Get Updates
Get notified of breaking news, exclusive insights, and must-see stories!

12 വയസ്സുകാരി വീട്ടിൽ നിന്ന് മോഷ്ടിച്ചത് 6.8 ലക്ഷം രൂപ; കാരണം അറിഞ്ഞപ്പോൾ രക്ഷിതാക്കളും ഞെട്ടി

ആ​ഗ്ര: ആ​ഗ്രയിൽ 12 വയസ്സുള്ള പെൺകുട്ടിയെ ഭീഷണിപ്പെടുത്തി കൗമാരക്കാർ 6.8 ലക്ഷം രൂപ തട്ടിയെടുത്തായി പരാതി. പെൺകുട്ടിയെ ബ്ലാക്ക് മെയിൽ ചെയ്താണ് ഇത്രയും വലിയ തുക തട്ടിയത്. വ്യവസായിയായ പെൺകുട്ടിയുടെ പിതാവാണ് വീട്ടിൽ നിന്ന് വലിയ തുക നഷ്ടപ്പെട്ടതായി കണ്ടെത്തിയത്.

വീട്ടിൽ ഉള്ള ആരോ തന്നെയാണ് പണം മോഷ്ടിക്കുന്നത് എന്ന സംശയം തോന്നിയതിന് പിന്നാലെ പിതാവ് കാര്യങ്ങൾ നിരീക്ഷിക്കാൻ പറഞ്ഞു. അന്വേഷണത്തിനൊടുവിൽ തങ്ങളുടെ മകൾ തന്നെയാണ് തുക മോഷ്ടിച്ചതെന്ന് മനസ്സിലായത്. ഇതിന് പിന്നാലെയാണ് പെൺകുട്ടി പണം മോഷ്ടിക്കാനുള്ള സാഹചര്യം പുറത്തുവന്നത്.

money fraud

ബ്ലാക്ക്‌മെയിൽ ചെയ്‌താണ് കൗമാരക്കാർ പെൺകുട്ടിയിൽ നിന്ന് പണം കൈപ്പറ്റിയതെന്നറിഞ്ഞതോടെ കുടുംബം ഞെട്ടി. തന്റെ ന​ഗ്ന വീഡിയോ പുറത്തുവിടുമെന്ന് പറഞ്ഞ് പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയാണ് ഒരു സംഘം പെൺകുട്ടിയിൽ നിന്ന് പണം തട്ടിയത്. രക്ഷിതാക്കൾ ചോദ്യം ചെയ്തപ്പോൾ, പെൺകുട്ടി സംഭവം മുഴുവൻ വെളിപ്പെടുത്തി.

ഇതിന് പിന്നാലെയാണ് ഇവർ പോലീസിനെ കാര്യം അറിയിച്ച്. ഇതിന് പിന്നാലെ തന്നെ ഔദ്യോഗിക അന്വേഷണം ആരംഭിച്ചു. "പെൺകുട്ടിയുടെ കുടുംബത്തിൻ്റെ പരാതിയെത്തുടർന്ന് ബി എൻ എസ് സെക്ഷൻ 308 ( 1 ) പ്രകാരം എഫ് ഐ ആർ രജിസ്റ്റർ ചെയ്തുവെന്ന് ആഗ്ര ഡിസിപി സൂരജ് റായ് ചൊവ്വാഴ്ച പറഞ്ഞു, പരാതി ഫയൽ ചെയ്തതായും സ്ഥിരീകരിച്ചു.

പെൺകുട്ടി തൻ്റെ സ്‌കൂളിലെ കൗമാരക്കാരിലൊരാളുമായി സൗഹൃദത്തിലിണ്ടായിരുന്നു. 15 വയസ്സുള്ള ഈ സുഹൃത്താണ് തൻ്റെ പരിചയക്കാരോട് പെൺകുട്ടിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയത്. അവർ പെൺകുട്ടി അറിയാതെ അവളുടെ വീഡിയോ റെക്കോർഡ് ചെയ്യുകയായിരുന്നു. ന​ഗ്ന വീഡിയോ പക്കലുണ്ട് എന്ന പറഞ്ഞായിരുന്നു ഇവർ പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയത്.

കേസിൻ്റെ വിശദാംശങ്ങളുമായി അടുത്ത് പരിചയമുള്ള ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ സംഭവത്തെക്കുറിച്ച് പറഞ്ഞു. പെൺകുട്ടി മറ്റെന്തെങ്കിലും തരത്തിലുള്ള പീഡനത്തിന് വിധേയയായിട്ടുണ്ടോ എന്ന് കണ്ടെത്താനുള്ള അന്വേഷണവും നടക്കുന്നുണ്ട്. തട്ടിയെടുത്ത പണത്തെക്കുറിച്ച് കൂടുതൽ കണ്ടെത്താൻ തങ്ങൾ ശ്രമിക്കുന്നതായും പ്രാഥമിക അന്വേഷണം പൂർത്തിയായാൽ തുടർനടപടികൾ ആരംഭിക്കുമെന്നും പോലീസ് പറഞ്ഞു.

ഈ സംഭവം പ്രദേശവാസികൾക്കിടയിൽ ആശങ്ക ഉളവാക്കിയിട്ടുണ്ട്, ഓൺലൈൻ ഇത്തരം കൊള്ളയടിക്കുന്ന സ്വഭാവങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള ബോധവൽക്കരണത്തിൻ്റെയും നടപടികളുടെയും ആവശ്യകതയെക്കുറിച്ചാണ് ഈ സംഭവം ഉയർത്തിക്കാട്ടുന്നുത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+