യുപിഐ ഇടപാടുകള്‍ക്ക് സര്‍വീസ് ചാര്‍ജ് ഈടാക്കുമോ? ചര്‍ച്ചകള്‍ സജീവം; കാരണക്കാര്‍ ഗൂഗിള്‍ പേ
മുംബൈ: യുപിഐ ഇടപാടുകള്‍ക്ക് സര്‍വീസ് ചാര്‍ജ് ഈടാക്കണമെന്ന ആവശ്യം ശക്തമാകുന്നു. പേമെന്റ് റെഗുലേറ്ററി കമ്മീഷനോട് ഇക്കാര്യങ്ങള്‍ നിരന്തരം അഭ്യര്‍ത്ഥിച്ച് കൊണ്ടിരിക്കുകയാണ് ചെറുകിട യുപിഐകള്‍. ഗൂഗിള്‍ പേ, ഫോണ്‍ പേ എന്നിവയുടെ ആധിപത്യം കാരണം മറ്റുള്ളവര്‍ക്ക് സര്‍വീസ് ചാര്‍ജ് ഈടാക്കാതിരിക്കാന്‍ നിര്‍വാഹമില്ലെന്ന അവസ്ഥയിലെത്തിയിരിക്കുകയാണ്.
അതേസമയം ഇവര്‍ ഈടാക്കിയാല്‍ അത് ഫോണ്‍പേയും ഗൂഗിള്‍ പേയും നടപ്പാക്കാന്‍ നിര്‍ബന്ധിതരാകും. ഗൂഗിള്‍ പേ പോലുള്ള വമ്പന്‍ ആപ്പുകള്‍ക്ക് മുന്നില്‍ ഇതല്ലാതെ പിടിച്ചുനില്‍ക്കാന്‍ മറ്റ് മാര്‍ഗങ്ങളില്ലെന്നാണ് ഈ ചെറുകിട പേമെന്റ് ആപ്പുകള്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിരുന്നത്.

അതേസമയം പ്രധാന പ്രശ്‌നമായിരിക്കുന്നത് പേടിഎമ്മിന്റെ വീഴ്ച്ചയാണ്. ഇന്ത്യന്‍ കമ്പനിയുടെ തകര്‍ച്ച ഇവരെല്ലാം ചൂണ്ടിക്കാണിക്കുന്നു. കേന്ദ്രത്തില്‍ നിന്ന് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളെ സഹായിക്കാനുള്ള ശ്രമമൊന്നും നടക്കുന്നില്ലെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു. ഗൂഗിള്‍ പേ, ഫോണ്‍ പേ എന്നിവയെ നിയന്ത്രിക്കണമെന്ന് പാര്‍ലമെന്റ് എംപിമാര്‍ നേരത്തെ തന്നെ കേന്ദ്രത്തിനോട് നിര്‍ദേശിച്ചതാണ്.
അടുത്തിടെ വന്ന ഒരു സര്‍വേയില്‍ സര്‍വീസ് ചാര്‍ജ് ഈടാക്കിയാല്‍ ആ നിമിഷം യുപിഐ ആപ്പുകള്‍ ഉപയോഗിക്കുന്നത് നിര്‍ത്തുമെന്ന് സര്‍വേയില്‍ പങ്കെടുത്ത നല്ലൊരു ശതമാനം ആളുകളും പറഞ്ഞിരുന്നു. ഇപ്പോഴത്തെ രീതി പിന്തുടരുന്നതിനോടാണ് ഇവര്‍ യോജിച്ചത്.
അതേസമയം കേന്ദ്ര സര്‍ക്കാര്‍ ഇത്തരം സര്‍വീസ് ചാര്‍ജ് കൊണ്ടുവരില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. ആര്‍ബിഐ കഴിഞ്ഞ വര്‍ഷം ഇത്തരമൊരു നിര്‍ദേശം മുന്നോട്ട് വെച്ചിരുന്നു. യുപിഐ പേമെന്റുകള്‍ക്ക് സര്‍വീസ് ചാര്‍ജ് ഏര്‍പ്പെടുത്തുന്നതായിരുന്നു നിര്‍ദേശത്തില്‍ പ്രധാനം. എന്നാല്‍ ധനകാര്യ മന്ത്രാലയം അത്തരമൊരു നിര്‍ദേശം വേണ്ടെന്ന നിലപാടാണ് സ്വീകരിച്ചത്.
നേരത്തെ ധനമന്ത്രി നിര്‍മല സീതാരാമനെ ഫിന്‍ടെക് കമ്പനികള്‍ കണ്ടിരുന്നു. യുപിഐയിലൂടെ ഇവര്‍ക്ക് വരുമാനമൊന്നും ലഭിക്കുന്നില്ലെന്നായിരുന്നു പരാതി. യൂസര്‍മാരെ കണ്ടെത്താനായി പണം ചെലവിട്ടിട്ടും വരുമാനം ഇല്ലെന്നും ഇവര്‍ പറയുന്നു. സര്‍വീസ് ചാര്‍ജ് വരുന്നതിലൂടെ ഈ പ്രശ്‌നം പരിഹരിക്കാമെന്നാണ് ഇവര്‍ പറയുന്നത്.
വാള്‍മാര്‍ട്ട് ഉടമസ്ഥതയിലുള്ള ഫോണ്‍പേയും ഗൂഗിള്‍ പേയും യുപിഐ വിപണിയുടെ 80 ശതമാനം കൈവശം വെക്കുന്നവരാണ്. കൂടുതല്‍ പേരും പേമെന്റിനായി ആശ്രയിക്കുന്നത് ഈ രണ്ട് ആപ്പിനെയുമാണ്. ഇത് വിപണിയിലെ സന്തുലിതാവസ്ഥയെ തന്നെ ഇല്ലാതാക്കുന്നുവെന്നാണ് പരാതി.
അതേസമയം ആര്‍ബിഐയുടെ നിയന്ത്രണം വന്നതോടെ പേടിഎമ്മിലെഇടപാടുകള്‍ 1.4 ബില്യണില്‍ നിന്ന് 1.3 ബില്യണായി ഫെബ്രുവരി മാസത്തില്‍ കുഞ്ഞിരുന്നു. അതേസമയം യുപിഐ പേമെന്റുകള്‍ക്ക് സര്‍വീസ് ചാര്‍ജ് ഈടാക്കിയാല്‍ ചെറിയ യുപിഐ കമ്പനികള്‍ക്കും ഉപയോക്താക്കളെ ലഭിക്കും. കേന്ദ്രം ഇക്കാര്യത്തില്‍ വിട്ടുവീഴ്ച്ച ചെയ്താല്‍ മാത്രമേ അതിന് സാധ്യതയുള്ളൂ.












Click it and Unblock the Notifications