ഈ ഐഫോൺ വരുന്നത് എഐ സാങ്കേതിക വിദ്യയുമായി; ഇനി കാര്യങ്ങൾ എളുപ്പം, സാംസങും വൺ പ്ലസും ബുദ്ധിമുട്ടും
ആപ്പിളിന്റെ ഫ്ലാഗ്ഷിപ് വണ്ടർ ഫോണായ ഐഫോൺ 15 വിപണിയിൽ എത്തിയിട്ട് ഏതാണ്ട് ഏഴ് മാസത്തോളം ആയതേ ഉള്ളൂ. ഈ മോഡലിന്റെ വിൽപ്പന നല്ല രീതിയിൽ കുതിച്ചുയരുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. വിവിധ ഫീച്ചറുകളാൽ സമ്പന്നമായ ഈ ഫോൺ വന്നിട്ട് ഇത്ര നാളുകളേ ആയിട്ടുള്ളൂ എങ്കിലും ആപ്പിളിന്റെ അടുത്ത മോഡലിനെ കുറിച്ചുള്ള ചർച്ചകൾ ഒരുപാട് കാലമായി അണിയറയിൽ നടന്നു കൊണ്ടിരിക്കുകയാണ്.
ആപ്പിൾ 16 പ്രോ എന്ന മറ്റൊരു ഫ്ലാഗ്ഷിപ്പ് കരുത്തിനായി എല്ലാവരും കാത്തിരിക്കുമ്പോൾ അതിൽ കൂടുതൽ വ്യത്യസ്‌തമായ ഫീച്ചറുകൾ ഉൾപ്പെടുത്തുമെന്നാണ് കൂടുതൽ പേരും വിശ്വസിക്കുന്നത്. ആ വിശ്വാസത്തെ ശരിവയ്ക്കുന്ന തരത്തിലാണ് ഇപ്പോഴത്തെ റിപ്പോർട്ടുകൾ. ആപ്പിളിന്റെ ഏറ്റവും പുതിയ മോഡലായ ഐഫോൺ 16 പ്രോയിൽ ഞെട്ടിക്കുന്ന എഐ സാങ്കേതിക വിദ്യ അവതരിപ്പിക്കുമെന്നാണ് കരുതപ്പെടുന്നത്.

ഐഫോൺ 16, ഐഫോൺ 16 പ്ലസ്, ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്‌സ് എന്നീ നാല് മോഡലുകൾ ലൈനപ്പിൽ ഉൾപ്പെട്ടേക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യയിൽ കേന്ദ്രീകരിച്ച് വരാനിരിക്കുന്ന ഐഫോൺ ലൈനപ്പിനായി ടെക് ഭീമൻ എ18 പ്രോ പ്രോസസർ തയ്യാറാക്കുന്നതായി ആദ്യ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഐഫോൺ 15, ഐഫോൺ 15 പ്ലസ് മോഡലുകളിൽ പഴയ എ16 ചിപ്പും പ്രോ മോഡലുകളിൽ പുതിയ എ17 പ്രോ ചിപ്പുമാണ് ആപ്പിൾ ഉപയോഗിച്ചത്. ഓൺ ഡിവൈസ് എഐ സാങ്കേതിക വിദ്യയുടെ ആയിരിക്കും എ18 പ്രോ ചിപ്പ് എത്തുകയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എഐ സാങ്കേതിക വിദ്യയുടെ പൂർണതക്കായി ചില വിഷയങ്ങൾ ഗൂഗിളുമായി ആപ്പിൾ സഹകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
ഐഫോൺ 16 ലൈനപ്പ് ഈ വർഷത്തിൻ്റെ രണ്ടാം പകുതിയിൽ വലിയ മാറ്റങ്ങളോടും നവീകരണങ്ങളോടും കൂടി അരങ്ങേറുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. സ്‌റ്റാൻഡേർഡ് ഐഫോൺ 16, ഐഫോൺ 16 പ്ലസ് എന്നിവയിൽ A18 എസ്ഒസി ഫീച്ചർ ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു, അതേസമയം ഐഫോൺ 16 പ്രോ, പ്രോ മാക്‌സ് എന്നിവയ്ക്ക് എ18 പ്രോ ചിപ്പ് ലഭിക്കും.
അതേസമയം, ഡിസൈനിലും മാറ്റങ്ങൾ പ്രതീക്ഷിക്കുനുണ്ട്. പ്രോ മോഡലുകളിൽ അൽപം കൂടി വലിയ ഡിസ്പ്ലേകൾ പ്രതീക്ഷിക്കുന്നു. പ്രോയ്ക്ക് 6.3 ഇഞ്ചും പ്രോ മാക്‌സിന് 6.9 ഇഞ്ചും ആയിരിക്കും ഡിസ്‌പ്ലേ വലുപ്പമെന്നാണ് ലഭ്യമായ വിവരങ്ങൾ സൂചിപ്പിക്കുന്നത്. കൂടാതെ പ്രോ മോഡലുകളിൽ ഒരു പുതിയ ക്യാപ്‌ചർ ബട്ടൺ അവതരിപ്പിക്കുമെന്നും വിലയിരുത്തലുണ്ട്.












Click it and Unblock the Notifications