കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായി വിജയന് കൊവിഡ് വന്നപ്പോള്‍ സന്തോഷിക്കുന്ന മനോരോഗികള്‍; എന്തൊരു നാണക്കേട്

Google Oneindia Malayalam News

തിരുവനന്തപുരം: 2021 ഏപ്രില്‍ 8-ാം തിയ്യതി ഒരുപക്ഷേ, ചരിത്രത്തില്‍ തന്നെ രേഖപ്പെടുത്തപ്പെട്ടേക്കാം. കേരളത്തിന്റെ മുഖ്യമന്ത്രിയ്ക്കും മുന്‍ മുഖ്യമന്ത്രിയ്ക്കും കൊവിഡ് 19 സ്ഥിരീകരിച്ച ദിവസമാണിന്ന്.

കൊവിഡ് വാക്സിനെടുത്തു മാസ്കും വെച്ചു; മുഖ്യമന്ത്രിയ്ക്ക് വൈറസ് ബാധിച്ചതെങ്ങനെ? കുറിപ്പ് കൊവിഡ് വാക്സിനെടുത്തു മാസ്കും വെച്ചു; മുഖ്യമന്ത്രിയ്ക്ക് വൈറസ് ബാധിച്ചതെങ്ങനെ? കുറിപ്പ്

പാലാ ഉറപ്പിച്ച് എല്‍ഡിഎഫ്; ജോസിന് 18,000 വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കുമെന്ന്... സിപിഎമ്മിന്റെ ബൂത്ത് തല കണക്ക്പാലാ ഉറപ്പിച്ച് എല്‍ഡിഎഫ്; ജോസിന് 18,000 വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കുമെന്ന്... സിപിഎമ്മിന്റെ ബൂത്ത് തല കണക്ക്

രണ്ട് മുന്നണികളെ നയിച്ച രണ്ട് മുതിര്‍ന്ന നേതാക്കള്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചപ്പോള്‍ അവരുടെ ആരോഗ്യത്തിന് വേണ്ടി മനസ്സുകൊണ്ട് കൂടെ നില്‍ക്കുകയാണ് ഭൂരിഭാഗം മലയാളികളും. എന്നാല്‍ അതിനിടയിലും ഉണ്ട് ഒരു കൂട്ടം മനോരോഗികള്‍...

പിണറായി വിജയന്‍

പിണറായി വിജയന്‍

ആദ്യം കൊവിഡ് സ്ഥിരീകരിച്ചത് മുഖ്യമന്ത്രി പിണറായി വിജയന് ആയിരുന്നു. അദ്ദേഹത്തിന്റെ മകള്‍ വീണയ്ക്കും മരുമകന്‍ പിഎ മുഹമ്മദിനും നേരത്തേ തന്നെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിറകെയാണ് പിണറായിയ്ക്കും പൊസിറ്റീവ് ആയത്.

ഉമ്മന്‍ ചാണ്ടി

ഉമ്മന്‍ ചാണ്ടി

ഇത്തവണ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ നയിച്ചത് ഉമ്മന്‍ ചാണ്ടിയായിരുന്നു. രണ്ട് ദിവസങ്ങളായി ഉമ്മന്‍ ചാണ്ടിയ്ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. ഏപ്രില്‍ എട്ടിന് അദ്ദേഹത്തിനും രോഗം സ്ഥിരീകരിച്ചു.

മനോരോഗികള്‍

മനോരോഗികള്‍

തനിക്ക് കൊവിഡ് പോസിറ്റീവ് ആണെന്ന് അറിയിച്ചുകൊണ്ട് പിണറായി വിജയന്‍ ഫേസ്ബുക്കില്‍ ഒരു കുറിപ്പ് എഴുതിയിരുന്നു. ആ പോസ്റ്റിന് പൊട്ടിച്ചിരിക്കുന്ന, പരിഹസിക്കുന്ന ഇമോജി കൊണ്ട് ലൈക്ക് ചെയ്തവരുടെ എണ്ണം മുന്നൂറിന് മുകളിലാണ്.

ഫേസ്ബുക്ക് പോസ്റ്റുകള്‍

ഫേസ്ബുക്ക് പോസ്റ്റുകള്‍

പിണറായി വിജയന് കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ ഇമോജി ഇട്ട് ചിരിച്ചവര്‍ മാത്രമല്ല ഉള്ളത്. സ്വന്തം ഫേസ്ബുക്ക് വാളില്‍ പോസ്റ്റുകളിട്ട് ആഹ്ലാദിക്കുന്നവരും ഉണ്ട് എന്നതാണ് ഏറെ അമ്പരപ്പിക്കുന്ന ഒരുകാര്യം. അത്രയും വിദ്വേഷം വമിപ്പിക്കുന്ന പരാമര്‍ശങ്ങളാണ് പലരും നടത്തിയിരിക്കുന്നത്.

എതിര്‍പ്പുയരുന്നു

എതിര്‍പ്പുയരുന്നു

പിണറായി വിജയന്റെ രോഗത്തെ പരിഹസിക്കുകയും അതില്‍ സന്തോഷിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനവും ഉയരുന്നുണ്ട്. ഇക്കാര്യത്തില്‍ കക്ഷിരാഷ്ട്രീയ ഭേദമില്ല എന്നതാണ് ആശ്വാസം പകരുന്ന ഒരു കാര്യം. ആരുടേയും രോഗാവസ്ഥയെ കുറിച്ച് ഇത്തരത്തില്‍ പ്രതികരിക്കരുത് എന്നാണ് ഭൂരിപക്ഷാഭിപ്രായം.

മുന്‍കരുതലുകള്‍ എല്ലാം

മുന്‍കരുതലുകള്‍ എല്ലാം

കൊവിഡിനെതിരെ സൂക്ഷിക്കേണ്ട മുന്‍കരുതലുകള്‍ എല്ലാം പാലിച്ചായിരുന്നു പിണറായി വിജയന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍. മാസ്‌ക് ധരിക്കാതെ ഈ തിരഞ്ഞെടുപ്പ് വേളയില്‍ പൊതു ഇടങ്ങളില്‍ പിണറായി വിജയനെ ആരും കണ്ടിട്ടും ഇല്ല. മകള്‍ വീണയില്‍ നിന്നായിരിക്കാം അദ്ദേഹത്തിന് രോഗം ബാധിച്ചത് എന്നാണ് കരുതുന്നത്. മുഖ്യമന്ത്രിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ് ഇപ്പോള്‍.

വട്ടിയൂര്‍ക്കാവില്‍ വോട്ട് കച്ചവടം? വീണ എസ് നായരുടെ ഉപയോഗിക്കാത്ത പോസ്റ്ററുകള്‍ ആക്രക്കടയില്‍ വിറ്റുവട്ടിയൂര്‍ക്കാവില്‍ വോട്ട് കച്ചവടം? വീണ എസ് നായരുടെ ഉപയോഗിക്കാത്ത പോസ്റ്ററുകള്‍ ആക്രക്കടയില്‍ വിറ്റു

Recommended Video

cmsvideo
Facts about covid vaccination by Dr Manoj Vellanad | Oneindia Malayalam

ജാനകിയുടേയും നവീന്റേയും മതം തിരഞ്ഞ് വംശവെറി; വൈറല്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളോട് ചിലർ ചെയ്യുന്നത്ജാനകിയുടേയും നവീന്റേയും മതം തിരഞ്ഞ് വംശവെറി; വൈറല്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളോട് ചിലർ ചെയ്യുന്നത്

English summary
Some people celebrating Pinarayi Vijayan's Covid 19 positive.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X