എന്താണ് കൊവിഡിന്റെ മു വകഭേദം? ലോകാരോഗ്യ സംഘടന നിരീക്ഷിക്കുന്ന വൈറസിന്റെ പ്രത്യേകതകൾ എന്തെല്ലാം
ജെനീവ: ആഗോളതലത്തിൽ കൊറോണ വൈറസ് വ്യാപനം തുടർന്നുകൊണ്ടിരിക്കെ കൊവിഡിന്റെ പുതിയ വകഭേദത്തിന് പേര് നൽകി ലോകാരോഗ്യ സംഘടന. 'മു' എന്നാണ് പുതിയ വകഭേദത്തിന് ലോകാരോഗ്യ സംഘടന പേര് നൽകിയിട്ടുള്ളത്. മുവിന് പുറമേ ഏറ്റ, ലോട്ട, കാപ്പ, ലാംബഡ എന്നീ വകഭേദങ്ങളും ലോകത്ത് പലഭാഗങ്ങളിലായി റിപ്പോർട്ട് ചെയ്യുകയും ലോകാരാഗ്യ സംഘടന പേര് നൽകുകയും ചെയ്തിട്ടുണ്ട്.
മു വകഭേദത്തെക്കുറിച്ച് അറിയേണ്ടതെല്ലാം
ശാസ്ത്രീയമായി B.1.621 എന്നാണ് കൊറോണ വൈറസിന്റെ മു വകഭേദം അറിയപ്പെടുന്നത്. 2021 ജനുവരിയിൽ കൊളംബിയയിൽ നിന്നാണ് കൊവിഡിന്റെ മു വകഭേദത്തിന്റെ സാന്നിധ്യം ആദ്യം കണ്ടെത്തിയത്. പിന്നീട് ഓഗസ്റ്റിൽ ഇത് കൊവിഡിന്റെ ഒരു വകഭേദമായി തരംതിരിക്കപ്പെടുകയായിരുന്നു.

എന്നാൽ നിലവിലുള്ള കൊവിഡ് വാക്സിനുകൾക്ക് പ്രതിരോധിക്കാൻ സാധിക്കില്ലെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. അപകടസാധ്യതയുള്ള തരത്തിൽ ഈ വൈറസിൽ ജനിതക മാറ്റം സംഭവിക്കുന്നുണ്ട്. എന്നാൽ ഈ വൈറസിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ കൂടുതൽ പഠനങ്ങൾ ആവശ്യമാണ്. വകഭേദത്തിനെതിരായ രോഗപ്രതിരോധ ശേഷി ഉണ്ടായിരിക്കാമെങ്കിലും വൈറസിൽ ജനിതക മാറ്റം സംഭവിക്കുന്നുണ്ടെന്ന് വിദഗ്ധർ കണ്ടെത്തിയിട്ടുണ്ട്.
ഇന്ത്യയിൽ ഇതുവരെയും C.1.2 കോവിഡ് -19 വകഭേദത്തിൽപ്പെട്ട കേസുകളൊന്നുമില്ലെന്നാണ് കേന്ദ്രസർക്കാർ ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ ഇത് എത്രത്തോളം മാരകമാണെന്ന ചോദ്യം ഇപ്പോഴും ഉയരുന്നുണ്ട്. ഇതിന് കൃത്യമായ വിവരങ്ങൾ ലഭ്യമായിട്ടില്ല. കൊളംബിയയ്ക്ക് ശേഷം, മറ്റ് തെക്കേ അമേരിക്കൻ രാജ്യങ്ങളിലും യൂറോപ്പിലും മു വകഭേദം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ലോകമെമ്പാടും മു കേസുകൾ വ്യാപകമായി റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും കൊളംബിയയിൽ അതിന്റെ സാന്നിധ്യം 39 ശതമാനമാത്തോളമാണ്.
ലോകാരോഗ്യ സംഘടന ഇതിനകം തരംതിരിച്ചിട്ടുള്ള ഈ കൊവിഡ് വകഭേഗത്തിന് പുറമേ C.1.2 എന്ന മറ്റൊരു വകഭേദം കൂടി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇതിനെ ഒരു കൊവിഡ് വകഭേദമായി ലോകാരോഗ്യ സംഘടന വേർതിരിച്ചിട്ടില്ലെന്നും നിരീക്ഷിച്ച് വരികയാണെന്നുമാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുള്ളത്. അതേ സമയം ഈ വകഭേദങ്ങളൊന്നും തന്നെ ഇന്ത്യയിൽ കണ്ടെത്തിയിട്ടില്ല.
Recommended Video
കൊവിഡിന്റെ പുതിയ വകഭേദങ്ങൾ ഇന്ത്യയിൽ വ്യാപകമായി റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ജാഗ്രത പുലർത്തേണ്ട വിഷയമാണിത്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ വ്യാപകമായി റിപ്പോർട്ട് ചെയ്ത ഡെൽറ്റാ വകഭേദത്തിൽ നിന്ന് വ്യത്യസ്തമാണ് പുതിയ വകഭേദങ്ങൾ. ഡെൽറ്റാ വൈറസിനെ പ്രതിരോധിക്കാൻ ശേഷിയുള്ള വാക്സിനുകൾ പ്രാബല്യത്തിലുണ്ടായിരുന്നു. എന്നാൽ പുതിയ വകദേഭങ്ങൾ തീവ്രതയേറിയതും നിരന്തരം ജനിതമാറ്റം സംഭവിക്കുന്നതുമാണെന്നതിനാൽ ഭീഷണി വർധിക്കുകയാണ്.












Click it and Unblock the Notifications