ആരാണ് മഹാബലി? തിരുവോണവും മഹാബലിയും ഐതിഹ്യമറിയാം....
മലയാളികളുടെ ഉത്സവങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഓണം. ഓണത്തെച്ചുറ്റിപ്പറ്റി നിരവധി ഐതിഹ്യങ്ങളും കഥകളും തലമുറകളായി കൈമാറി വരുന്നുണ്ടെങ്കിലും മലയാളികൾക്ക് പ്രിയം അസുര ചക്രവർത്തിയായ മഹാബലിയുടേയും വാമമന്റെയും കഥയാണ്. ഓണത്തിൽ നിന്ന് മാറ്റിനിർത്താൻ കഴിയാത്ത വിധം അടുത്ത് കിടക്കുന്നതാണ് മഹാബലി എന്ന അസുര ചക്രവർത്തിയെക്കുറിച്ചുള്ള കഥ. മലയാളികളെ സംബന്ധിച്ച് ഓണമെന്നാൽ ആണ്ട് തോറും അവരുടെ മവേലിത്തമ്പുരാൻ തന്റെ പ്രജകളെ കാണാൻ വരുന്ന ഉത്സവമാണ്.

അത്തം മുതൽ തുടങ്ങുന്ന ആഘോഷം തിരുവോണം വരെയുള്ള പത്ത് ദിവസങ്ങൾ നീണ്ടു നിൽക്കുകയും ചെയ്യും. നാട്ടിലും മേട്ടിലും പൂക്കൾ കൊണ്ട് നിറയുന്ന ഓണക്കാലം മലയാളികൾക്ക് ഒഴിച്ച് നിർത്താനാവാത്ത ആഘോഷത്തിന്റെ ദിനങ്ങളാണ്. മഹാബലി കേരളം ഭരിച്ചിരുന്ന കാലത്തെ സമ്പൽസമൃദ്ധികൾ പാടിപ്പുകഴ്ത്തിക്കൊണ്ടാണ് ഓരോ വർഷവും ഓണം ആഘോഷിക്കപ്പെടുന്നത്. ഓണത്തപ്പനെന്നും മാവേലിയെന്നുമുള്ള പേരുകളിലും മഹാബലി അറിയപ്പെടുന്നുണ്ട്. കാലത്തിനൊത്ത് ഓണാഘോഷങ്ങളിൽ മാറ്റങ്ങൾ സംഭവിച്ചുണ്ടെങ്കിൽ പഴമചോരാതെ തൃക്കാക്കരയപ്പനൊരുക്കിയും അത്തം പത്ത് ദിനം ഓരോ ദിനവും ഓരോ തരത്തിലുള്ള പൂക്കൾ കൂട്ടി പത്താമത്തെ ദിവസം പത്ത് തരം പൂക്കൾ കൊണ്ട് പൂക്കളമൊരുക്കുന്നവരും കേരളത്തിന്റെ പലഭാഗങ്ങളിലുമുണ്ട്.

വിരോചനന്റെ പുത്രനും പ്രഹ്ലാദന്റെ സഹോദരീ പുത്രനു മഹാബലി. അസുര രാജാവായിരുന്ന ഹിരണ്യകശിപുവിന്റെ മകനായിരുന്നു പ്രഹ്ലാദൻ. മഹാബലിയ്ക്ക് ബാണാസുരൻ എന്നൊരു മകനും ഉണ്ടായിരുന്നു. അസുര രാജാവായിരുന്നെങ്കിലും മഹാവിഷ്ണുവിന്റെ കടുത്ത ആരാധകനായിരുന്നു മഹാബലി. മഹാധൈര്യശാലിയും രാജാക്കന്മാർക്കിടയിലെ രാജാവുമായ അദ്ദേഹം മഹാബലി ചക്രവർത്തി എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.

നീതിമാനും സത്യസന്ധനുമായ മഹാബലിയുടെ പ്രസിദ്ധിയും കീർത്തിയും എല്ലാ നാടുകളിലേക്കും പടർന്നതോടെ ഇതിൽ അസൂയ പൂണ്ട ദേവന്മാരണ് തങ്ങളുടെ മേധാവിത്വം നഷ്ടപ്പെടുമെന്ന് ഭയന്ന് മഹാബലിയെ പരീക്ഷിക്കാൻ തീരുമാനിക്കുന്നത്. അദ്ദേഹത്തിന്റെ വളർച്ചയ്ക്ക് തടയിടാനുള്ള പദ്ധതികളും ഇതോടൊപ്പം ദേവന്മാർ ആസൂത്രണം ചെയ്തു. ദേവന്മാരുടെ മാതാവായ അദിതിയാണ് മഹാബലിയുടെ ആരാധനാ മൂർത്തിയായ മഹാവിഷ്ണുവിനെ ചെന്ന് കണ്ട് മഹാബലിയുടെ വളർച്ച തടയുന്നതിനുള്ള സഹായം തേടിയത്.

ദാനശീലത്തിന് പേരുകേട്ട മഹാബലി അദ്ദേഹത്തോട് സഹായം അഭ്യർത്ഥിച്ച് ചെല്ലുന്ന ആർക്കും ധാരാളം സഹായങ്ങൾ ചെയ്ത് നൽകുന്ന വ്യക്തിയായിരുന്നു. ഇത് മനസ്സിലാക്കിയ മഹാവിഷ്ണു മഹാബലിയെ ഒന്ന് പരീക്ഷിക്കാനായി വാമനൻ എന്ന് പേരുള്ള ഒരു കുള്ളൻ ബ്രാഹ്മണനായി അവതാരമെടുത്തുകൊണ്ട് മഹാബലിയുടെ രാജ്യത്തേക്ക് എത്തി. പ്രഭാതസമയത്തെ പ്രാർത്ഥനകൾ കഴിഞ്ഞ് ബ്രാഹ്മണർക്ക് ദാനം നൽകാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു മഹാബലി അപ്പോൾ. ഈ സമയത്ത് തനിക്ക് മുൻപിലെത്തിയ ദരിദ്രനായ വാമനനോട് ദാനമായി എന്താണ് വേണ്ടത് എന്ന് മഹാബലി ചോദിച്ചു. തനിക്ക് കുറച്ച് ഭൂമി മാത്രം മതിയെന്നായിരുന്നു വാമന്റെ മറുപടി. അതോടെ എത്രത്തോളം ഭൂമി വേണമെന്നായി മഹാബലിയുടെ ചോദ്യം. തന്റെ കാലുകൊണ്ട് മൂന്നടി അളന്നെടുക്കാവുന്നത്രയും ഭൂമി മാത്രം മതിയെന്ന് വാമനൻ പറഞ്ഞു. ആദ്യം മഹാബലിയ്ക്ക് അൽപ്പം ആശ്ചര്യം തോന്നിയെങ്കിലും വാമനന്റെ മുന്നോട്ടുവെച്ച ആവശ്യം അദ്ദേഹം അംഗീകരിച്ചിരുന്നു.

എന്നാൽ ഇതിനിടെ തന്നെ വാമനൻ ഒരു സാധാരണ വ്യക്തിയല്ല എന്ന് മനസ്സിലാക്കിയ അസുര ഗുരുവായ ശുക്രാചാര്യൻ വാമനന് ഭൂമി ദാനം ചെയ്യുന്നതിൽ നിന്നും മഹാബലിയെ വിലക്കിയിരുന്നു. എന്നാൽ നൽകിയ വാക്ക് പാലിക്കാതിരിക്കുന്നത് ശരിയല്ലെന്നായിരുന്നു മഹാബലി ശുക്രാചാര്യന് നൽകിയ മറുപടി. എന്നാൽ ഒരിക്കൽപ്പോലും കുള്ളനായെത്തിയ ആ ബ്രാഹ്മണൻ മഹാവിഷ്ണു ആകുമെന്ന് മഹാബലി കരുതിയില്ല. അദ്ദേഹം ശുക്രാചാര്യരുടെ മുന്നറിയിപ്പ് ലംഘിച്ച് ഭൂമി എടുത്തുകൊള്ളാൻ വാമനനോട് പറഞ്ഞു.

മഹാബലി ഉറപ്പുനൽകിയതോടെ വാമനന്റെ ശരീരം പെട്ടെന്ന് വലുതാകാൻ തുടങ്ങി. തുടർന്ന് വാമനൻ പ്രപഞ്ചത്തോളം വളർന്നു. ആദ്യത്തെ കാലടിയിൽ വാമനൻ ഭൂമി മുഴുവൻ അളന്നു. രണ്ടാമത്തെ കാലടിയിൽ ആകാശവും അളന്നുതീർത്തു. മൂന്നാമത്തെ കാലടി വെക്കാനുള്ള സ്ഥലം എവിടെയെന്ന് വാമനൻ മഹാബലിയോട് ചോദിച്ചു. ഇതോടെ തനിക്ക് മുൻപിൽ നിൽക്കുന്നത് ഒരു സാധാരണ ബ്രാഹ്മണൻ അല്ലെന്ന് അതിനോടകം തന്നെ മഹാബലി തിരിച്ചറിയുകയും ചെയ്തു.

വാമനന്റെ മൂന്നാമത്തെ കാല് കൂടി വെക്കുന്നതോടെ ഭൂമി മുഴുവൻ നശിക്കും എന്ന് തിരിച്ചറിഞ്ഞതോടെ മഹാബലി തൊഴുകൈകളോടെ വാമനന് മുൻപിൽ ശിരസ്സ് കുനിച്ചു നിൽക്കുകയായിരുന്നു. തുടർന്ന് തന്റെ വാക്ക് പാലിക്കുന്നതിന് വേണ്ടി അടുത്ത കാലടി തന്റെ ശിരസ്സിൽ വെച്ചുകൊള്ളാൻ മഹാബലി വാമനനോട് പറയുകയായിരുന്നു. തുടർന്ന് മൂന്നാമത്തെ കാലടി വാമനൻ മഹാബലിയുടെ ശിരസ്സിൽ കാൽവെച്ച് അദ്ദേഹത്തെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തുകയും ചെയ്തു. ഈ സമയത്താണ് ബ്രാഹ്മണനായെത്തിയ വാമനൻ യഥാർത്ഥത്തിൽ ആരാണെന്ന് മഹാബലി ചോദിക്കുന്നത്. ഇതോടെ മഹാവിഷ്ണു തന്റെ യഥാർത്ഥ രൂപത്തിൽ മഹാബലിക്ക് മുൻപിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു. മഹാബലിയെ പരീക്ഷിക്കുന്നതിന് വേണ്ടിയാണ് താൻ വന്നതെന്നും പരീക്ഷണത്തിൽ മഹാബലി വിജയിച്ചുവെന്നും മഹാവിഷ്ണു പറഞ്ഞു.

തന്റ പ്രജകളോട് സ്നേഹം സൂക്ഷിച്ചിരുന്ന മഹാബലിയെ സംബന്ധിച്ച് പാതാളത്തിലേക്ക് പോകുകയെന്നത് അത്രയധികം വിഷമകരമായിരുന്നു. അതുകൊണ്ട് വർഷത്തിൽ ഒരു തവണ തന്റെ പ്രജകളെ കാണാൻ തന്നെ അനുവദിക്കണമെന്ന് മഹാബലി മഹാവിഷ്ണുവിനോട് ആവശ്യപ്പെട്ടു. ഈ ആവശ്യം അംഗീകരിക്കാൻ മഹാവിഷ്ണുവും തയ്യാറായിരുന്നു. രാജ്യത്ത് നിന്നും പോയാലും മഹാബലിയെ എന്നും പ്രജകൾ സ്നേഹത്തോടെ ഓർമ്മിക്കുമെന്നും മഹാവിഷ്ണു മഹാവിഷ്ണുവിന് അനുഗ്രഹം നൽകുകയും ചെയ്തു.

മഹാവിഷ്ണു നൽകിയ വരം അനുസരിച്ച് തന്റെ പ്രജകളെ കാണാൻ മഹാബലി പാതാളത്തിൽ നിന്നും തിരിച്ചുവരുന്ന ദിവസമാണ് മലയാളികൾ വർഷം തോറും ഓണമായി ആഘോഷിച്ചുവരുന്നത്. ചിങ്ങത്തിലെ അത്തം ദിവസം മുതൽ തുടങ്ങുന്ന മഹാബലിയെ വരവേൽക്കാനുള്ള തയ്യാറെടുപ്പുകൾ തിരുവോണത്തോടെയാണ് അവസാനിക്കുക. തിരുവോണം വരെ പൂക്കളമൊരുക്കുന്നവരും അവിട്ടം, ചതയം ദിനങ്ങളിലും പൂക്കളമൊരുക്കുകയും ചെയ്യുന്നവരുണ്ട് കേരളത്തിന്റെ പല ഭാഗങ്ങളിലും. അത്തം മുതൽ വീടുകൾക്ക് മുൻപിൽ ഓരോ തരം പൂക്കളെന്ന കണക്കിൽ പൂക്കളം ഒരുക്കും. മഹാബലി പ്രജകളെ കാണാനെത്തുന്നതെന്ന് വിശ്വസിക്കുന്ന തിരുവോണ നാളിലാണ് ഏറ്റവും പ്രധാന ആഘോഷം.
Recommended Video

കേരളത്തിൽ എറണാകുളം ജില്ലയിലെ തൃക്കാക്കര എന്ന സ്ഥലത്താണ് ഓണാഘോഷങ്ങളുടെ ആസ്ഥാനമായി കണക്കാക്കുന്നത്.. ഇവിടെ വെച്ചാണ് വാമനൻ മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയതെന്നാണ് ഐതിഹ്യം. മഹാബലിയുടെ രാജ്യത്തിന്റെ തലസ്ഥാനം തൃക്കാക്കര ആണെന്നും വിശ്വസിക്കപ്പെടുന്നു. തൃക്കാക്കരയപ്പൻ അഥവാ വാമന മൂർത്തിയാണ് തൃക്കാക്കര ക്ഷേത്രത്തിൽ ആരാധിക്കപ്പെടുന്നത്. കേരളത്തിൽ വാമനമൂർത്തി ആരാധിക്കപ്പെടുന്ന ഏക ക്ഷേത്രം തൃക്കാക്കരയാണ്. കേരളത്തിന്റെ പല ഭാഗങ്ങളിലും ഓണത്തോടനുബന്ധിച്ച് കളിമണ്ണ് ഉപയോഗിച്ച് തൃക്കാക്കരയപ്പൻ എന്ന പേരിൽ പ്രത്യേക രൂപം ഉണ്ടാക്കി ആരാധിക്കുന്ന പതിവും ഓണത്തോടനുബന്ധിച്ചുണ്ട്. മണ്ണിലുണ്ടാക്കിയെടുക്കുന്ന രൂപത്തിൽ അരിമാവുകൊണ്ട് അലങ്കരിച്ചാണ് തൃക്കാക്കരയപ്പനെ ഒരുക്കുന്നത്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications