ടാറ്റ എയർലൈൻസ് അങ്ങനെ എയർ ഇന്ത്യ ആയ കഥ... ടാറ്റയുടെ മിശ്രണം, സർക്കാരിന്റെ പാക്കിങ്! ഒടുവിൽ ടാറ്റയുടെ കൈയ്യിൽ
എയര്‍ ഇന്ത്യ എന്നാല്‍ ഇന്ത്യയുടെ അഭിമാനമാണ്. വലിയ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഈ ഘട്ടത്തിലും അത് അങ്ങനെ തന്നെയാണ്. ഇന്ത്യയുടെ പതാക വഹിക്കുന്ന ഇന്ത്യയുടെ ഔദ്യോഗിക വിമാന സേവന ദാതാവ്. പരിമിതികളും പ്രശ്‌നങ്ങളും ഒരുപാടുണ്ടെങ്കിലും ഇന്ത്യയിലെ സാധാരണക്കാരെ സംബന്ധിച്ച് വിദേശ യാത്രകള്‍ക്ക് ഇപ്പോഴും ചുരുങ്ങിയ ചെലവില്‍ ആശ്രയിക്കാവുന്ന വിമാന കമ്പനിയാണിത്.
Recommended Video
ടാറ്റ തുടങ്ങിവച്ച ആ സംരംഭം പിന്നീട് സര്‍ക്കാര്‍ ഏറ്റെടുക്കുകയായിരുന്നു. അതിന് ശേഷം, വിമാന കമ്പനി തുടങ്ങാന്‍ ടാറ്റ നടത്തിയ അസംഖ്യം ശ്രമങ്ങളും അതിനേറ്റ തിരിച്ചടികളും എല്ലാം ചരിത്രമാണ്. ഒടുവില്‍ ടാറ്റയുടെ കൈകളിലേക്ക് തന്നെ എയര്‍ ഇന്ത്യ തിരിച്ചെത്തുകയാണ്. ആ കഥ ഇങ്ങനെ ആയിരുന്നു...

ടാറ്റ എയര്‍ സര്‍വ്വീസസ് എന്ന പേരില്‍ ആയിരുന്നു ജെആര്‍ഡി ടാറ്റ ആദ്യത്തെ വിമാന കമ്പനി രൂപീകരിക്കുന്നത്. പിന്നീടത് ടാറ്റ എയര്‍ലൈന്‍സ് ആയി മാറി. ഇന്ത്യയിലെ ബിസിനസ് ഭീമന്‍ എന്നതിനപ്പുറം ജെആര്‍ഡി ടാറ്റ ഒരു വൈമാനികന്‍ കൂടിയായിരുന്നു എന്നതുകൂടി ഇതോടൊപ്പം ചേര്‍ത്തു വായിക്കണം. അങ്ങനെ 1932 ഏപ്രില്‍ മാസത്തില്‍ ഇംപീരിയല്‍ എയര്‍വേയ്‌സിന് വേണ്ടി മെയില്‍ സര്‍വ്വീസ് നടത്താനുള്ള ആദ്യത്തെ കോണ്‍ട്രാക്ട് ടാറ്റയ്ക്ക് ലഭിച്ചു. രണ്ട് സിംഗിള്‍ എന്‍ജിന്‍ 'ഡി ഹാവിലാന്‍ഡ് പസ്സ മോത്സ്' വിമാനങ്ങളായിരുന്നു ടാറ്റ എയര്‍ലൈന്‍സിന് സ്വന്തമായിരുന്നത്.
ഇതാണ് യഥാര്‍ത്ഥ ഗ്ലാമറസ് ലുക്ക്; മാളവികയുടെ ഹോട്ട് ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

1932 ഒക്ടോബര്‍ 15 ന് ആയിരുന്നു ആ ചരിത്ര സംഭവം. ടാറ്റ എയര്‍ലൈന്‍സിന്റെ ആദ്യ വിമാനം കറാച്ചിയില്‍ നിന്ന് മുംബൈയിലേക്ക് പറന്നു. അവിടെന്ന് ചെന്നൈയിലേക്കും. ജെആര്‍ഡി ടാറ്റയുടെ സുഹൃത്തും റോയല്‍ എയര്‍ഫോഴ്‌സിലെ മുന്‍ പൈലറ്റും ആയിരുന്ന നെവില്‍ വിന്‍സന്റ് ആയിരുന്നു ആ വിമാനം പറത്തിയത്. ആദ്യത്തെ ഒരു വര്‍ഷം കൊണ്ട് ടാറ്റ എയര്‍ലൈന്‍സ് ഉണ്ടാക്കിയ ലാഭം അറുപതിനായിരം രൂപയായിരുന്നു. ഇന്നത്തെ അറുപതിനായിരമല്ല അന്നത്തെ അറുപതിനായിരം. എല്ലാ ചെലവുകളും കഴിച്ചുള്ള ലാഭത്തുകയായിരുന്നു അത് എന്ന പ്രത്യേകതയും ഉണ്ട്.

മെയില്‍ കാരിയറില്‍ നിന്ന് യാത്രാ വിമാന സര്‍വ്വീസിലേക്കും ടാറ്റ എയര്‍ലൈന്‍സ് കടന്നു. ആ ചരിത്രത്തില്‍ കേരളത്തിനും ഉണ്ട് ഒരു സ്ഥാനം. ടാറ്റയുടെ ആദ്യത്തെ ആഭ്യന്തര യാത്രാ വിമാനം പറന്നത് മുംബൈയില്‍ നിന്ന് തിരുവനന്തപുരത്തേക്കായിരുന്നു. ആറ് പേര്‍ക്ക് യാത്ര ചെയ്യാവുന്ന ഒരു മൈല്‍സ് മെര്‍ലിന്‍ വിമാനമായിരുന്നു അത്. 1938 ആയപ്പോഴേക്കും കൊളംബോയും ദില്ലിയും കൂടി ടാറ്റ എയര്‍ലൈന്‍സിന്റെ ലക്ഷ്യസ്ഥാനങ്ങളായി മാറിയിരുന്നു. രണ്ടാം ലോകമഹായുദ്ധ കാലത്ത് ബ്രിട്ടീഷ് റോയല്‍ എയര്‍ഫോഴ്‌സിനെ സഹായിക്കാനും ടാറ്റ എയര്‍ലൈന്‍സ് മുന്നിലുണ്ടായിരുന്നു എന്നതും ചരിത്രം.

1932 ല്‍ തുടങ്ങിയെങ്കിലും ടാറ്റ എയര്‍ലൈന്‍സ് ഒരു പബ്ലിക് ലിമിറ്റഡ് കമ്പനിയാകാന്‍ പിന്നേയും ഏറെക്കാലം കാത്തിരിക്കേണ്ടി വന്നു. ഇന്ത്യ സ്വതന്ത്രമാകുന്നതിന് ഒരു വര്‍ഷം മുമ്പ് 1946 ജൂലായ് 29 ന് ആണ് ടാറ്റ എയര്‍ലൈന്‍സ് ഒരു പബ്ലിക് ലിമിറ്റഡ് കമ്പനിയായി മാറുന്നത്. സ്വതന്ത്ര ഇന്ത്യയില്‍ ടാറ്റ എയര്‍ലൈന്‍സിന്റെ ചരിത്രം കൂടി മാറ്റി എഴുതപ്പെടുകയായിരുന്നു. 1948 ല്‍ കമ്പനിയുടെ 49 ശതമാനം ഓഹരികളും ഇന്ത്യാ ഗവണ്‍മെന്റ് ഏറ്റെടുത്തു.

എയര്‍ ഇന്ത്യയുടെ ചരിത്രം പറയുമ്പോള്‍ 'മലബാര്‍ പ്രിന്‍സസ്' എന്നൊരു പേരുകൂടി ഓര്‍ക്കേണ്ടതായിട്ടുണ്ട്. ടാറ്റ എയര്‍ലൈന്‍സിന്റെ ആദ്യത്തെ വിദേശ സര്‍വ്വീസുമായി ബന്ധപ്പെട്ടാണത്. മുംബൈയില്‍ നിന്ന് ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിലേക്ക് ആദ്യ സര്‍വ്വീസ് നടത്തിയ വിമാനത്തിന് നല്‍കിയ പേരായിരുന്നു മലബാര്‍ പ്രിന്‍സസ് എന്നത്. 1948 ജൂണ്‍ 8 ന് ആയിരുന്നു ആ ചരിത്ര സര്‍വ്വീസ്.

ഇതിനെല്ലാം ശേഷമാണ് കഥമാറുന്നത്. 1953 ല്‍ ഇന്ത്യാ ഗവണ്‍മെന്റ് ഒരു നിയമം പാസാക്കി. എയകര്‍ തോര്‍പ്പറേഷന്‍സ് ആക്ട് എന്നായിരുന്നു അതിന്റെ പേര്. ഇതോടെ ടാറ്റ എയര്‍ലൈന്‍സിന്റെ ഭൂരിപക്ഷ ഓഹരികളും ഇന്ത്യാ ഗവണ്‍മെന്റിന്റെ ഉടമസ്ഥതയില്‍ ആയി. ടാറ്റ എയര്‍ലൈന്‍സ് എന്ന പേര് മാറ്റി എയര്‍ ഇന്ത്യ ഇന്റര്‍നാഷണല്‍ എന്നാക്കി. പിന്നീട് ആഭ്യന്തര സര്‍വ്വീസുകള്‍ 'ഇന്ത്യന്‍ എയര്‍ലൈന്‍സ്' എന്ന കമ്പനിയുടെ കീഴിലാക്കി. ഭൂരിപക്ഷ ഓഹരികള്‍ സര്‍ക്കാരിന്റെ കൈവശം ആയിരുന്നെങ്കിലും 1977 വരെ എയര്‍ ഇന്ത്യയുടെ ചെയര്‍മാന്‍ സ്ഥാനം വഹിച്ചിരുന്നത് ജെആര്‍ഡി ടാറ്റ തന്നെ ആയിരുന്നു എന്നൊരു പ്രത്യേകതയും ഉണ്ട്.

സര്‍ക്കാരിന്റെ ഉടമസ്ഥതയിലും ജെആര്‍ഡി ടാറ്റയുടെ ചെയര്‍മാന്‍ഷിപ്പിലും ഉള്ള കാലത്ത് എയര്‍ ഇന്ത്യ വലിയ മുന്നേറ്റങ്ങളായിരുന്നു നടത്തിയത്. 1960 ല്‍ ആദ്യ ബോയിങ് വിമാനം സ്വന്തമാക്കി. 1962 ല്‍ ലോകത്തിലെ തന്നെ ആദ്യത്തെ ' ഓള്‍ ജെറ്റ്' എയര്‍ലൈന്‍ കമ്പനിയായി മാറി എയര്‍ ഇന്ത്യ. 1971 ല്‍ ആദ്യത്തെ ബോയിങ് 747- 200ബി വിമാനവും എയര്‍ ഇന്ത്യ സ്വന്തമാക്കി. അശോക ചക്രവര്‍ത്തി എന്ന് പേരിട്ട ഈ വിമാനം അറിയപ്പെട്ടിരുന്നത് ' ആകാശ കൊട്ടാരം' എന്നായിരുന്നു. അക്കാലത്തെ, ആഡംബരത്തിന്റെ അവസാന വാക്ക്!

ടാറ്റ നടത്തുന്ന കാലത്ത് ലാഭത്തില്‍ ഓടിക്കൊണ്ടിരുന്ന പ്രസ്ഥാനം പിന്നീട് വലിയ നഷ്ടങ്ങളിലേക്ക് കൂപ്പുകുത്തുന്നതാണ് കണ്ടത്. ആദ്യവര്‍ഷം അറുപതിനായിരം രൂപ ലാഭമുണ്ടാക്കിയ ആ വിമാന കമ്പനി 2009 ല്‍ എത്തിയപ്പോള്‍ 72 ബില്യണ്‍ അമേരിക്കന്‍ ഡോളറിന്റെ നഷ്ടത്തിലായിരുന്നു. പിന്നീട് എന്നും നഷ്ടത്തിന്റെ കണക്കിലാണ് എയര്‍ ഇന്ത്യ ഓടിക്കൊണ്ടിരുന്നത്. അതാണ് ഒടുവില്‍ അത് ടാറ്റയുടെ കൈയ്യിലേക്ക് തന്നെ തിരികെയുത്തുന്ന നിലയിലേക്ക് എത്തിച്ചതും.

ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായിയും സമ്പന്നനും ആയിരുന്നു ടാറ്റ. എയര്‍ ഇന്ത്യ കൈവിട്ടുപോയതിന് ശേഷം പുതിയതായി ഒരു വിമാന കമ്പനി തുടങ്ങാന്‍ പലവിധ ശ്രമങ്ങള്‍ പലപ്പോഴായി ടാറ്റ ഗ്രൂപ്പ് നടത്തിക്കൊണ്ടിരുന്നു. എന്നാല്‍, അതെല്ലാം പലകാരണങ്ങള്‍ കൊണ്ട് നടക്കാതെ പോയി. അതിനെല്ലാം ശേഷമാണ്, സിംഗപ്പൂര്‍ എയര്‍ലൈന്‍സുമായി കൈകോര്‍ത്തുകൊണ്ട് വിസ്താര എന്ന വിമാന കമ്പനി ടാറ്റ തുടങ്ങുന്നത്. പൂര്‍ണമായും ടാറ്റയുടെ ഉടമസ്ഥതയില്‍ ഒരു വിമാന കമ്പനി എന്ന സ്വപ്‌നം അപ്പോഴും ബാക്കിയായിരുന്നു.

ഇപ്പോഴിതാ എയര്‍ ഇന്ത്യ വീണ്ടും ടാറ്റ ഗ്രൂപ്പിന് സ്വന്തമായിരിക്കുന്നു. പതിനെട്ടായിരം കോടി രൂപയ്ക്കാണ് ടാലാസ് എന്ന ഉപ കമ്പനിയുടെ പേരില്‍ ടാറ്റ സണ്‍സ് എയര്‍ ഇന്ത്യ സ്വന്തമാക്കിയത്. 'വെല്‍ക്കം ബാക്ക് എയര്‍ ഇന്ത്യ' എന്നാണ് പഴയ ഒരു ചിത്രം സഹിതം രത്തന്‍ ടാറ്റ ഈ അഭിമാന മുഹൂര്‍ത്തം ലോകത്തെ അറിയിച്ചുകൊണ്ട് ട്വീറ്റ് ചെയ്തത്.












Click it and Unblock the Notifications