സ്വന്തമായി 13 കാറുകൾ, എന്നിട്ടും 43 ലക്ഷം നൽകി ഗുരുവായൂരിലെ ഥാർ സ്വന്തമാക്കി; കാരണം പറഞ്ഞ് വിഘ്നേഷ്
ഗുരൂവായൂരിലെ ഥാർ യഥാർത്ഥ വിലയെക്കാൾ നൽകി സ്വന്തമാക്കിയ വിഘ്‌നേഷ് വിജയനെ അറിയാമായിരിക്കുമല്ലോ. ഇപ്പോൾ എന്തിനാണ് താൻ ആ ഥാർ അത്രയും വില നൽകി സ്വന്തമാക്കിയത് എന്ന് തുറന്നുപറയുകയാണ് വിഘ്‌നേഷ്. ദുബായിലെ പ്രവാസി മലയാളിയായ വിഘ്‌നേഷ്.
43 ലക്ഷം രൂപ നൽകിയാണ് അദ്ദേഹം ഥാർ ലേലത്തിൽ സ്വന്തമാക്കിയത്. ലേലത്തിൽ സ്വന്തം ആക്കിയ വാഹനം മരണം വരെ സൂക്ഷിക്കുമെന്നും വിഘ്നേഷ് പറഞ്ഞിരുന്നു. എന്തിനാണ് ഇത്രയും വില നൽകി ഥാർ സ്വന്തമാക്കിയത് എന്ന് ആളുകൾ ചോദിക്കാറുണ്ടെന്ന് വിഘ്നേഷ് പറയുന്നു.

പ്രശസ്തിക്ക് വേണ്ടയല്ല ഥാർ ലേലത്തിൽ വാങ്ങിയതെന്ന് പറയുകയാണ് വിഘ്‌നേഷ്. സില്ലി മോങ്ക്‌സ് മോളിവുഡിനോട് വിഘ്‌നേഷ് ഇക്കാര്യങ്ങൾ പറഞ്ഞത്. കാർ ആദ്യാമായി ലേലം ചെയ്തപ്പോൾ ഞാൻ ഒരു ഇമെയിൽ സന്ദേശം അയച്ചിരുന്നു. ആ പ്രധാന്യം ആ വ്യക്തി കൊടുത്തില്ല. ഈ പറഞ്ഞ വ്യക്തി 15.10 ലക്ഷത്തിന് ആ ഥാർ അദ്ദേഹത്തിന് കൊടുക്കാമെന്ന് പറഞ്ഞപ്പോൾ ആ ഇമെയിൽ അതിനേക്കാൾ പണം ഞാൻ ഓഫർ ചെയ്തിരുന്നു അതാണ് അവിടെ വിവാദം ആയത്.
വേറെ പല സാങ്കേതിക തകരാറുകൾ കൊണ്ടും വെറുതെ ബുദ്ധിമുട്ടിക്കേണ്ട എന്ന് വച്ചും ഞാൻ അത് വിട്ടതായിരുന്നു. പക്ഷേ രണ്ടാമത് വേറെ പ്രശ്‌നങ്ങൾ വന്ന സമയത്ത് കോടതി നിയമിച്ച കമിറ്റി എന്നെയും വിളിച്ച് ചോദിച്ചു. അവരാണ് ആ ലേലം അത് അസാധുവാക്കിയത്. . രണ്ടാമത് വെച്ച സമയത്ത് ഞാൻ തീരുമാനിച്ചു 43 അല്ല 70 ആണെങ്കിലും ഞാൻ വാങ്ങുമായിരുന്നു, പലരും ചോദിച്ച ചോദ്യം ഉണ്ട് ഒരു വണ്ടി ഇത്രയും വില കൊടുത്ത് വാങ്ങണോ എന്ന്. ഞാൻ 13 കാറുകൾ ഉള്ളപ്പോഴാണ് ഞാൻ ഥാർ വാങ്ങുന്നത്.
43 ലക്ഷം കൊടുത്ത് വാങ്ങുന്ന സമയത്ത് ഞാൻ അതിനേക്കാൾ വിലയുള്‌ല കാറുകൾ യൂസ് ചെയ്യുന്നുണ്ട്. പ്രധാന്യം കൊടുത്തത് എന്റെ ഇഷ്ടഭഗവാനാണ് ഗുരുവായൂരപ്പൻ. സ്നേഹവും ഭക്തിയുമുണ്ട്. അതിന്റെ ഒരു പ്രധാന്യം. ഇന്ന് അത് കൊണ്ട് ഗുണമുണ്ടായി. അത് പറയാനുള്ള സാഹചര്യം ഉണ്ടായി. പ്രശസ്തി ഉണ്ടാവുമെന്ന് കരുതിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഗുരുവായൂർ ഥാർ വാങ്ങിയ ആളെന്നാണ് ഇപ്പോൾ അറിയപ്പെടുന്നതെന്നും വിഘ്നേഷ് പറഞ്ഞു.












Click it and Unblock the Notifications