Get Updates
Get notified of breaking news, exclusive insights, and must-see stories!

കത്തിയും തോക്കുമായി കള്ളന്മാര്‍ വീട്ടില്‍ അതിക്രമിച്ച് കയറി; അടിച്ചോടിച്ച് അമ്മയും മകളും; വൈറല്‍

ഹൈദരാബാദ്: ആയുധധാരികളായ കവർച്ചാ സംഘത്തെ വിറപ്പിച്ച് ഹൈദരാബാദിലെ വീട്ടമ്മ. വീട്ടിൽ കയറി കവർച്ച നടത്താൻ ശ്രമിച്ച രണ്ടം​ഗ സംഘത്തെയാണ് വീട്ടമ്മ മകൾക്കൊപ്പം ചേർന്ന് തുരുത്തി ഓടിച്ചത്. ഹൈദരാബാദ് ബീ​ഗംപേട്ട് സ്വദേശിനി അമിത മഹ്നോത് ( 46) ആണ് ഈ ധീരവനിത. വ്യാഴാഴ്ചയാണ് അമിതയുടെ വീട്ടിലേക്ക് തോക്കും കത്തിയുമായി എത്തിയത്. അമിതയും 12ാം ക്ലാസിൽ പഠിക്കുന്ന മകളുമാണ് ഉണ്ടായിരുന്നത്.

പത്ത് വർഷത്തിലേറെയായി പതിവായി ജിംനേഷ്യത്തിൽ പരിശീലനത്തിന് പോകുന്ന വീട്ടമ്മയാണ് അമിത. ആയോധനകലയായ ത്വയ്ക്കാൻഡോയും പരിശീലിക്കുന്നുണ്ട്. പാർസൽ ഡെലിവറി ചെയ്യാനാണ് എന്നുപറഞ്ഞാണ് വ്യാഴാഴ്ച വൈകുന്നേരം അപരിചിതരായ രണ്ട് പേർ വീട്ടിലേക്ക് വന്നത്.

mother

സംഭവ സമയത്ത് അമിതയും മകളും വീട്ടുജോലിക്കാരിയുമാണ് ഉണ്ടായിരുന്നത്. പാർസൽ നൽകാനാണെന്ന് പറഞ്ഞതോടെ ​ഗെയ്റ്റ് തുറന്നുനൽകി. ഇതിന് പിന്നാലെ രണ്ട് പേരും വീട്ടിലേക്ക് അതിക്രമിച്ച് കയറി. മാസ്ക് ധരിച്ച ആക്രമികളിൽ ഒരാൾ കത്തി പുറത്തെടുത്തു. വീട്ടുജോലിക്കാരിയുടെ കഴുത്തിൽ കത്തി വെച്ചു. രണ്ടാമത്തെ ആൾ തോക്ക് പുറത്തെടുത്തു.

ആദ്യം ഒന്ന് പകച്ചെങ്കിലും ഉടൻ തന്നെ അമിത ധൈര്യപൂർവ്വം അക്രമികളെ നേരിട്ടു. അമിതയെ കീഴ്പ്പെടുത്താൻ ആക്രമി ശ്രമിച്ചു. വെടിയുതിർക്കാൻ നോക്കിയെങ്കിലും പൊട്ടിയില്ല. ഈ സമയത്ത് അമിത സഹായത്തിനായി നിലവിളിച്ചു. അക്രിമ ധറിച്ച ഹെൽമെറ്റ് വലിച്ചൂരാൻ നോക്കി. ശബ്ദം കേട്ട് മകൾ എത്തി. അമ്മയെ ആക്രമിക്കുന്നത് കണ്ടപ്പോൾ മകൾ അക്രമിയെ നേരിട്ടു. പിടിച്ച് നിൽക്കാൻ ആവില്ലെന്ന് മനസ്സിലായതോടെ അക്രമികളിൽ ഒരാൾ ഓടി.

അതേ സമയം രണ്ടാമത്തെ ആൾ വീട്ടിലെ അടുക്കളയിൽ ഉണ്ടായിരുന്നു. ബഹളം കേട്ട് ആളുകൾ എത്തിയപ്പോഴേക്കും ഇയാൾ ഓടിപ്പോകാൻ ശ്രമിച്ചു. എന്നാൽ നാട്ടുകാർ ഇയാളെ പിടികൂടി പോലീസ് കൈമാറി. ഓടി രക്ഷപ്പെട്ട ആളേയും പോലീസ് പിടികൂടി.

അമ്മയും മകളും ചേർന്ന് മോഷ്ടക്കാളെ നേരിട്ടത് വൈകാതെ സോഷ്യൽ മീഡിയയിൽ വൈറലായി. നിരവധി പേരാണ് ഇവരെ അഭിനന്ദിച്ച് എത്തുന്നത്. പോലീസ് ഡെപ്യൂട്ടി കമ്മീഷണർ രോഹിണി പ്രിയദർശിന് ഇവരുടെ വീട്ടിൽ എത്തി അമ്മയേയും മകളേയും ആദരിച്ചു. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കുളും അമിതയേയും മകളേയും നേരിട്ടെത്തി അഭിനന്ദിച്ചു. ഇപ്പോൾ വൈറൽ ആണ് അമ്മയും മകളും..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+