Get Updates
Get notified of breaking news, exclusive insights, and must-see stories!

ധനുഷ്കോടി: ഒരു നഗരാസ്ഥികൂടത്തിന് നടുവിലൂടെ; ഒപ്പം 'വെല്‍ക്കം ടു ശ്രീലങ്ക' സന്ദേശവും

രാമേശ്വരത്ത് നിന്നും പുറപ്പെട്ട ബസ്സിലെ വലിയൊരു വിഭാഗവും മത്സ്യത്തൊഴിലാളികളും ചെറിയ കടകളിലെ കച്ചവടക്കാരും മറ്റുമാണ്. പുറത്ത് നിന്നുള്ളവരായി ഞാനും വേറെ ഒന്നു രണ്ട് പേരും മാത്രമാണുള്ളത്. തൊഴിലാളികളെല്ലാം തന്നെ ധനുഷ്‌കോടി ചെക്ക് പോസ്റ്റിന് സമീപം ഇറങ്ങി. ബസ് ചെക്ക് പോസ്റ്റും കടന്ന് അരച്ചല്‍മുനൈ മുനമ്പിലേക്കുള്ള യാത്ര തുടരുന്നു. ചെക്ക് പോസ്റ്റ് മുതല്‍ മുനമ്പ് വരേയുള്ള നാല് കിലോമീറ്റർ പാത അടുത്തിടെയാണ് പൂർത്തിയാക്കിയത്.

റോഡ് വരുന്നതിന് മുമ്പ് മുമ്പ് മാക്‌സികാബുകളില്‍ കടല്‍ വെള്ളം വകഞ്ഞുമാറ്റിക്കൊണ്ട് മണല്‍പ്പരപ്പിലൂടെയായിരുന്നു മുനമ്പിലേക്കുള്ള യാത്ര. ഇപ്പോള്‍ എല്ലാ വണ്ടികള്‍ക്കും സുഖകരമായി അശോകസ്തംഭം സ്ഥാപിച്ചിരിക്കുന്നു ആ മുനമ്പിലെത്താം. ഞാന്‍ വന്നിരുന്നത്, പ്രതാപകാലത്തെ ധനുഷ്‌കോടിയിലേക്കായിരുന്നെങ്കിലോ? കണ്ണടച്ച് വെറുതെയൊന്ന് ഓർത്തു നോക്കി.

dhanushkodi

ട്രെയിനില്‍ വന്നിറങ്ങുന്നു സായിപ്പുമാര്‍, ഇഗ്ലീഷ് വര്‍ത്തമാനങ്ങള്‍ചരക്കുകള്‍ ഇറക്കുന്ന തൊഴിലാളികള്‍, മണിമുഴക്കുന്ന പള്ളിമേട, സ്‌കുളിലക്കേ് പോവുന്ന വിദ്യാര്‍ത്ഥികള്‍, കൂകിപ്പാഞ്ഞെത്തുന്ന ബോട്ട് മെയില്‍, സിലോണിലേക്ക് പുറപ്പെടാനൊരുങ്ങി നില്‍ക്കുന്ന കപ്പല്‍. അങ്ങന അങ്ങനെ നൂറു നൂറ് കാഴ്ചകള്‍.. പലകാഴ്ച്ചകള്‍ക്കൊടുവിലായി ഒരു കൂറ്റന്‍ തിരമാലയും ഒരായിരം കരച്ചിലുകളും കണ്ണില്‍ വന്ന് നിറഞ്ഞു.

'വെല്‍ക്കം ടു ശ്രീലങ്ക'

രാവിലെ മണിയോടെ തന്നെ ധനുഷ്‌കോടിയിലെത്തിയതിനാല്‍ സഞ്ചാരികള്‍ വളരെ കുറവായിരുന്നു. പളനി തീര്‍ത്ഥാടനത്തിന് എത്തിയ സംഘവും ഉത്തരേന്ത്യയില്‍ നിന്ന് വന്ന ബ്രഹ്മണകുടുംബവും ഒരു വണ്ടിയില്‍ പൊലീസുകാരും മാത്രമാണ് ഇപ്പോള്‍ അവിടെയുള്ളത്. മേഘങ്ങള്‍ക്കിടയിലൂടെ സൂര്യന്‍ മറഞ്ഞും തെളിഞ്ഞു നിന്നു. റോഡ് അവസാനിക്കുന്നിടത്ത് നിന്നും പടികളിറങ്ങി കടലിലേക്ക് ഇറങ്ങി കിടക്കുന്ന കരഭാഗത്തിന്റെ അറ്റത്ത് വരെ ചൂമ്മാ നടന്നുപോയി. ഒരു വിദേശ രാജ്യത്തിന്റെ അത്രയും അടുത്ത് എത്തി എന്ന് പറയാലോ..

ഇവിടെ എത്തിയാല്‍ ശ്രീലങ്കയിലേ റെയിഞ്ചുകള്‍ കാണിക്കുമെന്നും 'വെല്‍ക്കം ടു ശ്രീലങ്ക' എന്ന മെസേജ് വരുമെന്ന് തെളിവടക്കം പലരും കാട്ടിതന്നു. എന്റെ സിം ബിസ്എന്‍എല്‍ അയതുകൊണ്ട് ഭാഗ്യത്തിന് അത്തരം മെസേജ് ഒന്നും വന്നില്ല. തിരമാലകള്‍ക്ക് വളരെ ശക്തി കുറവാണ് . കടല്‍ ശാന്തമെന്നല്ല, ഒരുതരം നിർവികാരത. ഭൂതകാല സ്മരമകണില്‍ ഊറ്റം കൊള്ളണോ അതോ ഇപ്പോഴും മുഴങ്ങുന്ന താന്‍ കവര്‍ന്ന ജീവനുകളുടെ കരച്ചിലില്‍ പങ്ക്‌ചേരണോ എന്നറിയാതെയുള്ള ഒരു തരം നിര്‍വികാരത.

dhanush-kodi

റെയില്‍വേ സ്റ്റേഷന്‍ കെട്ടിടം

തിരികെ റോഡിലേക്ക് എത്തിയപ്പോള്‍ സഞ്ചാരികളുമായി നിറയെ വാഹനങ്ങള്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. അക്കൂട്ടത്തില്‍ കണ്ണൂരില്‍ നിന്നെത്തിയ തീര്‍ത്ഥാടക സംഘവും ഉണ്ടായിരുന്നു. ധനുഷ്‌കോടിയില്‍ മുങ്ങിക്കുളിച്ചാലേ കാശി യാത്രയുടെ പൂര്‍ണ്ണഫലം ലഭിക്കു എന്നാണ് വിശ്വാസം. ഒരു മണിക്കൂറോളം അവിടെ ചിലവഴിച്ചതിന് ശേഷം ധനുഷ്‌കോടിയിലേക്ക് മടങ്ങാന്‍ തീരുമാനിച്ചു.

അരമണിക്കൂര്‍ കാത്തിരുന്നാല്‍ ബസ് വരുമെന്ന് പൊലീസുകാരന്‍ പറഞ്ഞെങ്കിലും നടന്ന് പോവാന്‍ തീരുമാനിച്ചു. കരയില്‍ നിന്ന് കടലിലേക്ക് നീട്ടിയ ഒരു സ്‌കെയില്‍ പോലെ നേർ രേഖയിലാണ് റോഡ്. കടലിനോട് ചേർന്ന്, അത്ര ഉയരത്തിലല്ലാതെ. ഒരാള്‍പ്പൊക്കം കടല്‍ കയറിയാല്‍ മുങ്ങിത്താഴുന്ന രീതിയില്‍. റോഡിലൂടേയും മണലിലൂടേയും മാറി മാറി നടന്ന് ധനുഷ് കോടിയിലെത്തി. തകര്‍ന്ന കെട്ടിടങ്ങളോരോന്നിറ്റേയും ചിത്രങ്ങള്‍ പകർത്തി. മാഞ്ഞുപോകുന്ന ഒരു നഗരത്തിന്റെ തിരുശേഷിപ്പുകള്‍.

dhanush-kodi

പോസ്റ്റ് ഓഫീസും പാസ്പോർട്ട് ഓഫീസും പ്രവർത്തിച്ചിരുന്ന പ്രദേശം

മാഞ്ഞു മാഞ്ഞു പോകുന്ന ശേഷിപ്പുകള്‍

ഒമ്പതരയോടെയാണ് തിരിച്ച് ധനുഷ്‌കോടിയിലെത്തുന്നത്. ശംഖുകളും മറ്റ് കരകൗശല വസ്തുക്കളും വില്‍ക്കുന്ന ചെറിയ കടകള്‍ സജീവമായിട്ടുണ്ട്. കടകള്‍ എന്ന് പറഞ്ഞാല്‍ സ്കൂള്‍ അവധിക്കാലത്ത് നമ്മുടെ നാട്ടില്‍ കുട്ടികള്‍ ഉണ്ടാക്കിയിരുന്ന ഒലക്കടകള്‍ ഇല്ലേ.. അതുപോലത്തെ ഓലക്കടകള്‍. 1964 ന് ശേഷം ഇന്നേവരെ കല്ലിന്‍മേല്‍ കല്ലുവെച്ച ഒരു കെട്ടിടമോ എന്തിനേറെ ഒരു തൂണു പോലും പണിയാന്‍ ധനുഷ്‌കോടിയിലെ ജനങ്ങള്‍ തയ്യാറായിട്ടില്ല. അതിന് അവർക്ക് അധികാരികളുടെ അനുമതിയുമില്ല.

പഴയകെട്ടിടങ്ങളുടേതായ യാതൊന്നും ധനുഷ്കോടിക്കാർ ഇന്ന് ഉപയോഗിക്കുന്നില്ല. എല്ലാത്തിലും അവരെ പേടിപ്പെടുത്തുന്ന എന്തോ ഒന്ന് അടങ്ങിയിരിക്കുന്നത് പോലെ. തകര്‍ന്നടിഞ്ഞ പള്ളിയുടെ ചുറ്റുമായി ചെറിയ കടകള്‍ സ്ഥിതിചെയ്യുന്നുണ്ട്. തങ്ങളുടെ പൂര്‍വ്വികര്‍ പണിത പള്ളിയുടേയും മറ്റു കെട്ടിടങ്ങളുടേയും ചിത്രങ്ങള്‍ പകര്‍ത്തുന്ന രണ്ട് ബ്രീട്ടീഷുകാരും അപ്പോള്‍ അവിടെ ഉണ്ടായിരുന്നു.

dhanush-kodi

പ്രാർത്ഥന നിലച്ച പള്ളി, കത്തുകളെത്താത്ത പോസ്‌റ്റോഫീസ്

പള്ളിയുടെ വലത് വശത്ത് പാസ്‌പോര്‍ട്ട് ഓഫീസും പോസ്‌റ്റോഫീസും പ്രവർത്തിച്ചിരുന്ന കെട്ടിടമായിരുന്നു. അതിന് അപ്പുറത്ത് മെഡിക്കല്‍ സെന്ററും. മെഡിക്കല്‍ സെന്റർ കെട്ടിട് ഇന്ന് പൂര്‍ണ്ണമായി തന്നെ ഇല്ലാതായി. സംരക്ഷണം തീർത്തില്ലെങ്കില്‍ മറ്റ് കെട്ടിട അവശിഷ്ടങ്ങളും സമീപ ഭാവിയില്‍ വിസ്മൃതിയിലാകും. കുറച്ചു കൂടി മുന്നോട്ട് നടന്നാല്‍ പഴയ റെയില്‍വേസ്റ്റേഷന്റേയും വാട്ടര്‍ ടാങ്കിന്റേയും അവശിഷ്ടങ്ങള്‍ കാണാം.

റെയില്‍വെ സ്റ്റേഷന്‍ കെട്ടിടത്തിന് സമീപത്ത് ഇന്നൊരു ക്ഷേത്രമുണ്ട്. രാമസേതു പണിയാനായി വാനരന്മാര്‍ ഉപയോഗിച്ചുവെന്ന് ഐതീഹ്യങ്ങളില്‍ പറയപ്പെടുന്ന കല്ല് അവിടെ എടുത്ത് വെച്ചിട്ടുണ്ട്. വെള്ളത്തില്‍ പൊങ്ങികിടക്കുന്നു ഇത്തരം കല്ലുകള്‍ കൊണ്ടാണ് സീതയെ രക്ഷിക്കാന്‍ ശ്രീരാമന്‍ വാനരന്‍മാരുടെ സഹായത്തോടെ ലങ്കയിലേക്ക് രാമസേതു പണിതതെന്നാണ് ഐതീഹ്യം.

dhanush-kodi-

നമ്മുടെ രാമസേതു, അവരുടെ ആഡംസ് ബ്രിഡ്ജ്

ശ്രീലങ്കയിലെ മാന്നാര്‍ ദ്വീപിനും രാമേശ്വരത്തിനും ഇടക്ക് ചുണ്ണാമ്പുകല്ലുകള്‍ കൊണ്ടുള്ള ഉയര്‍ന്ന പ്രദേശം സ്ഥിതി ചെയ്യുന്നുണ്ട്. ഇന്ത്യയില്‍ രാമസേതു എന്നും ഇന്ത്യക്ക് പുറത്ത് ആഡംസ് ബ്രിഡ്ജ് എന്നും അറിയപ്പെടുന്നു. കടലിലെ ജലപ്രവാഹം മൂലം പവിഴപുറ്റുകളില്‍ മണല്‍ നിക്ഷേപിക്കപ്പെട്ട് രൂപപ്പെട്ട തിട്ടാണിത്. അത് കൊണ്ട് തന്നെ ഇതിന്റെ ഭാഗങ്ങള്‍ വെള്ളത്തില്‍ പൊങ്ങികിടക്കും. ക്രിസ്തിവിന് മുമ്പ് 1480 ല്‍ ഉണ്ടായ കൊടുങ്കാറ്റിന് മുമ്പ് വരെ ഈ ഭാഗം കടലിന് മുകളില്‍ കാണാമായിരുന്നെന്ന് ചില പുരാതനരേഖകള്‍ പറയുന്നതായി ഇന്റര്‍നെറ്റിലും മറ്റും അന്വേഷിച്ചാല്‍ കാണാന്‍ സാധിക്കും. ഇതിന് സമാന്തരമായിട്ടായിരുന്നു കേന്ദ്ര സർക്കാർ സേതുസമുദ്രം പദ്ധതി പ്രഖ്യാപിച്ചത്.

ക്ഷേത്രത്തിന് പുറക് വശം വഴ റെയില്‍വേ പ്ലാറ്റ്‌ഫോമെന്ന് തോന്നിപ്പിക്കുന്ന ഇടം വഴി സഞ്ചരിച്ചാല്‍ എല്‍പി സ്‌കൂളിന്റെ മുന്നില്‍ലുള്ള റോഡില്‍ കയറാം അപ്പോഴേക്കും മീന്‍ വിഭവങ്ങള്‍ കിട്ടുന്ന കടകള്‍ സജീവമായിരുന്നു. പിടക്കുന്ന ഞെണ്ടും കൊഞ്ചും എടുത്തുകാട്ടിക്കൊണ്ട് ഒരു അമ്മയും മകളും തങ്ങളുടെ കടയിലേക്ക് എന്നെ വിളിച്ചു കയറ്റി.

dhanush-kodi

ധനുഷ്കോടിയിലെ ക്ഷേത്രം

മീന്‍കൂട്ടിയൊരു ഊണ്

ഒരോ വീതം ഞണ്ടും കൊഞ്ചും മറ്റ് രണ്ട് മീനൂം വറുത്തെടുത്ത് കൊണ്ട് വന്നപ്പോഴേക്കും പച്ചരിച്ചോറും മീന്‍ കറിയും രസവും റെഡി. സമയം 10 മണികഴിഞ്ഞിട്ടേ ഉള്ളുവെങ്കിലും രാവിലെ ഒന്നും കഴിക്കാതിരുന്നതിനാല്‍ നല്ല വിശപ്പുണ്ട്. ഞണ്ടും കൊഞ്ചും മാറ്റി നിർത്തിയാല്‍ ഞാന്‍ കണ്ടിട്ടുപോലുമില്ലാത്ത മീനിന് സത്യംപറഞ്ഞാല്‍ വലിയ രുചിയൊന്നും തോന്നിയില്ല.

dhanush-kodi

ഇത്രയൊക്കെ കഴിച്ചിട്ടും 160 രൂപയെ ആയിട്ടുള്ളു എന്നതായിരുന്നു വലിയ ആശ്വാസം. ധനുഷ്‌കോടിയിലെ ജനങ്ങളുടെ പ്രധാന വരുമാനമാര്‍ഗങ്ങളിലൊന്നാണ് ഇത്തരം ചെറിയ ഭക്ഷണശാലകളാണ്. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കേയാണ് അടുത്ത ബസ് വന്ന് നില്‍ക്കുന്നത്. വേഗത്തില്‍ ഭക്ഷണം കഴിച്ച് തീർത്ത് ആ വണ്ടി തന്നെ പിടിച്ചു. ഇല്ലെങ്കില്‍ അടുത്ത ബസ് വരാന്‍ ഒരു മണിക്കൂറെടുക്കും..

ധനുഷ്കോടി: ആദ്യഭാഗം വായിക്കാം :- ധനുഷ്കോടി ... അഥവാ നഷ്ടപ്രതാപത്തിന്റെ കടലിരമ്പം: യാത്ര, ഒരു തീർത്ഥാടനം പോലെ

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+