വിവാഹത്തിനെത്തിയ വരൻ കണ്ടത് പൂട്ടിക്കിടക്കുന്ന വീട്; വധുവുമില്ല അച്ഛനുമില്ല; അയൽക്കാരോട് ചോദിച്ചപ്പോൾ ഞെട്ടി
വിവാഹദിവസം വളരെ സന്തോഷത്തോടെ വധുവിന്റെ വീട്ടിലേക്ക് പുറപ്പെട്ട വരൻ അവിടെ എത്തിയപ്പോൾ ഞെട്ടിപ്പോയി. വധുവും ഇല്ല ബന്ധുക്കളും ഇല്ല. പൂട്ടിയിട്ട വീട് മാത്രം. വെള്ളിയാഴ്ചയായിരുന്നു ഇവരുടെ വിവാഹം നടക്കേണ്ടിയിരുന്നത്. അപ്പോഴാണ് അപ്രതീക്ഷിതമായ ഈ സംഭവം ഉണ്ടായത്.
മധ്യപ്രദേശിലാണ് ഈ സംഭവം നടന്നത്. യുവാവ് തന്റെ സുഹൃത്ത് വഴിയാണ് യുവതിയെ പരിചയപ്പെട്ടത്. ജൂൺ രണ്ടാം തിയതി യുവാവും ബന്ധുക്കളും യുവതിയുടെ വീട്ടിലെത്തി വിവാഹത്തി തീയതി നിശ്ചിയിച്ചു. ജൂൺ 11ന് യുവാവിന്റെ ബന്ധുക്കളിൽ ചിലരെത്തി യുവതിക്ക് പതിനായിരം രൂപയും വിവാഹ വസ്ത്രങ്ങളും നൽകി.

ജൂൺ 23 ന് കല്യാണത്തിന് കാണം എന്ന് പറഞ്ഞായിരുന്നു പിരിഞ്ഞത്. എന്നാൽ വിവാഹത്തിന് എത്തിയപ്പോഴേക്കും വധുവിന്റെ പൊടി പോലുമില്ല. അയൽക്കാരോട് അന്വേഷിച്ചപ്പോഴാണ് രണ്ട് ദിവസം മുമ്പ് അവർ അവിടെ നിന്ന് വീട് മാറിപ്പോയ വിവരം അറിയുന്നത്.
വീടിന്റെ ഉടമസ്ഥൻ യുവതിയുടെ അച്ഛന്റെ ഐഡന്റിറ്റി കാർഡ് പരിശോധിച്ചപ്പോഴാണ് തങ്ങളോട് പറഞ്ഞ പേരല്ല അതിലെന്ന് മനസ്സിലായത്. പറ്റിക്കപ്പെട്ടെന്ന് മനസ്സിലായതോടെ യുവാവും ബന്ധുക്കളും പോലീസ് സ്‌റ്റേഷനിൽ ചെന്ന് വധുവിനും അച്ഛനും എതിരെ പരാതി കൊടുത്തു.
വിവാഹത്തിന്റെ പേരിൽ മൂന്ന് ലക്ഷം രൂപയാണ് വരന് ചെലവ് വന്നത്. വധുവിന് നേരത്തെ ഇയാൾ എഴുപതിനായിരും രൂപ നൽകിയിരുന്നു, പിന്നീട് വസ്ത്രം എടുക്കാൻ പത്തായിരം രൂപ ചെലവായി. തങ്ങൾ ഇപ്പോൾ വിഷയം അന്വേഷിക്കുകയാണെന്ന് പോലീസ് ഔട്ട്പോസ്റ്റിന്റെ ചുമതലയുള്ള രൺവീർ സിംഗ് സോളങ്കി പറഞ്ഞു. വരന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
ഇതുപോലെ വിവാഹത്തിന്റെ അവസാന നിമിഷം വരനെ പറ്റിച്ച് കടന്നുകളഞ്ഞ വധുവിന്റെ വാർത്ത നേരത്തെ പുറത്തുവന്നിരുന്നു. ബ്യൂട്ടിപാർലറിൽ പോകുന്നുവെന്ന് പറഞ്ഞുപോയ വധു പിന്നീട് തിരിച്ചുവന്നില്ല. വരനും ബന്ധുക്കളും കുറേ നേരം കാത്തിരുന്നിട്ടും വധു വന്നില്ല, ഇതോടെ വരന്റെ ബന്ധുക്കൾ വധു പോയെന്നു പറഞ്ഞ ബ്യൂട്ടിപാർലറിൽ വിളിച്ചു വധുവിനെ ചോദിച്ചു.
അപ്പോഴാണ് അവിടെ നിന്നും വധു നേരത്തെ തന്നെ പോയെന്ന് പറഞ്ഞത്. ഇതോടെ വലിയ പ്രശ്‌നമായി. വരനും കുടുംബവും പോലീസ് സ്റ്റേഷനിലെത്തി വധുവിനും കുടുംബത്തിനുമെതിരെ കേസ് കൊടുത്തു. വധുവിന്റെ വീട്ടുകാരും പരാതി നൽകിയിരുന്നു.












Click it and Unblock the Notifications