കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിയമസഭയിലെ പരിസ്ഥിതി പാണ്ഡിത്യം; എംഎൽഎമാരെ ട്രോളി ആഷിഖ് അബുവും ജോയി മാത്യുവും

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭയിൽ പരിസ്ഥിതി പാണ്ഡിത്യം പറഞ്ഞ ജനപ്രതിനിധികളെ പൊതുചർച്ചയ്ക്ക് ക്ഷണിച്ച് ആഷിഖ് അബു. പ്രളയക്കെടുതി ചർച്ച ചെയ്യാനായി ഇന്നലെ വിളിച്ചു ചേർത്ത നിയമസഭാ സമ്മേളനത്തിൽ ചില എം എൽ എ മാർ ഉന്നയിച്ച ചോദ്യങ്ങളെ മുൻ നിർത്തിയാണ് ആഷിഖ് അബുവിന്റെ ഫേസ് ബുക്ക് പോസ്റ്റ്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെ ചോദ്യം ചെയ്ത് വിടി ബൽറാം.. പുതിയ അക്കൗണ്ട്‌ വേണംമുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെ ചോദ്യം ചെയ്ത് വിടി ബൽറാം.. പുതിയ അക്കൗണ്ട്‌ വേണം

ക്വാറിയുണ്ടായിട്ടും മഴ പെയ്തല്ലോ, വനത്തിലെങ്ങനെ ഉരുൾപൊട്ടി തുടങ്ങിയ പരാമർശങ്ങളാണ് ഇന്നലെ സഭാ സമ്മേളനത്തിനിടെ ചില എം എൽ എ മാർ നടത്തിയത്. അതേസമയം നടൻ ജോയി മാത്യുവും എം എൽ എ മാരെ പരിഹസിച്ച് രംഗത്തുവന്നു. നമ്മുടെ ജനപ്രതിനിധികളിൽ പാർട്ടി ഭേദമെന്യേ മണ്ടത്തരങ്ങൾ അവതരിപ്പിക്കുന്നതിലെ മത്സരബുദ്ധി പ്രശംസനീയമാണെന്നാണ് ജോയി മാത്യുവിന്റെ അഭിപ്രായം

ചർച്ചയാകാം

ചർച്ചയാകാം

പ്രിയ ജനപ്രതിനിധികളെ, നിങ്ങളുടെ ഈ ചോദ്യങ്ങൾ വളരെ ' കാലികപ്രസക്തമാണ് '. നമുക്കൊരു പൊതുവേദിയിൽ ഇത് ചർച്ച ചെയ്താലോ? അഭ്യർത്ഥനയാണ്. ചർച്ച സംഘടിപ്പിക്കുന്ന കാര്യം വ്യക്തിപരമായി ഏറ്റെടുക്കുന്നു. സമ്മതമെങ്കിൽ ചർച്ച മോഡറേറ്റ് ചെയ്യാനും തയ്യാറാണെന്നും ആഷിഖ് അബു ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

തോമസ് ചാണ്ടി

തോമസ് ചാണ്ടി

ക്വാറികൾ ഉണ്ടെങ്കിൽ മഴ ഉണ്ടാകില്ലെന്നാണല്ലോ പറഞ്ഞു നടക്കുന്നത്. എന്നിട്ടിപ്പോൾ എന്തുണ്ടായി? ക്വാറികൾ ഇല്ലെങ്കിൽ നിങ്ങൾ എങ്ങനെ റോഡിലൂടെ ഞെളിഞ്ഞു നടക്കുമെന്നും തോമസ് ചാണ്ടി സഭയിൽ ചോദിച്ചു. മണൽ വാരാൻ അനുമതി നൽകി വേമ്പനാട് കായലിന്റെ ആഴം കൂട്ടണമെന്നായിരുന്നു കുട്ടനാട് എം എൽ എയുടെ മറ്റൊരു ആവശ്യം.

എസ് രാജേന്ദ്രൻ

എസ് രാജേന്ദ്രൻ

പ്രകൃതിയുടെ വിധിയെ ആർക്കും തടയാനാവില്ലെന്നായിരുന്നു മൂന്നാർ എം എൽ എ എസ് രാജേന്ദ്രന്റെ നിലപാട്. ഗാഡ്ഗിൽ റിപ്പോർട്ടും കസ്തൂരി രംഗൻ റിപ്പോർട്ടുമൊന്നുമല്ല കാര്യം. എല്ലാം പ്രകൃതിയുടെ വിധിയാണ്. പ്ലാംജൂഡി റിസോർട്ടിന് നോട്ടീസ് നൽകിയിട്ടും കാര്യമില്ല. പ്രകൃതിയുടെ തീരുമാനത്തെ തടയാൻ ആർക്കും കഴിയില്ലെന്നുമാണ് എസ് രാജേന്ദ്രൻ നിയമസഭയിൽ പറഞ്ഞത്.

പിസി ജോർജ്

പിസി ജോർജ്

പശ്ചിമഘട്ടസംരക്ഷണത്തെ തള്ളിക്കളയുന്നതായിരുന്നു പിസി ജോർജിന്റെ പരാമർശം. ഗാഡ്ഗിൽ പറയുന്നത് ശരിയാണെങ്കിൽ വനത്തിൽ ഉരുൾപൊട്ടുന്നതെങ്ങനെയാണെന്നായിരുന്നു പൂഞ്ഞാർ എം എൽ യുടെ സംശയം. പാറമടയുള്ളതുകൊണ്ടാണ് ഈരാറ്റുപേട്ടയിൽ ഒരേ സ്ഥലത്ത് രണ്ട് തവണ ഉരുൾപൊട്ടിയതെന്നും അദ്ദേഹം പറഞ്ഞു.

പി വി അൻവർ

പി വി അൻവർ

നിബിഡ വനത്തിൽ എങ്ങനെ ഉരുൾപൊട്ടൽ ഉണ്ടായി എന്ന സംശയം തന്നെയാണ് പി വി അൻവർ എം എൽ എയും ഉന്നയിച്ചത്. ജെസിബി പോയിട്ട് ഒരു കൈക്കോട്ടു പോലും അവിടെ വയ്ക്കുന്നില്ല. പി വി അൻവർ എം എൽ എയുടെ വിവാദ വാട്ടർ തീം പാർക്കിന് സമീപം എട്ടിടത്തായി ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായതായാണ് റിപ്പോർട്ടുകൾ.

ഫേസ്ബുക്ക് പോസ്റ്റ്

ആഷിഖ് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

മണ്ടത്തരം വിളമ്പാൻ

മണ്ടത്തരം വിളമ്പാൻ

ഇന്നലെ നമ്മുടെ നിയമസഭയിൽ പരിസ്ഥിതി പ്രേമത്തിന്റെ
കുത്തൊഴുക്കായിരുന്നല്ലോ.നമ്മുടെ ജനപ്രതിനിധികളിൽ
പാർട്ടി ഭേദമെന്യേ മണ്ടത്തരങ്ങൾ അവതരിപ്പിക്കുന്നതിലെ
മത്സരബുദ്ധി പ്രശംസനീയം തന്നെ. എല്ലാവരും ഒരേസ്വരത്തിൽ ഗാഡ് ഗിൽ ,കസ്തൂരി രംഗൻ എന്നൊക്ക വെച്ച് കാച്ചുന്നുമുണ്ട് .എന്നാൽ ഇവരിൽ ആരും കൈകൊണ്ട് പോലും തൊട്ടു നോക്കിയിട്ടില്ലാത്ത ഗാഡ്ഗിൽ റിപ്പോർട്ട്
ഓരോ കോപ്പി എല്ലാ നിയമസഭാ സാമാജികർക്കും നൽകാൻ ഞാൻ തയ്യാറാണ് .
(ആവശ്യക്കാരന്റെ പേർ ഒരു കാരണവശാലും പുറത്ത് വിടുന്നതല്ല,സത്യം )
നവകേരള സൃഷ്ടിക്കായി നമുക്ക് ഇതൊക്കെയല്ലേ ചെയ്യാൻ പറ്റൂവെന്നായിരുന്നു ജോയ് മാത്യു ഫേസ്ബുക്കിൽ കുറിച്ചത്.

English summary
ashiq abu facebook post about mlas assembly questions about flood
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X