Get Updates
Get notified of breaking news, exclusive insights, and must-see stories!

ചായയ്‌ക്കൊപ്പം ബിസ്‌കറ്റാണോ? റിസ്‌ക് എടുക്കണ്ട; പകരം ഈ ഹെല്‍ത്തി സ്‌നാക്കുകള്‍ ഉള്‍പ്പെടുത്തൂ

വൈകുന്നേരം നാലു മണി ചായക്കൊപ്പം ബിസ്‌കറ്റുകള്‍ കഴിക്കുന്നത് ഇന്ത്യയിലെമ്പാടും പതിവുള്ള ഒരു ദൈനംദിന ശീലമാണ്. പലര്‍ക്കും ബിസ്‌കറ്റിന്റെ മധുരം ഏറെ ഇഷ്ടമാണ്. പരസ്യങ്ങളും ചായക്കൊപ്പം ബിസ്‌കറ്റ് കഴിക്കുന്ന ശീലത്തെ പ്രോത്സാഹിപ്പിക്കുന്നു. എന്നാല്‍ ഈ ശീലം അത്ര നല്ലതല്ലെന്ന് വിദഗ്ധര്‍ പറയുന്നു. ചായയും ബിസ്‌കറ്റും ഒരുമിച്ചാകുമ്പോള്‍ അമിതമായി പഞ്ചസാര ശരീരത്തില്‍ ചെല്ലുന്നു. ഇതു കൂടാതെ ബിസ്‌കറ്റില്‍ കൊഴുപ്പും അടങ്ങിയിട്ടുണ്ട്. എന്നാല്‍ ബിസ്‌കറ്റ് പ്രിയര്‍ക്ക് പറ്റിയ ഹെല്‍ത്തി ബദലുകളാണ് നമ്മുടെ നാടന്‍ പലഹാരങ്ങള്‍.

ആരോഗ്യകരമായ ചായപ്പലഹാരങ്ങള്‍

ക്രീം ബിസ്‌കറ്റുകളില്‍ മൈദ, പഞ്ചസാര, പാമോയില്‍ എന്നിവയാണുള്ളത്. ഇതെല്ലാം ആരോഗ്യത്തിന് ഹാനികരമാണ്. രണ്ടോ മൂന്നോ ബിസ്‌കറ്റ് കഴിക്കുമ്പോള്‍ തന്നെ 150 കലോറി കടക്കും. മധുരമുള്ള ചായയില്‍ മുക്കി കഴിക്കുമ്പോള്‍ ശരീരത്തില്‍ ചെല്ലുന്ന പ്രതിദിന പഞ്ചസാര, അനാരോഗ്യകരമായ കൊഴുപ്പ്, കലോറി എന്നിവയുടെ അളവ് പിന്നെയും വര്‍ധിക്കുന്നു.

ഈ ലഘുഭക്ഷണങ്ങള്‍ കാലക്രമേണ ശരീരഭാരം, രക്തത്തിലെ പഞ്ചസാര, ഹൃദയാരോഗ്യം എന്നിവയെ പ്രതികൂലമായി ബാധിക്കാം. അധിക പഞ്ചസാര ഇന്‍സുലിന്‍ പ്രവര്‍ത്തനത്തെ തകരാറിലാക്കുന്നു. മൈദ വേഗത്തില്‍ ദഹിച്ച് വിശപ്പുകൂട്ടുന്നു. ബിസ്‌കറ്റില്‍ അടങ്ങിയിട്ടുള്ള പാമോയിലും ഹൈഡ്രജനേറ്റഡ് കൊഴുപ്പുകളും ചീത്ത കൊളസ്‌ട്രോളിന് കാരണമാകാം.

biscuit

ആരോഗ്യകരമായ നാടന്‍ ലഘുഭക്ഷണമാണ് വറുത്ത കടലയും ശര്‍ക്കര കൊണ്ടുള്ള പലഹാരങ്ങളും. പ്രോട്ടീന്‍, നാരുകള്‍, ഇരുമ്പ് എന്നിവ ഇതിലുണ്ട്. ചായക്കൊപ്പം ബിസ്‌കറ്റ് കഴിക്കുന്നതിന്റെ സംതൃപ്തിയും ഇത് നല്‍കും. സോഡിയം കുറയ്ക്കാന്‍ വറുക്കാത്തതോ ഉപ്പിടാത്തതോ ആയ സാധാരണ കടല തിരഞ്ഞെടുക്കുക.

ലഘുഭക്ഷണമായി ഉണങ്ങിയ പഴങ്ങളും ഒരു പിടി അണ്ടിപ്പരിപ്പുകളും മികച്ചതാണ്. ബദാം, പിസ്ത, നിലക്കടല, ഉണക്കമുന്തിരി എന്നിവ ആരോഗ്യകരമായ കൊഴുപ്പുകള്‍, നാരുകള്‍, പ്രോട്ടീന്‍, സ്വാഭാവിക മധുരം എന്നിവ ശരീരത്തിന് നല്‍കുന്നു. കലോറി കൂടുതലായതിനാല്‍ അളവ് കുറച്ച് കഴിക്കുക.

ഗോതമ്പ് കൊണ്ടുള്ള വിഭവങ്ങളും ചായക്കൊപ്പം മികച്ചതാണ്. ക്രീം ബിസ്‌കറ്റിനേക്കാള്‍ നാരുകള്‍ ഇതിലുണ്ട്. ഉണ്ടാക്കുമ്പോള്‍ എണ്ണ കുറയ്ക്കുക. ഗോതമ്പ് ടോസ്റ്റും തിരഞ്ഞെടുക്കാം. എന്നാല്‍ ബട്ടര്‍, ജാം, ചീസ് സ്‌പ്രെഡ് എന്നിവ ഒഴിവാക്കണം.

മുളപ്പിച്ച പയറില്‍ സവാള, തക്കാളി, വെള്ളരി, നാരങ്ങാനീര് എന്നിവ ചേര്‍ക്കുക. ഇത് വൈകുന്നേരങ്ങളില്‍ നല്ലൊരു ലഘുഭക്ഷണമാണ്. പ്രോട്ടീന്‍, നാരുകള്‍, കുറഞ്ഞ കൊഴുപ്പ് എന്നിവ ഇത് നല്‍കുന്നു.

വീട്ടിലുണ്ടാക്കുന്ന കടലമാവ്/ആട്ട ലഡു അളവ് നിയന്ത്രിച്ച് ചായക്കൊപ്പം കഴിക്കാം. ചെറിയ അളവില്‍ നെയ്യും ശര്‍ക്കരയും ഉപയോഗിക്കുക. ഒരു ചെറിയ ലഡു മതി. അമിത പഞ്ചസാരയോ ഹൈഡ്രജനേറ്റഡ് കൊഴുപ്പോ ഉള്ള കടകളിലെ ലഡു ഒഴിവാക്കണം.

ചായയോടൊപ്പമുള്ള ബിസ്‌കറ്റ് ശീലം മാറ്റാന്‍ ചില വഴികള്‍

ക്രീം ബിസ്‌കറ്റുകള്‍ വല്ലപ്പോഴും മാത്രമാക്കുക. വലിയ ബിസ്‌കറ്റ് പാക്കറ്റുകള്‍ മേശപ്പുറത്ത് വാങ്ങി വയ്ക്കാതിരിക്കുക. ആരോഗ്യകരമായ പലഹാരങ്ങള്‍ വീട്ടില്‍ തയാറാക്കുക. മൊത്തത്തിലുള്ള പഞ്ചസാര കുറയ്ക്കാന്‍ ചായയില്‍ പഞ്ചസാര ഒഴിവാക്കി കുടിക്കാന്‍ ശ്രമിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+