Get Updates
Get notified of breaking news, exclusive insights, and must-see stories!

കുടപിടിച്ചുവന്ന നരേന്ദ്ര മോദിജി... വിനയം പുകഴ്ത്തി വി മുരളീധരന്‍, ചുട്ട മറുപടിയുമായി കമന്റുകള്‍

ഏതൊരാള്‍ക്കും തന്റെ അഭിപ്രായവും നിലപാടുകളും പങ്കുവയ്ക്കാന്‍ സ്വാതന്ത്രമുള്ള വേദിയാണ് സോഷ്യല്‍ മീഡിയ. എതിരഭിപ്രായമുള്ളവര്‍ മറുപടി കമന്റും ചെയ്യും. പ്രധാനമന്ത്രി മുതല്‍ വാര്‍ഡ് മെംബര്‍ വരെയുള്ളവര്‍ സോഷ്യല്‍ മീഡിയയുടെ ചൂടും ശക്തിയും അറിഞ്ഞവരാണ്. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളെ കാണാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ചാറ്റല്‍ മഴയുള്ളത് കാരണം കുടപിടിച്ചാണ് സംസാരിച്ചത്. പതിവ് കാഴ്ചയല്ലിത്.

അതുകൊണ്ടുതന്നെയാണ് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ മോദിയെ പുകഴ്ത്തി ഫേസ്ബുക്ക് പോസ്റ്റിട്ടത്. അധികം വൈകിയില്ല. കമന്റുകള്‍ കുമുഞ്ഞുകൂടി. രൂക്ഷമായ പരിഹാസമായിരുന്നു മിക്കതും...

അരുവിയില്‍ വിളക്കുകള്‍ വൃത്തിയാക്കി ദുര്‍ഗ കൃഷ്ണ; ഇതുവരെ കഴുകി കഴിഞ്ഞില്ലേയെന്ന് ആരാധകര്‍

1

മുന്‍ രാഷ്ട്രപതി എപിജെ അബ്ദുല്‍ കലാമിന്റെ വാക്കുകള്‍ കടമെടുത്തായിരുന്നു വി മുരളീധരന്റെ കുറിപ്പ്. നിങ്ങള്‍ വിജയത്തിന് അര്‍ഹനാണെന്ന് ഈശ്വരന് ബോധ്യപ്പെടും മുമ്പ് വിനയം കൊണ്ട് അതിന് യോഗ്യനാണ് എന്ന് നിങ്ങള്‍ സ്വയം തെളിയിക്കണം എന്ന കലാമിന്റെ വാക്കാണ് വി മുരളീധരന്‍ ഉദ്ധരിച്ചത്. പ്രധാനമന്ത്രിയുടെ വിനയം സംബന്ധിച്ച് പറയുകയായിരുന്നു അദ്ദേഹം.

2

പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി, സഹമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍ എന്നിവര്‍ക്കൊപ്പം പ്രധാനമന്ത്രിയെ സ്വാഗതം ചെയ്യാന്‍ വി മുരളീധരനുമുണ്ടായിരുന്നു. കുട പിടിച്ചു നടന്നുവന്ന മോദിയെ കണ്ടപ്പോള്‍ തോന്നിയ കാര്യമാണ് മുരളീധരന്‍ ആദ്യം കുറിച്ചത്. രാജ്യത്തിന്റെ സേവകനാണ് താന്‍ എന്ന വാക്കുകള്‍ അന്വര്‍ഥമാക്കുകയായിരുന്നു മോദി എന്ന് മുരളീധരന്‍ പറയുന്നു.

3

പ്രധാനമന്ത്രിയെ പോലുള്ള രാജ്യത്തിന്റെ ഭരണാധികാരി കുട പിടിച്ചുവരുന്നത് നിത്യ കാഴ്ചയല്ല. അതിനേക്കാള്‍ ചെറിയ പദവിയിലുള്ളവര്‍ക്ക് പോലും കുട പിടിക്കാന്‍ സഹായികളെ വയ്ക്കുന്ന കാലമാണിത്. മുഖ്യമന്ത്രി മുതല്‍ പഞ്ചായത്ത് പ്രസിഡന്റുമാര്‍ വരെയുള്ളവരുടെ കാര്യവും മുരളീധരന്‍ എടുത്തുപറയുന്നു. അതുകൊണ്ടുതന്നെയാണ് മോദിയുടെ കുട പിടിച്ചുള്ള വരവ് അപൂര്‍വ കാഴ്ചയായി മാറുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.

4

തൊഴിലാളി വര്‍ഗത്തിന്റെ പ്രതിനിധി എന്ന് അവകാശപ്പെടുന്ന മുഖ്യമന്ത്രിക്ക് പോലും ഇത്ര ലാളിത്യം പുലര്‍ത്താനാവില്ലെന്ന് വി മുരളീധരന്‍ പറയുന്നു. എന്നാല്‍ ഈ പോസ്റ്റിന് താഴെയുള്ള കമന്റുകള്‍ വളരെ വ്യത്യസ്തമായിരുന്നു. വി മുരളീധരന്റെ നിലപാട് തീര്‍ത്തും ചോദ്യം ചെയ്യുന്നതായിരുന്നു കമന്റുകള്‍. രാജ്യം ഇപ്പോള്‍ നേരിടുന്ന അവസ്ഥ ചൂണ്ടിക്കാട്ടിയാണ് മിക്കവരും പ്രതികരിച്ചത്.

5

പത്ത് ലക്ഷം രൂപയുടെ കോട്ടിട്ട് രണ്ടു ലക്ഷം രൂപയുടെ കുട പിടിച്ചു ലാളിത്യം കാണിക്കുന്നു എന്നായിരുന്നു ഒരാളുടെ പ്രതികരണം. പെട്രോള്‍ വില കൂട്ടിയതും ഈ വിനയം കൊണ്ടാണോ എന്ന് മറ്റൊരാള്‍. ഒരു കുടയില്‍ രണ്ടു പേര്‍ നിന്നാല്‍ നനയുമെന്ന് നരേന്ദ്ര മോദിക്ക് അറിയാമെന്ന് വേറെ ഒരാളുടെ പ്രതികരണം. മഴയത്ത് ഒലക്കക്ക് പകരം കുട പിടിച്ചുവന്ന മോദിജി എത്ര ലാളിത്യമുള്ളവന്‍ എന്ന് പരിഹാസ കമന്റ്.

6

ഒരു കുട തനിച്ച് പിടിക്കുന്നതല്ല ഒരു കുടയ്ക്ക് കീഴില്‍ ഒരു ജനതയെ എങ്ങനെ ചേര്‍ത്ത് പിടിക്കാം എന്നതിലാണ് കാര്യം എന്ന കമന്റുമുണ്ട്. മറ്റൊരാളെ കൂടെ നിര്‍ത്താതിരുന്നത് കൊവിഡ് പ്രോട്ടോകോളിന്റെ ഭാഗമാണ് സര്‍ എന്ന് പ്രതികരിച്ചവരുമുണ്ട്. മാധ്യമങ്ങള്‍ക്ക് മുമ്പില്‍ മാസ്‌കിടാതെ നില്‍ക്കുന്ന മോദി എന്നായിരുന്നു വേറെ ഒരാളുടെ കമന്റ്.

7

അതേസമയം, വി മുരളീധരന്റെ നിലപാടിനെ പിന്തുണച്ചവരും ഏറെയാണ്. ലോക രാജ്യങ്ങള്‍ക്ക് മുമ്പില്‍ രാജ്യത്തിന് അഭിമാനം ഉണ്ടാക്കിയ പ്രധാനമന്ത്രിയാണ് മോദി എന്ന അഭിപ്രായം പങ്കുവച്ചവരുമുണ്ട്. എന്നാല്‍ മോദിയുടെ കോട്ട്, പെട്രോള്‍ വില, കൊവിഡ് നിയന്ത്രണം, വാക്‌സിന്‍ തുടങ്ങിയ കാര്യങ്ങള്‍ സൂചിപ്പിച്ചവരാണ് കൂടുതല്‍.

ഹോട്ട് ആന്‍ഡ് സെക്‌സി ലുക്കിന്‍ ഇനിയ; പുതിയ ഫോട്ടോഷൂട്ട് വൈറല്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+