Get Updates
Get notified of breaking news, exclusive insights, and must-see stories!

ശവപ്പെട്ടിയിലടക്കി 11ാം ദിവസമാണ് യുവതി മരിച്ചതെന്ന് ബന്ധുക്കൾ; ഒടുവിൽ വിചിത്രസംഭവത്തിന്റെ ചുരുളഴിഞ്ഞു

വളരെ വിചിത്രമായ ഒരു സംഭവത്തെക്കുറിച്ചാണ് ഇനി പറയാൻ പോകുന്നത്. ബ്രസീലിലാണ് ഈ സംഭവം നടന്നത്. ഒരുപക്ഷേ കേൾക്കുമ്പോൾ നിങ്ങൾക്ക് ഞെട്ടൽ തോന്നിയേക്കാം. മരിച്ചെന്ന് കരുതി ശവപ്പെട്ടിയിൽ അടിക്കിയ സ്ത്രീ 11 ദിവസത്തിന് ശേഷമാണ് യഥാർത്ഥത്തിൽ മരിച്ചതെന്നാണ് ബന്ധുക്കൾ.

ഈ സംശയം ചെറിയ പൊല്ലാപ്പുകൾ അല്ലാ ഉണ്ടാക്കിയത്. വലിയ ചർ‌ച്ച തന്നെ ഉണ്ടായി. ഒടുവിൽ ആണ് സംഭവത്തിൽ ട്വിസ്റ്റ് ഉണ്ടായത്. എന്താണ് സംഭവമെന്ന് വായിച്ചറിയാം.

Coffin 311

മരിച്ചെന്ന് കരുതി 37കാരിയായ യുവതിയെ ജീവനോടെ കുഴിയിൽ അടക്കം ചെയ്തതായാണ് ബന്ധുക്കൾ പറയുന്നത്. 2018 ൽ യുവതിയുടെ മരണസർട്ടിഫിക്കറ്റിൽ പറഞ്ഞത് പോലെ സെപ്റ്റിക് ഷോക്കും ഹൃദയാഘാതം മൂലവുമാണ് അവർ മരണപ്പെട്ടത്. അതിന് ശേഷം ഇവരെ അടക്കം ചെയ്തു.

എന്നാൽ ഏതാണ്ട് 11 ദിവസത്തോളം യുവതി ശവപ്പെട്ടിയിൽ ജീവനോടെ ഉണ്ടായിരുന്നിരിക്കാം എന്നാണ് ബന്ധുക്കൾ പറയുന്നത്. റിച്ചാഡോ അലൽമേഡയെ അടക്കിയ കുഴിയിൽ നിന്ന് എന്തൊക്കയോ ശബ്ദം കേട്ടതായി ശ്മാശനത്തിൽ എത്തിയവർ അറിയച്ചതിന് പിന്നാലെയാണ് ബന്ധുക്കൾ ശവക്കല്ലറ തുറന്നത്.

കല്ലറ നടന്നപ്പോഴാണ് വിചിത്മ്രായ കാര്യം കണ്ടത്. അലൽമേഡയുടെ കൈത്തണ്ടയിലും നെറ്റിയിലുമൊക്കെ പരിക്കുകൾ ഉണ്ടായിരുന്നു. എന്നാൽ ഈ പരിക്കുകൾ അടക്കം ചെയ്യുമ്പോൾ ഉണ്ടായിരുന്നില്ല. ശവപ്പെട്ടിയുടെ ലിഡ് അഴിഞ്ഞുവീണരുന്നു. ഈ സംഭവം കണ്ടപ്പോൾ ബന്ധുക്കളുടെ സംശയം.

പിരശോധിക്കുമ്പോഴും അവരുടെ ദേഹത്തിന് ചൂട് ഉണ്ടായിരുന്നുവെന്നാണ് ചിലർ പറഞ്ഞത്. അവരെ ശവപ്പെട്ടിയിൽ അടക്കം ചെയ്ത സമയത്ത് അവർ മരിച്ചുകാണില്ലെന്നാണ് ഇവർ കരതുന്നത്. അത്രയും ദിവസം അവർ ജീവനോടെ ഉണ്ടായിരുന്നിരിക്കാം എന്നും ഇവർ കരുതുന്നു.

സംഭവം വലിയ ചർച്ചയായതോടെ പോലീസ് തന്നെ വിഷയത്തിൽ പ്രതികരിച്ചു.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ചർച്ചയിൽ പോലീസ് സംശയം പ്രകടിപ്പിച്ചു. ഇപ്പോൾ നടക്കുന്ന ചർച്ചകൾ വെറും കിംവദന്തികൾ മാത്രം ആയിരിക്കാനാണ് സാധ്യതയെന്നാണ് പോലീസ് പറയുന്നത്.

ഇതിന് പുറമെ അടക്കം ചെയ്ത പെട്ടി വീണ്ടും തുറന്ന സംഭവം നിസ്സാരമല്ല. ബ്രസീലിയൻ നിയമമനുസരിച്ച്, ഈ കുറ്റത്തിന് മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാം. ആത്യന്തികമായി, സ്ത്രീയെ ജീവനോടെ അടക്കം ചെയ്തിട്ടില്ലെന്ന സിവിൽ അധികാരികൾ നിർണ്ണയിച്ചു, ഇതോടെ ഒരു ദുരിതപൂർണമായ എപ്പിസോഡിന് അവസാനമായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+