കോവിഡ് പ്രതിരോധത്തിൽ കേരള മോഡൽ പരാജയം; ട്വിറ്ററിൽ ട്രെൻഡിങ്ങായി ഹാഷ്ടാഗ്, പിന്നിൽ...
ഈ സാഹചര്യത്തിൽ കോവിഡ് പ്രതിരോധത്തിലെ കേരള മോഡൽ പരാജയമാണെന്ന ആക്ഷേപവും ശക്തമാകുന്നു
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിൽ നിന്നും ഇനിയും മുക്തി നേടാത്ത സംസ്ഥാനങ്ങളിലൊന്നാണ് കേരളം. സംസ്ഥാനത്ത് ഇപ്പോഴും കോവിഡ് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഉയർന്ന് തന്നെ നിൽക്കുകയാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും പത്ത് ശതമാനത്തിന് മുകളിൽ തുടരുന്ന സ്ഥിതിയാണ്. ഈ സാഹചര്യത്തിൽ കോവിഡ് പ്രതിരോധത്തിലെ കേരള മോഡൽ പരാജയമാണെന്ന ആക്ഷേപവും ശക്തമാകുന്നു. #CovidKeralaModelFailed എന്ന ഹാഷ്ടാഗ് ഇപ്പോൾ ട്വിറ്ററിലടക്കം ട്രെൻഡിങ്ങാണ്.
സാരിയും ചന്ദനക്കുറിയുമായി അനുശ്രീയുടെ ഫോട്ടോഷൂട്ട്; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ഇന്ത്യയുടെ രണ്ട് ശതമാനം മാത്രം ജനസംഖ്യയുള്ള കേരളത്തിലാണ് 25 ശതമാനം കോവിഡ് കേസുകളും റിപ്പോർട്ട് ചെയ്യുന്നതെന്ന് കണക്കുകൾ നിരത്തി ചൂണ്ടി കാണിക്കുന്നു. ദേശീയ തലത്തിൽ തന്നെ ഇതൊരു ചർച്ച വിഷയമാക്കിയിരിക്കുകയാണ് ബിജെപിയും ആർഎസ്എസ് സംഘടനകളും. പിആറും മാർക്കറ്റിങ്ങും വഴി അവാർഡുകൾ നേടിയെങ്കിലും കോവിഡിനെ പ്രതിരോധിക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയമാണെന്ന് 'ദി ഓർഗനൈസർ' ലേഖനത്തിൽ ആരോപിച്ചു.

രാജ്യത്ത് പുതിയ കേസുകളുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം ഒന്നാമതാണ്. ലോക്ക്ഡൗൺ ലഘൂകരിക്കാൻ ആസൂത്രണം ചെയ്യുന്നതിലൂടെ, സിപിഎം സർക്കാർ ഒന്നുകിൽ വിവേകശൂന്യമായ അല്ലെങ്കിൽ പ്രീതിപ്പെടുത്തുന്നതിനായി ആളുകളുടെ ജീവൻ പണയപ്പെടുത്താനാണ് പോകുന്നതെന്ന് ബിജെപി കേരള ഘടകം ട്വിറ്ററിൽ കുറിച്ചു.

പ്രതിദിനം നൂറിൽ താഴെ മാത്രം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന ഉത്തർപ്രദേശിൽ കൻവാർ യാത്ര വേണ്ടെന്ന് വെച്ചപ്പോൾ ശരാശരി 16000 കേസുകൾ റിപ്പോർട്ട് ചെയ്യുന്ന കേരളത്തിൽ ബക്രീദിന് കൂടുതൽ ഇളവുകൾ അനുവദിച്ചിരിക്കുകയാണ് ട്വിറ്ററിൽ വന്ന മറ്റൊരു പോസ്റ്റ്. ഒപ്പം കോഴിക്കോട് മിഠായി തെരുവിലെ ബക്രീദ് തിരക്കിന്റെ ഒരു ചിത്രവും പങ്കുവെച്ചിട്ടുണ്ട്.

വാക്സിൻ ഓരോ ഡോസും പോകുന്നത് സിപിഎം അനുകൂലികൾക്കാണെന്നും സാധാരണക്കാർ സ്വകാര്യ ആശുപത്രികളുടെ കാരുണ്യത്തിനായി കാത്തു നിൽക്കുകയാണെന്നും ആർഎസ്എസ് നേതാവ് ടി.ജി മോഹൻദാസ് പറഞ്ഞു. ഒന്നാം ഡോസ് വാക്സിൻ കുറച്ച് പേർക്കൊക്കെ സഭിച്ചെങ്കിലും രണ്ടാം ഡോസിന് വേണ്ടിയുള്ള കാത്തിരിപ്പ് പലരും നൂറു ദിവസങ്ങൾക്കിപ്പുറവും തുടരുകയാണെന്നും അദ്ദേഹം ആരോപിച്ചു. കേന്ദ്രത്തിൽ നിന്ന് വാക്സിനില്ലെന്ന ബഹളം അവസാനിച്ചെന്നും അദ്ദേഹം പറഞ്ഞു.

"കേരളത്തിലെ ഇപ്പോഴത്തെ പ്രതിസന്ധി കേവലം സംസ്ഥാന സർക്കാരിന്റെ ദുരുപയോഗം മൂലമാണ്. മറ്റ് എല്ലാ സംസ്ഥാനങ്ങളും ക്രമേണ കേസുകൾ കുറയുന്നതനുസരിച്ച് അൺലോക്കിനായി തയ്യാറെടുക്കുമ്പോൾ,കേരളം ഇപ്പോഴും കോവിഡ് നമ്പറുകളിൽ ഒന്നാമതാണ്." "ബക്രീദ് പ്രമാണിച്ച് പാക്കിസ്ഥാൻ ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ, കേരളത്തിൽ ഇളവ് നൽകുകയാണ് ചെയ്തത്." അങ്ങനെ നീളുന്നു ട്വിറ്ററിലെ വിമർശനങ്ങൾ.
Recommended Video

കേരള സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിങ്‌വിയും രംഗത്തെത്തിയിരുന്നു. നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയത് നിന്ദ്യമായ നടപടിയാണെന്നാണ് പാര്‍ട്ടി ദേശീയ വക്താവ് കൂടിയായ മനു അഭിഷേക് സിങ്‌വി. ഉത്തര്‍പ്രദേശില്‍ കന്‍വാര്‍ തീര്‍ത്ഥ യാത്ര നടത്തുന്നത് തെറ്റാണെന്നില്‍ പെരുന്നാള്‍ ആഘോഷവും അങ്ങനെ തന്നെയാണെന്നും സിങ്‌വി ട്വിറ്ററില്‍ കുറിച്ചു. കേരളം ഇപ്പോഴും കോവിഡ‍് കിടക്കയിലാണെന്ന കാര്യം മറക്കേണ്ടതില്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ബസില്‍ യാത്രാ ചിത്രങ്ങളുമായി കുടുംബ വിളക്ക് താരം ആതിര മാധവ്, എങ്ങോട്ടാണെന്ന് ആരാധകര്‍












Click it and Unblock the Notifications