നതിംഗ് ഫോൺ 3 ക്ക് ഒറ്റയടിക്ക് കുറഞ്ഞത് 42,000 രൂപ! സ്വന്തമാക്കാൻ ഇതാണ് സുവർണ്ണാവസരം
സ്മാർട്ട്ഫോൺ വിപണിയെ ഞെട്ടിച്ചുകൊണ്ട് നതിംഗിന്റെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് മോഡലായ നതിംഗ് ഫോൺ 3 (Nothing Phone 3)ക്ക് വൻ വിലക്കുറവ് പ്രഖ്യാപിച്ചു. പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ആമസോണിലാണ് ഫോണിന് ഇപ്പോൾ പകുതി വിലയ്ക്കടുത്ത് ഡിസ്കൗണ്ട് ലഭ്യമാക്കിയിരിക്കുന്നത്. സാധാരണയായി നതിംഗ് തങ്ങളുടെ സ്മാർട്ട്ഫോണുകൾ ഫ്ലിപ്കാർട്ട് വഴിയാണ് ഇന്ത്യയിൽ വിൽക്കാറുള്ളതെങ്കിൽ, ആദ്യമായി ആമസോണിൽ ഈ ഫോൺ ലിസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഈ അപ്രതീക്ഷിത പ്രൈസ് കട്ട് ഉണ്ടായിരിക്കുന്നത്. നിലവിൽ ഫ്ലിപ്കാർട്ടിൽ ഈ ഫോൺ ഉയർന്ന വിലയിൽ തന്നെയാണ് വിൽക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
ലോഞ്ച് ചെയ്ത സമയത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ആമസോണിൽ വളരെ വലിയ ലാഭത്തിലാണ് ഉപഭോക്താക്കൾക്ക് ഈ ഫോൺ സ്വന്തമാക്കാൻ സാധിക്കുക. ഫോണിന്റെ 12GB റാമും 256GB സ്റ്റോറേജുമുള്ള ബേസ് വേരിയന്റിന്റെ യഥാർത്ഥ ലോഞ്ച് വില 84,999 രൂപയായിരുന്നു. എന്നാൽ നിലവിലെ ആമസോൺ ഓഫറിലൂടെ ഈ മോഡൽ വെറും 42,999 രൂപയ്ക്ക് ലഭ്യമാണ്. അതായത് ഒറ്റയടിക്ക് 42,000 രൂപയോളം കുറഞ്ഞു. ഇതിനുപുറമേ 16GB റാമും 512GB സ്റ്റോറേജുമുള്ള ഉയർന്ന വേരിയന്റ് 94,999 രൂപയ്ക്കാണ് വിപണിയിലെത്തിയതെങ്കിൽ ഇപ്പോൾ ആമസോൺ വഴി വെറും 52,999 രൂപയ്ക്ക് ഇത് വാങ്ങാൻ സാധിക്കും. കറുപ്പ്, വെള്ള എന്നീ രണ്ട് ആകർഷകമായ നിറങ്ങളിലും ഈ രണ്ട് വേരിയന്റുകളും സ്റ്റോക്കിലുണ്ട്.

വിലയിൽ പകുതിയോളം കുറവുണ്ടെങ്കിലും പ്രകടനത്തിന്റെ കാര്യത്തിൽ വിപണിയിലെ മറ്റ് മുൻനിര ഫോണുകളോട് കിടപിടിക്കുന്ന സവിശേഷതകളാണ് ഇതിനുള്ളത്. ഫോണിന്റെ അതിവേഗ പ്രവർത്തനത്തിനായി നൽകിയിരിക്കുന്നത് നൂതനമായ സ്നാപ്ഡ്രാഗൺ 8s ജെൻ 4 (Snapdragon 8s Gen 4) പ്രൊസസറാണ്. ഇത് മികച്ച ഗെയിമിംഗ് അനുഭവവും സുഗമമായ മൾട്ടിടാസ്കിംഗും ഉറപ്പുനൽകുന്നു. 6.67 ഇഞ്ച് വലിപ്പമുള്ള ഒഎൽഇഡി ഡിസ്പ്ലേയാണ് ഫോണിന്റേത്. 120Hz റീഫ്രെഷ് റേറ്റും ഔട്ട്ഡോർ ഉപയോഗത്തിൽ മികച്ച വ്യക്തത നൽകാനായി 4500 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസും ഈ ഡിസ്പ്ലേയ്ക്കുണ്ട്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള നതിംഗിന്റെ സ്വന്തം Nothing OS 4.1 ലാണ് ഫോൺ പ്രവർത്തിക്കുന്നത്.
ക്യാമറ ഡിപ്പാർട്ട്മെന്റിലും വലിയ അപ്ഗ്രേഡുകളാണ് കമ്പനി വരുത്തിയിരിക്കുന്നത്. ഇതിന്റെ പിൻപാനലിൽ മൂന്ന് 50 മെഗാപിക്സൽ ക്യാമറകളാണ് ക്രമീകരിച്ചിരിക്കുന്നത്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനോട് (OIS) കൂടിയ 50MP പ്രധാന ക്യാമറ, 3x ഒപ്റ്റിക്കൽ സൂം സപ്പോർട്ട് ചെയ്യുന്ന 50MP പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറ, 50MP അൾട്രാ-വൈഡ് ക്യാമറ എന്നിവ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ സെൽഫികൾക്കായി മുന്നിലും 50 മെഗാപിക്സലിന്റെ മികച്ച ക്യാമറ നൽകിയിട്ടുണ്ട്.
ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന ബാക്കപ്പിനായി 5500mAh ബാറ്ററിയാണ് നതിംഗ് ഫോൺ 3 യിൽ ഉള്ളത്. ഇത് വേഗത്തിൽ ചാർജ് ചെയ്യാൻ 65W വൈയേർഡ് ഫാസ്റ്റ് ചാർജിംഗും 15W വയർലെസ് ചാർജിംഗും ഫോൺ പിന്തുണയ്ക്കുന്നുണ്ട്. നതിംഗിന്റെ ഐക്കോണിക് ശൈലിയിലുള്ള സുതാര്യമായ ബാക്ക് പാനലും ഗ്ലിഫ് ലൈറ്റിംഗ് ഇന്റർഫേസും ഈ പ്രീമിയം ഫോണിന്റെ ഭംഗി കൂട്ടുന്നു. മികച്ചൊരു ഫ്ലാഗ്ഷിപ്പ് ഫോൺ വലിയ ലാഭത്തിൽ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ആമസോണിലെ ഈ ഓഫർ മികച്ചൊരു അവസരമാണ്. എന്നാൽ സ്റ്റോക്കുകൾ പരിമിതമായതിനാൽ വില എപ്പോൾ വേണമെങ്കിലും മാറാൻ സാധ്യതയുണ്ട്.












Click it and Unblock the Notifications