഹ്യപ്രവർത്തകർ, അധ്യാപകർ എന്നിങ്ങനെ വിവിധ മേഖലകളിൽ നിന്നുളള 11 സ്ത്രീകളാണ് ഈ പുസ്തകത്തിന്റെ ഭാഗമായിരിക്കുന്നത്. സമുദായങ്ങൾ, സ്ഥാപനങ്ങൾ, സർക്കാരുകൾ എന്നിവർക്ക് രാജ്യത്ത് എങ്ങനെ മികച്ച മാനസികാരോഗ്യ പരിചരണവും പിന്തുണയും ഉറപ്പാക്കാകും എന്നതിലേക്കാണ് ഇവർ പങ്കുവെച്ച അനുഭവങ്ങൾ വിരൽ ചൂണ്ടുന്നത്.
നേഹ കിർപാലിന്റെ വാക്കുകൾ ഇങ്ങനെ: എക്കാലത്തും പരിചരണം ആവശ്യമുളള സ്കിസോഫ്രീനിയ ബാധിച്ച രക്ഷിതാവുളള, കൂടപ്പിറപ്പിന്റെ ആത്മഹത്യയെ അതിജീവിച്ച ആളാണ് ഞാൻ. കഴിഞ്ഞ 30 വർഷത്തെ ജീവിതത്തിൽ എനിക്ക് മനസ്സിലായ കാര്യം നമ്മുടെ തന്നെ അനുഭവങ്ങളിൽ നിന്ന് പഠിക്കുന്ന പാഠങ്ങൾക്ക് മികച്ച രീതിയിൽ മാനസികാരോഗ്യ പരിചരണ സംവിധാനങ്ങളെ രൂപപ്പെടുത്തുന്നതിൽ വളരെ സഹായിക്കാൻ സാധിക്കും എന്നാണ്.
ഹോംകമിംഗ് എന്ന പുസ്തകത്തിന്റെ സഹ-രചയിതാവും ലെഫ്റ്റ് ബിഹൈൻഡ്: സർവൈവിംഗ് സൂയിസൈഡ് ലോസ് എന്ന പുസ്തകത്തിന്റെ രചയിതാവുമായ ഡോ. നന്ദിനി മുരളി പറയുന്നു: "പരിചരണം, വിവേചനം, ദുരുപയോഗം എന്നിവയുടെ അദൃശ്യമായ ഭാരങ്ങൾ പലപ്പോഴും ചുമക്കുന്നവരാണ് സ്ത്രീകൾ, എന്നാൽ അവരുടെ അനുഭവങ്ങളാകട്ടെ മാനസികാരോഗ്യത്തെക്കുറിച്ചുള്ള പൊതു സംഭാഷണങ്ങളിൽ എപ്പോഴും കണക്കിലെടുക്കുന്നില്ല. ഹോംകമിംഗ് ചെയ്യുന്നത് ഈ അനുഭവങ്ങളെ അടയാളപ്പെടുത്തുകയാണ്. എന്നാൽ ഇരകളായല്ല, മറിച്ച് പ്രതിരോധത്തിന്റെയും ആത്മാഭിമാനത്തിന്റെയും തിരിച്ച് വരവിന്റെയും മാതൃകകളായാണ് ഈ അടയാളപ്പെടുത്തൽ.
ആഗോള തലത്തിലുളള കണക്കുകൾ പ്രകാരം വിഷാദം, ആസക്തി, ആത്മഹത്യ എന്നിവയുടെ മൂന്നിലൊന്ന് ഭാഗം സംഭവിക്കുന്നത് ഇന്ത്യയിലാണ്. രാജ്യത്ത് ഇന്ന്, 30 കോടി മുതിർന്നവരും 5 കോടി കുട്ടികളും അവരുടെ ജീവിതകാലത്ത് മാനസികാരോഗ്യ വെല്ലുവിളികൾ നേരിടുന്നു. ഇതേക്കുറിച്ച് മൌനം പാലിക്കുന്നതും തെറ്റിദ്ധാരണകൾ കാരണവും സമയോചിതമായ സഹായം ലഭിക്കാതിരിക്കുകയും, 95% വരെ ചികിത്സ നിഷേധിക്കപ്പെടുകയും ചെയ്യുന്നു. ഈ അവസ്ഥയെ ആണ് ഹോം കമിംഗ് ചോദ്യം ചെയ്യുന്നത്. അനുഭവങ്ങളുടെ ധീരമായ തുറന്ന് പറച്ചിലുകളിലൂടെ വീടുകളിലും കോളേജുകളിലും ജോലിസ്ഥലങ്ങളിലും ഗുണനിലവാരമുള്ള പരിചരണവും പിന്തുണാ സംവിധാനങ്ങളും നിർമ്മിക്കാൻ ഇതിലൂടെ പ്രേരിപ്പിക്കുന്നു. മാത്രമല്ല രാജ്യത്ത് മാനസിക ആരോഗ്യ പരിചരണ രീതികൾ, പൊതു നയങ്ങൾ, കമ്മ്യൂണിറ്റി പിന്തുണാ സംവിധാനങ്ങൾ എന്നിവ രൂപകൽപ്പന ചെയ്യുന്നതിന് പ്രതിരോധത്തിന്റെയും അതിജീവനത്തിന്റെയും ഈ അനുഭവ കഥകളിൽ പഠിക്കേണ്ടതുണ്ടെന്നും ഈ പുസ്തകം ഓർമ്മപ്പെടുത്തുന്നു.
ഹോം കമിംഗ് എന്ന പുസ്കതത്തിൽ അനുഭവങ്ങൾ പങ്കുവെച്ചവർ- ഡോ. പൂർണിമ വിശ്വനാഥൻ, സൈനബ് പട്ടേൽ, ഡോ. കവിത അറോറ, സിദ്ര നൈയർ, ഡോ. റൈസ ആർ.എം, കൈരവി ഭാരത് റാം, ഡോ. ഫെറോസ ജെ. ഗോദ്രേജ്, ജനനി അയ്യർ, അപർണ പിരമാൾ രാജെ.
ഇനി വരുന്ന പുസ്കത പ്രകാശനങ്ങൾ
ഡൽഹി: 2025 സെപ്റ്റംബർ 29, ഇന്ത്യ ഹാബിറ്റാറ്റ് സെന്റർ
മുംബൈ: 2025 ഒക്ടോബർ 10
ബെംഗളൂരു: 2025 നവംബർ 7, ബാംഗ്ലൂർ ഇന്റർനാഷണൽ സെന്റർ
പുതിയ അപ്ഡേറ്റുകൾക്കായി ഹോംകമിംഗ് ഇൻസ്റ്റാഗ്രാമിലും യൂട്യൂബിലും പിന്തുടരുക.
കൂടുതൽ വിവരങ്ങൾ, അഭിമുഖങ്ങൾ, അന്വേഷണങ്ങൾ എന്നിവയ്ക്ക് ബന്ധപ്പെടുക:
മോയ്‌സ് ആർട്ട്: [email protected] | +91 85277 93252
വെസ്റ്റ്‌ലാൻഡ് ബുക്സ്: [email protected] | +91 88266 03355
നെഹ കിർപാലിനെക്കുറിച്ച്
നെഹ കിർപാൽ ഇന്ത്യ ആർട്ട് ഫെയർ (2008-2018) സ്ഥാപകയാണ്. പിന്നീട് മാനസികാരോഗ്യ പരിചരണത്തിൽ പൂർണമായി ശ്രദ്ധ കേന്ദ്രീകരിച്ചു. സ്കീസോഫ്രീനിയ ബാധിച്ച ഒരു രക്ഷിതാവിന്റെ ബാല്യകാല പരിചരണക്കാരിയായും, സഹോദരന്റെ ആത്മഹത്യാ നഷ്ടത്തെ അതിജീവിച്ചവളായും ഉള്ള ജീവിതാനുഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, 2019-ൽ അമാഹ സ്ഥാപിച്ചു. ഇന്ന്, 200-ലധികം തെറാപ്പിസ്റ്റുകളും മനോരോഗ വിദഗ്ധരും ഉൾപ്പെടുന്ന, 600 നഗരങ്ങളിൽ ഓൺലൈനായും ഡൽഹി, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിൽ എട്ട് കേന്ദ്രങ്ങളിലും പരിചരണം നൽകുന്ന, ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ മാനസികാരോഗ്യ സേവനമാണ് അമാഹ. അമാഹ അടുത്തിടെ പ്രത്യേക മാനസികാരോഗ്യ ആശുപത്രിയ്ക്കും തുടക്കമിട്ടു.

ചിൽഡ്രൻ ഫസ്റ്റുമായി സഹകരിച്ച് അമാഹ സ്കൂളുകൾ, കമ്മ്യൂണിറ്റികൾ, യുവജന മാനസികാരോഗ്യ സംരംഭങ്ങൾ, കുടുംബങ്ങൾ എന്നിവിടങ്ങളിലേക്കെല്ലാം സഹായം എത്തിക്കുന്നു.. 2023-ൽ സ്ഥാപിതമായ ഇന്ത്യ മെന്റൽ ഹെൽത്ത് അലയൻസിന്റെ (IMHA) സ്ഥാപക അംഗമാണ് നെഹ. രാജ്യവ്യാപകമായി മാനസികാരോഗ്യ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനാണ് IMHA പ്രവർത്തിക്കുന്നത്. ഹോംകമിംഗ് എന്ന പുസ്തകത്തിന്റെ സഹ-രചയിതാവ് കൂടിയാണ് അവർ.
ആസ്പെൻ ഫെലോ, ഐസൻഹോവർ ഫെലോ എന്നിവയായി നെഹ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. എൻഡിടിവിയുടെ ഇന്ത്യൻ ഓഫ് ദ ഇയർ അവാർഡ്, ബിസിനസ് ടുഡേയുടെ മോസ്റ്റ് പവർഫുൾ വിമൻ ഇൻ ബിസിനസ് അവാർഡ്, രാഷ്ട്രപതി നൽകുന്ന നാരി ശക്തി അവാർഡ് എന്നിവയും നേഹയ്ക്ക് ലഭിച്ചിട്ടുണ്ട്.
ഡോ. നന്ദിനി മുരളിയെക്കുറിച്ച്
ഡോ. നന്ദിനി മുരളി, മാനസികാരോഗ്യത്തെക്കുറിച്ചുളള തെറ്റിദ്ധാരണങ്ങൾ ഒഴിവാക്കാനും ആത്മഹത്യാ പ്രതിരോധം നവീകരിക്കാനും പ്രതിജ്ഞാബദ്ധയായ മാനസികാരോഗ്യ വക്താവാണ്. ഭർത്താവിന്റെ ആത്മഹത്യയെ തുടർന്ന്, ആത്മഹത്യയെക്കുറിച്ചുള്ള സംഭാഷണങ്ങൾ പ്രോത്സാഹിപ്പിക്കുന്ന SPEAK, ഹെൽപ്പ്‌ലൈനായ SPEAK2US എന്നിവ സ്ഥാപിച്ചു. ഗ്രാമങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ആത്മഹത്യകൾ കാരണം ദുഃഖം അനുഭവിക്കുന്ന 600-ലധികം സ്ത്രീകളെ പിന്തുണയ്ക്കുന്ന സംരംഭമായ പ്രോജക്ട് SPEAK-ഉം ഡോ. നന്ദിനി മുരളിയുടെ സംഭാവനയാണ്.

ഡോ. നന്ദിനി മുരളി, ജെൻഡർ സ്റ്റഡീസിൽ പിഎച്ച്ഡിയും ജെൻഡർ ആൻഡ് ഡെവലപ്‌മെന്റിൽ പോസ്റ്റ്‌ഗ്രാജുവേറ്റ് ഡിപ്ലോമയും നേടിയിട്ടുണ്ട്. ആത്മഹത്യാ പ്രശ്നങ്ങളും പരിവർത്തനവും കേന്ദ്രീകരിച്ചുള്ള സർട്ടിഫൈഡ് ലൈഫ് കോച്ച് കൂടിയാണവർ. ലെഫ്റ്റ് ബിഹൈൻഡ്: സർവൈവിംഗ് സൂയിസൈഡ് ലോസ് ഉൾപ്പെടെ നിരവധി പുസ്തകങ്ങളുടെ രചയിതാവാണ്.
വെസ്റ്റ്‌ലാൻഡ് ബുക്സിനെക്കുറിച്ച്
വെസ്റ്റ്‌ലാൻഡ് ബുക്സ് പുരസ്ക്കാരങ്ങൾ സ്വന്തമാക്കിയിട്ടുളള സംരംഭമാണ്. കോൺടെക്സ്റ്റ്, ഏകദ, ട്രാൻക്വെബാർ, വെസ്റ്റ്‌ലാൻഡ് സ്പോർട്ട്, വെസ്റ്റ്‌ലാൻഡ് ബിസിനസ്, വെസ്റ്റ്‌ലാൻഡ് നോൺ-ഫിക്ഷൻ, റെഡ് പാണ്ഡ, ഇൻഡി പ്രസ്സ്, ഐഎഫ്, ക്യു ഡി (ക്വീർ ഡയറക്ഷൻസ്) എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന ശാഖകൾ വെസ്റ്റ് ലാൻഡ് ബുക്സിനുണ്ട്. ഫിക്ഷൻ, നോൺ-ഫിക്ഷൻ, കുട്ടികളുടെ സാഹിത്യം, എൽജിബിടിക്യുഐ+ വിഷയങ്ങൾ അടക്കമുളളവ പ്രസിദ്ധീകരിക്കുന്നു.
ഇന്ത്യ മെന്റൽ ഹെൽത്ത് അലയൻസ് (IMHA)
വിദ്യാഭ്യാസം, ആരോഗ്യ പരിചരണം, ജെൻഡർ, ഉപജീവനം, സാമൂഹ്യപ്രവർത്തനം എന്നിങ്ങനെ 220-ലധികം വൈവിധ്യമാർന്ന സ്ഥാപനങ്ങളുടെ ദേശീയ കൂട്ടായ്മയാണ് ഐഎംഎച്ച്എ. 2023-ൽ വാസ്വി, ആശിഷ് ഭാരത് റാം എന്നിവർ അമാഹ, ചിൽഡ്രൻ ഫസ്റ്റ് എന്നിവയോടൊപ്പം ചേർന്ന് സ്ഥാപിച്ച ഐഎംഎച്ച്എ, ഇന്ത്യയിൽ പരസ്പരം സഹകരിച്ച് കൊണ്ടുളള ഒരു മാനസികാരോഗ്യ സംവിധാനം രൂപീകരിക്കുന്നതിനായി പ്രവർത്തിക്കുന്നു. മാനസികാരോഗ്യ പ്രൊഫഷണലുകൾ, സ്ഥാപനങ്ങൾ, സംവിധാനങ്ങൾ എന്നിവയ്ക്കായുളള പരിശീലന പരിപാടികൾ ഐഎംഎച്ച്എ വാഗ്ദാനം ചെയ്യുന്നു. ആദ്യ വർഷം 2,000-ലധികം പ്രൊഫഷണലുകളെ ഇതിലൂടെ അവതരിപ്പിച്ചു. ഐഎംഎച്ച്എയുടെ ആദ്യ വാർഷിക സമ്മേളനം ഈ വർഷം സെപ്റ്റംബറിൽ ന്യൂഡൽഹിയിൽ നടക്കും.
സഹായം ഒരു ഫോൺകോൾ അകലെ
Complete Anonymity, Professional Counselling Services
iCALL Mental Helpline Number: 9152987821
Mon - Sat: 10am - 8pm












Click it and Unblock the Notifications