Get Updates
Get notified of breaking news, exclusive insights, and must-see stories!

ടൈറ്റാനിക്: റോസിനെ രക്ഷിച്ച ആ പലക കഷണം ലേലത്തിന് പോയത് കോടികൾക്ക്, ഒന്നോ രണ്ടോ കോടിക്കല്ല, അറിയാം

25 വർഷത്തിലേറെയായി സിനിമാ പ്രേമികളുടെ മനസ്സിൽ തങ്ങിനിൽക്കുന്ന സിനിമയാണ് ടൈറ്റാനിക്. പല കാരണങ്ങൾ കൊണ്ട് ഇന്നും ഈ സിനിമ അവിസ്മരണീയമായി തുടരുന്നു. ജെയിംസ് കാമറൂണിൻ്റെ സിനിമാ വൈഭവത്തേയും ലിയോനാർഡോ ഡികാപ്രിയോയുടെയും കേറ്റ് വിൻസ്‌ലെറ്റിൻ്റെയും അവിസ്മരണീയമായ പ്രകടനത്തേയും അഭിനന്ദിക്കാതിരിക്കാൻ ആർക്കും സാധിക്കില്ല. ജാക്കും റോസും എന്നും ആരാധകരുട ഉള്ളിൽ അതുപോലെയിരിക്കും. ജനങ്ങളുടെ മനസ്സിൽക്കൂടി ഓസ്കാർ അവാർഡ് നേടാൻ സിനിമയ്ക്ക് സാധിച്ചു.

റോസ് ജീവിതത്തിലേക്ക് വന്നപ്പോഴും ജാക്കിന്റെ മരണം ആരാധകരുടെ ഉള്ളിൽ നോവായി ശേഷിക്കുന്നു. സിനിമയുടെ അവസാന രം​ഗം ആർക്കും മറക്കാൻ കഴിയുന്ന ഒന്നല്ല. അന്ത്യ രം​ഗങ്ങളിൽ റോസ് ജീവന് വേണ്ടി പറ്റിപ്പിടിച്ച് കിടന്ന വാതിൽപ്പലകയുടെ കഷണം കോടിക്കണക്കിന് രൂപയ്ക്കാണ് ലേലത്തിൽ വിറ്റത്.

rose

7,18,750 ഡോളറിന് (5.99 കോടി രൂപ) യാക്കാണ് ഇത് ലേലത്തിൽ പോയത്. ചിത്രത്തിൽ അണിഞ്ഞ കേറ്റിൻ്റെ ഷിഫോൺ വസ്ത്രവും 125,000 ഡോളറിന് ലേലത്തിൽ പോയി. യു എസ് ലേലകമ്പനിയാണ് ലേലത്തിനായി എത്തിച്ചത്.

‌ആ പലകയിൽ ഒരാൾക്ക് കൂടി ഇടം ഉണ്ടായിരുന്നെങ്കിൽ ജാക്കിന്റെ ജീവൻ രക്ഷപ്പെടുമായിരുന്നുവെന്ന് ആരാധകർ കരുതുന്നതു, ജാക്കിന് പലകയിൽ ഇടം കിട്ടാതിരുന്നതിനെ ശാസ്ത്ര വസ്തുതകൾ നിരത്തി ചിലർ ചോദ്യം ചെയ്തിരുന്നു. സിനിമയിറങ്ങി 25ാം വർഷം സംവിധായകൻ ജെയിംസ് കാമറൂൺ ശാസ്ത്രീയപരീക്ഷണത്തിലൂടെ ഈ സംശയം മാറ്റുകയും ചെയ്തു.

സിനിമയുടെ 25-ാം വാർഷികത്തിൽ നാഷണൽ ജിയോഗ്രാഫിക് സ്‌പെഷ്യലിനായി ഒരു ശാസ്ത്രീയ പരീക്ഷണം നടത്തി. ഫലങ്ങൾ അനിശ്ചിതത്വത്തിലായിരുന്നു. റോസിനൊപ്പം ജാക്ക് വാതിലിൽ ഒതുങ്ങിയിരിക്കാമെങ്കിലും, പൊങ്ങിക്കിടക്കുന്നത് ബുദ്ധിമുട്ടായിരുന്നുവെന്ന് വ്യക്തമായി.

റോസിനൊപ്പം ജാക്ക് വാതിലിൽ ഒതുങ്ങി ഇരിക്കാമെങ്കിലും, പൊങ്ങിക്കിടക്കുന്നത് ബുദ്ധിമുട്ടായിരുന്നു. കേറ്റിൻ്റെയും ലിയോനാർഡോയുടെയും അതേ ബോഡി മാസ് ഉള്ള രണ്ട് സ്റ്റണ്ട് രം​ഗത്തെ ആളുകളെ അദ്ദേഹം പഠനത്തിൽ സഹായിക്കാൻ കൊണ്ടുപോയി.

"ഞങ്ങൾ അവയ്‌ക്ക് മുകളിലും അവയുടെ ഉള്ളിലും സെൻസറുകൾ സ്ഥാപിച്ചു ഞങ്ങൾ അവയെ ഐസ് വെള്ളത്തിൽ ഇട്ടു, വിവിധ രീതികളിലൂടെ അവ അതിജീവിക്കാൻ കഴിയുമോ എന്ന് ഞങ്ങൾ പരീക്ഷിച്ചു, ഉത്തരം, അവർ രണ്ടുപേരും അതിജീവിക്കാൻ ഒരു വഴിയുമില്ല എന്നായിരുന്നു. ഒരാൾക്ക് മാത്രമേ അതിജീവിക്കാൻ കഴിയൂ, "അദ്ദേഹം വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+