വയനാട്ടിലേക്ക് യാത്രപോകാം, കിടിലൻ കാഴ്ച കാണാം..കുറഞ്ഞ ചെലവിൽ താമസവും
വയനാടിന്റെ കാഴ്ച കാണാൻ ആഗ്രഹിക്കാത്തവരായി ആരാണുളളതല്ലേ. വലിയ തയ്യാറെടുപ്പുകളോടെ വയനാട്ടിൽ രണ്ട് മൂന്ന് ദിവസം ആസ്വദിച്ച് കഴിയണമെന്ന് മോഹിച്ചെത്തിയാലും ഇവിടങ്ങളിലെ റിസോർട്ടുകളിലെ താമസത്തിന് നൽകേണ്ടി വരിക കഴുത്തറുപ്പൻ തുകയായിരിക്കും. എന്നാൽ ഇപ്പോഴിതാ ചെറിയൊരാശ്വാസവാർത്തയാണ് വയനാടിലേക്ക് ട്രിപ്പ് പോകാൻ ആഗ്രഹിക്കുന്നവരെ തേടിയെത്തിയിരിക്കുന്നത്. കുറഞ്ഞ ചെലവിൽ സർക്കാർ തന്നെ യാത്രക്കാർക്ക് താമസമൊരുക്കുകയാണ്. ഇതിനായി് സുൽത്താൻ ബത്തേരിയിൽ പുതിയ റെസ്റ്റ് ഹൗസ് സർക്കാർ ആരംഭിച്ച് കഴിഞ്ഞു.
3.9 കോടി രൂപ ചിലവിലാണ് പി.ഡബ്ല്യു.ഡി പുതിയ കെട്ടിടം നിര്‍മ്മിച്ചത്. ഇരുനിലകളിലായി ശീതകരിച്ച രണ്ട് സ്യൂട്ട് മുറികള്‍ ഉള്‍പ്പടെ 9 മുറികള്‍, 50 പേര്‍ക്കിരിക്കാവുന്ന മിനി കോണ്‍ഫറന്‍സ് ഹാളും ഡൈനിംഗ് ഹാള്‍ അടുക്കള, ടോയ്‌ലറ്റ് സംവിധാനം, കാര്‍പോര്‍ച്ചുകള്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് ആധുനിക രീയിയിലുള്ള വിശ്രമ മന്ദിരം നിര്‍മ്മിച്ചത്. പദ്ധതി മന്ത്രി പി മുഹമ്മദ് റിയാസ് കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തു.

പൊതുമരാമത്ത് റസ്റ്റ് ഹൗസുകളിൽ താമസിക്കാൻ നേരിടുന്ന സാങ്കേതിക
പ്രശ്നങ്ങൾ പരിഹരിച്ച് ജനകീയമാക്കിയെന്നും താമസത്തിനായുള്ള ഓൺലൈൻ ബുക്കിംഗ് സംവിധാനത്തിലൂടെ സർക്കാരിനും, ജനങ്ങൾക്കും സാമ്പത്തിക ലാഭമുണ്ടായെന്നും പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമദ് റിയാസ് പറഞ്ഞു.
മേപ്പാടി റസ്റ്റ് ഹൗസ നവീകരിക്കുമെന്നും 20 കോടി രൂപ സംസ്ഥാനത്തെ എട്ട് റസ്റ്റ് ഹൗസുകൾ നവീകരിക്കുന്നതിനായി അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പീപിൾസ് റസ്റ്റ് ഹൗസ് പദ്ധതിയിലൂടെ ഓൺ ലൈൻനായി താമസ സൗകര്യം ബൂക്ക് ചെയ്തവരുടെ എണ്ണം ഇതു വരെ 1,73,692 പേരായി. കഴിഞ്ഞ മാസം 30 വരെയുള്ള ബൂക്കിങ്ങിലൂടെ സർക്കാരിന് 10,26,22056 രൂപ അധികമായി വരുമാനം ല ലഭിച്ചു. ഇത് സർക്കാരിനും റസ്റ്റ് ഹൗസ് സൗകര്യം ഉപയോഗപ്പെടുത്തിയവർക്കും സാമ്പത്തിക മെച്ചമുണ്ടായെന്നും മന്ത്രി പറഞ്ഞു.
വയനാട്ടിലേക്ക് എത്തുന്ന വിനോദ സഞ്ചാരികൾ നേരിടുന്ന പ്രധാന പ്രശ്നമായ പ്രവേശന പരിമിതി നേരിടുന്ന സ്ഥലങ്ങളിൽ അതത് വകുപ്പുകളുമായി ചർച്ച നടത്തി പുന: പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. ലോകത്ത് തന്നെ ആദ്യമായി അടുത്ത മാസം മുതൽ സംസ്ഥാനത്തെ മുഴുവൻ മണ്ഡലങ്ങളിലൂടെയും മന്ത്രിസഭാ അംഗങ്ങൾ സഞ്ചരിച്ച് ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്നും വികസന ലക്ഷ്യം മുന്നിൽവെച്ചുള്ള നവ കേരള സദസ്സ് മണ്ഡലങ്ങളിൽ പ്രവർത്തിക്കുമെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications