കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിംഹത്തെ വരെ വേട്ടയാടുന്ന പട്ടി! കണ്ടാൽ ആരും ഭയന്നുപോകുന്നവര്‍ വേറേ... അറിയാം ഈ 'പട്ടിക്കഥകള്‍'

Google Oneindia Malayalam News

കൊവിഡ് വ്യാപനത്തോടെ ലോകം മുഴുവന്‍ അടച്ചിടല്‍ എന്ന പ്രതിസന്ധി നേരിടുകയാണ്. ആളുകള്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നത് വളരെ കുറയുകയും ചെയ്തു. ഈ സാഹചര്യത്തില്‍ കേരളത്തില്‍ വളരെ പ്രചാരം ലഭിച്ചത് ഓമനമൃഗങ്ങളെ വളര്‍ത്തുന്നതിനാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. അതില്‍ മുന്നില്‍ നില്‍ക്കുന്നത് മനുഷ്യനോട് ഏറ്റവും നന്ദി കാണിക്കുന്ന നായകളും.

'ശബ്ദം' സുരേന്ദ്രനെ കുടുക്കുമോ? കോഴക്കേസില്‍ കോടതി നിര്‍ദ്ദേശം; ബിജെപിയുടെ കള്ളക്കളികള്‍ ഇങ്ങനെയെന്ന് പ്രസീത'ശബ്ദം' സുരേന്ദ്രനെ കുടുക്കുമോ? കോഴക്കേസില്‍ കോടതി നിര്‍ദ്ദേശം; ബിജെപിയുടെ കള്ളക്കളികള്‍ ഇങ്ങനെയെന്ന് പ്രസീത

തിന്ന ചോറിന് നന്ദി കാണിക്കുന്ന മൃഗം എന്നാണ് നായകളെ/ പട്ടികളെ കുറിച്ച് പൊതുവേ പറയുക. തിന്ന ചോറിന് മാത്രമല്ല, ജീവിതകാലം മുഴുവന്‍ ഉടമയെ പരിധികളോ ഉപാധികളോ ഇല്ലാതെ സ്‌നേഹിക്കുന്ന മൃഗമാണ് നായ. എന്നാല്‍, അതിനപ്പുറം ആരേയും അത്ഭുതപ്പെടുത്തുകയും ചിലപ്പോള്‍ ഞെട്ടിപ്പിക്കുകയും ചെയ്യുന്ന നായ ജനുസ്സുകള്‍ ഈ ലോകത്തുണ്ട്. സിംഹത്തെ വേട്ടയാടി പിടിക്കുന്ന നായകള്‍ വരെയുണ്ട് അക്കൂട്ടത്തില്‍. ലോകത്തിലെ ഏറ്റവും ശക്തരായ ചില നായ ജനുസ്സുകളെ പരിചയപ്പെടാം...

1

ലോകത്തില്‍ ഏറ്റവും ശക്തനായ നായ ജനുസ്സ് ഏതെന്ന് ചോദിച്ചാല്‍ ഒറ്റവാക്കില്‍ ഉത്തരം പറയാന്‍ പറ്റിക്കളണം എന്നില്ല. എന്നാല്‍ അങ്ങനെ ഒരു കണക്കെടുത്താല്‍, അതില്‍ മുന്നില്‍ തന്നെയുണ്ടാകും റോട്ട് വെയ്‌ലര്‍ നായകള്‍. തെക്കുപടിഞ്ഞാറന്‍ ജര്‍മനയിലെ ഒരു നഗരമാണ് റോട്ട് വെയ്ല്‍. അവിടെ നിന്ന് തന്നെയാണ് റോട്ട് വെയ്‌ലര്‍ എന്ന ഈ പേരിന്റെ ഉത്ഭവവും. ആദ്യകാലങ്ങളില്‍ കാലിമേയ്ക്കാന്‍ ആയിരുന്നു ഇവയെ ഉപയോഗിച്ചിരുന്നത്. വണ്ടിവലിക്കാന്‍ പോലും റോട്ട് വെയ്‌ലറുകളെ ഉപയോഗിച്ചിരുന്നു. ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഗാര്‍ഡ് ഡോഗുകളില്‍ ഒന്നാണ് റോട്ട് വെയ്‌ലര്‍. എല്ലാവര്‍ക്കും അത്ര പെട്ടെന്ന് മെരുക്കിയെടുക്കാന്‍ കഴിയാത്ത ഒരിനം എന്നും ഇവയെ വിശേഷിപ്പിക്കാറുണ്ട്. എട്ട് മുതല്‍ 10 വര്‍ഷം വരെയാണ് ഇവയുടെ ശരാശരി ആയുസ്സ്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും, പലയിടത്തും ഇന്ന് റോട്ട് വെയ്‌ലറുകള്‍ വീടുകള്‍ക്കുള്ളില്‍ വളര്‍ത്തപ്പെടുന്ന ഒരു ഓമന മൃഗത്തിന്റെ പരിഗണനയിലേക്കും എത്തിയിട്ടുണ്ട്.

ഈ സൗന്ദര്യത്തിന്റെ രഹസ്യം എന്താണ്; വേദികയുടെ ഹോട്ട് ചിത്രത്തില്‍ ആരാധകരുടെ ചോദ്യം

2

ഒരു പശുക്കുട്ടിയേക്കാള്‍ വലിപ്പമുള്ള നായയെ കുറിച്ച് ചിന്തിച്ചുനോക്കിക്കേ. അതുപോലെയാണ് ഗ്രേറ്റ് ഡെയ്ന്‍ എന്ന ശ്വാന ജനുസ്സ്. വലിപ്പം അത്രയൊക്കെ ഉണ്ടെങ്കിലും, സാധാരണ ഗതിയില്‍ ഗ്രേറ്റ് ഡെയ്‌നുകള്‍ ശാന്തരും മൃദുല സ്വഭാവക്കാരും ഒക്കെ ആയിരിക്കും. അതുകൊണ്ട് തന്നെ ഇവയെ 'ജെന്റില്‍ ജെയിന്റ്‌സ്' എന്നും വിളിച്ചുപോരാറുണ്ട്.

ആദ്യകാലങ്ങളില്‍ കാട്ടുപന്നികളെ വേട്ടയാടാന്‍ ആയിരുന്നു ഗ്രേറ്റ് ഡെയ്‌നുകളെ വ്യാപകമായി ഉപയോഗിച്ചിരുന്നത്. എന്നാല്‍ കാലക്രമേണ കാവല്‍ നായകളായും വീടുകളിലെ ഓമന മൃഗങ്ങളായും എല്ലാം ഇവ മാറ്റപ്പെട്ടു. എന്നിരുന്നാലും അവയുടെ ശൗര്യത്തിന് വലിയ കുറവൊന്നും ഇല്ല. എട്ട് മുതല്‍ 10 വര്‍ഷം വരെയാണ് ഇവയുടെ ശരാശരി ആയുസ്സ്.

3

കണ്ടാല്‍ അത്രയും സൗന്ദര്യമുണ്ട് സൈബീരിയന്‍ ഹസ്‌കിയ്ക്ക്. പലരും ഹസ്‌കി വീഡിയോകളുടെ ആരാധകരാണ് ഈ പുതിയ കാലത്ത്. പേര് പോലെ തന്നെ സൈബീരിയയില്‍ നിന്ന് തന്നെയാണ് ഈ ജനുസ്സിന്റെ ഉത്ഭവം. വീടുകള്‍ക്കുള്ളില്‍ കുട്ടികളെ പോലെ പെരുമാറുന്ന ഹസ്‌കി ശക്തിയുടെ കാര്യത്തില്‍ തീരെ പിറകിലല്ല. മഞ്ഞുനാടുകളില്‍ സ്ലെഡ്ഡുകള്‍ വലിക്കുന്നതിനായി വ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്നത് ഹസ്‌കികളെ ആയിരുന്നു. സ്വാഭാവിക പ്രകൃതിയില്‍ കൂട്ടമായി താമസിക്കുന്നവയാണ് ഈ ശ്വാനവര്‍ഗ്ഗം.

ഏറ്റവും വിശ്വസ്തതയോടെ വീട്ടിനുള്ളില്‍ വളര്‍ത്താവുന്ന വിഭാഗത്തില്‍ സൈബീരിയന്‍ ഹസ്‌കിയെ പെടുത്താം. കുട്ടികളുമായും കുടുംബാംഗങ്ങളുമായും പെട്ടെന്ന് ഇണങ്ങിച്ചേരുകയും ചെയ്യും. അതീവ ധൈര്യശാലികള്‍ കൂടിയാണ് ഇവ എന്നാണ് പറയപ്പെടുന്നത്. മറ്റ് നായകളെ പോലെ 'നായ് മണം' കുറഞ്ഞവ കൂടിയാണ് ഇവ. 12 മുതല്‍ 14 വര്‍ഷം വരെയാണ് ശരാശരി ആയുസ്സ്.

4

മലയാളികള്‍ ഏറ്റവും അധികം കണ്ടുപരിചയിച്ച ശക്തരായ നായ വര്‍ഗ്ഗത്തില്‍ പെടുന്ന ഒന്നാണ് ജര്‍മന്‍ ഷെപ്പേര്‍ഡ്. അല്‍സേഷ്യന്‍ എന്നും ഇവ അറിയപ്പെടുന്നു. നൂറുകണക്കിന് വര്‍ഷങ്ങളായി പല കാര്യങ്ങള്‍ക്ക് മനുഷ്യര്‍ ജര്‍മന്‍ ഷെപ്പേര്‍ഡ് നായകളെ ഉപയോഗിക്കുന്നുണ്ട്. അടിസ്ഥാനപരമായി ഇവ വേട്ടനായ്ക്കള്‍ ആണ്. അതുപോലെ തന്നെ കാലിമേയ്ക്കാനും ഇവയ്ക്ക് സ്വാഭാവികമായ ശേഷിയുണ്ട്. സൈന്യങ്ങളും പോലീസും എല്ലാം ഏറ്റവും അധികം ഉപയോഗിക്കുന്ന നായകളും ജര്‍മന്‍ ഷെപ്പേര്‍ഡ് തന്നെയാണ്. ഗൈഡ് ഡോഗുകളായും സെര്‍ച്ച് ഡോഗുകള്‍ ആയും ഇവയെ ഉപയോഗിക്കുന്നുണ്ട്.

വീടുകളിലും ഏറ്റവും അധികം വളര്‍ത്താന്‍ ഇഷ്ടപ്പെടുന്ന ബ്രീഡ് ആണ് ജര്‍മന്‍ ഷെപ്പേര്‍ഡ്. യജമാനരോട് അത്രയേറെ വിശ്വാസ്യതയും സ്‌നേഹവും ആണ് ഇവ പ്രകടിപ്പിക്കുക. ഒമ്പത് മുതല്‍ 13 വര്‍ഷം വരെയാണ് ശരാശരി ആയുസ്സ്.

5

കണ്ടാല്‍ കാളയെ പോലെ ഇരിക്കും എന്നതുകൊണ്ടൊന്നും അല്ല ബുള്‍ ഡോഗ് എന്ന പേര് വന്നത്. പതിമൂന്നാം നൂറ്റാണ്ടില്‍, ഇംഗ്ലണ്ടില്‍ പ്രചാരത്തിലിരുന്ന ഒരു ക്രൂര വിനോദമായിരുന്നു 'ബുള്‍ ബെയ്റ്റിങ്' എന്നത്. അതി ശക്തരായ കാളകളുമായി ഏറ്റുട്ടാന്‍ ഉപയോഗിച്ചിരുന്ന, പരിശീലനം സിദ്ധിച്ച നായകള്‍ക്ക് അങ്ങനെയാണ് 'ബുള്‍ ഡോഗ്' എന്ന് പേര് വന്നത്.

വലിപ്പം കൊണ്ട് ചെറുതാണെന്ന് തോന്നുമെങ്കിലും, ശക്തിയുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് ബുള്‍ ഡോഗുകള്‍. ബുള്‍ ബെയ്റ്റിങ് നിരോധിച്ചതോടെ, ബുള്‍ ഡോഗുകളുടെ സ്വഭാവത്തിലും കാലക്രമേണ മാറ്റം വന്നു. ഇപ്പോള്‍ ഓമനത്തമുള്ള, ശാന്തരൂപികളായ നായകളായിരിക്കും അവര്‍. പക്ഷേ, അവരുടെ ജനിതകത്തില്‍ ഇപ്പോഴും പഴയ ആ ബുള്‍ ബെയ്റ്റ് വീര്യം ബാക്കിയുണ്ട് എന്ന് മറക്കാതിരിക്കുക. എട്ട് മുതല്‍ 10 വര്‍ഷം വരെയാണ് ഇവയുടെ ആയുസ്സ്.

6

പേരില്‍ ഒരു 'ദിവ്യന്‍' ഉള്ള നായയാണ് 'സെന്റ് ബര്‍ണാര്‍ഡ്'. വലിപ്പത്തില്‍ ഡ്രേറ്റ് ഡെയ്‌നിനൊപ്പം എത്തില്ലെങ്കിലും മൊത്തത്തില്‍ ഒരു 'ആനച്ചന്തം' ഉണ്ട് സെന്റ് ബര്‍ണാര്‍ഡിന്. ഒരു ആയിരം വര്‍ഷമെങ്കിലും പഴക്കമുണ്ടാകും ഈ ബ്രീഡിന് എന്നാണ് കണക്കാക്കുന്നത്. മഞ്ഞുനിറഞ്ഞ സ്വിസ് ആല്‍പ്‌സ് പര്‍വ്വതനിരകളില്‍ ഒറ്റപ്പെട്ടുപോയ ഒരുപാട് യാത്രികരെ കണ്ടെത്തി രക്ഷപ്പെടുത്തിയ ചരിത്രം പറയാനുണ്ട് സെന്റ് ബര്‍ണാര്‍ഡ് നായകള്‍ക്ക്.

തന്റെ ഉടമയെ എന്തുവിലകൊടുത്തും സംരക്ഷിക്കാന്‍ മടിക്കാത്ത നായവര്‍ഗ്ഗമാണിത്. അതുപോലെ തന്നെ സ്‌നേഹിക്കാനും കൂടെ കളിക്കാനും എല്ലാം ഇഷ്ടപ്പെടുന്നവര്‍. കംപാനിയന്‍ ഡോഗ്‌സ് ആയും സര്‍വ്വീസ് ഡോഗ്‌സ് ആയിട്ടും സെന്റ് ബര്‍ണാര്‍ഡിനെ വ്യാപകമായി ഉപയോഹിക്കുന്നുണ്ട്. എട്ട് മുതല്‍ 10 വര്‍ഷം വരെയാണ് ഇവയുടെ ആയുസ്സ്.

7

സിംഹങ്ങളെ പോലും ഭയക്കാത്ത തരം നായകളെ കുറിച്ച് നേരത്തേ പറഞ്ഞില്ലേ. അങ്ങനെ ഒന്നാണ് റൊഡേഷ്യന്‍ റിഡ്ജ്ബാക്ക്. പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ റൊഡേഷ്യയില്‍ ആണ് ഇവയുടെ ഉത്ഭവം, എന്തിനും ഉപയോഗിക്കാവുന്ന തരത്തിലുള്ള നായകള്‍ ആണിവ. അസാമാന്യ ധൈര്യവും ശക്തിയും സ്റ്റാമിനയും വേഗവും ആണ് ഇവയുടെ പ്രത്യേകത. ആഫ്രിക്കന്‍ ഗോത്രവര്‍ഗ്ഗക്കാര്‍ സിംഹങ്ങളേയും കാട്ടുപന്നികളേയും വേട്ടയാടാന്‍ ഇവയെ ഉപയോഗിച്ചിരുന്നു. മികച്ച വേട്ടപ്പെട്ടിയെ പോലെ തന്നെ ഒരു ഫാമിലി ഡോഗ് ആകാനും ഗാര്‍ഡ് ഡോഗ് ആകാനും ഒരേസമയം കഴിയും എന്നതാണ് റൊഡേഷ്യന്‍ റിഡ്ജ് ബാക്കിന്റെ പ്രത്യേകത. പത്ത് മുതല്‍ 12 വയസ്സുവരെയാണ് ഇവയുടെ ആയുസ്സ്.

8

അക്രമകാരികളായ നായകളുടെ കൂട്ടത്തില്‍ ആണ് പലപ്പോഴും ഡോബര്‍മാന്‍ എന്ന ഡോബര്‍മാന്‍ പിന്‍ഷെര്‍ നായകളെ പെടുത്താറുള്ളത്. 1,900 വര്‍ഷം പഴക്കമുള്ള ഈ ബ്രീഡ് ജര്‍മനിയില്‍ നിന്നുള്ളതാണ്. ആക്രമണകാരിയായ ഗാര്‍ഡ് ഡോഗ് എന്ന തരത്തിലാണ് ഡോബര്‍മാന്‍ നായകളെ പരിശീലിപ്പിക്കുകയും ബ്രീഡ് ചെയ്തുപോരുകയും ചെയ്യുന്നത്. വിശ്വാസ്യതയാണ് ഇവയുടെ വലിയ പ്രത്യേകതകളില്‍ ഒന്ന്. രണ്ടാംലോക മഹായുദ്ധകാലത്ത് അമേരിക്കന്‍ സൈന്യത്തിന്റെ ഔദ്യോഗിക നായകള്‍ ആയിരുന്നു ഇവ. ഇന്നും സൈന്യങ്ങളും പോലീസും എല്ലാം ഡോബര്‍മാന്‍ നായകളെ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. പത്ത് മുതല്‍ 12 വര്‍ഷം വരെയാണ് ശരാശരി ആയുസ്സ്.

9

കണ്ടാല്‍ ചെറിയ, കൗതുകമുണര്‍ത്തുന്ന ഒരു നായ. എന്നാല്‍ സ്വഭാവ വിശേഷം കൊണ്ട് അത്രയേറെ മികച്ചവന്‍. ചൗ ചൗ എന്ന ബ്രീഡിനെ അങ്ങനെ വിശേഷിപ്പിക്കുന്നതാവും ഉചിതം. ക്രിസ്തുവിനും മുമ്പ് ഈ ഭൂലോകത്തില്‍ ജീവിച്ചിരുന്നവരുടെ പിന്‍മുറക്കാരാണ് ചൗ ചൗ എന്നാണ് പറയപ്പെടുന്നത്. കണ്ടാല്‍ ഒരു പാവക്കുട്ടിയെ പോലെ ഒക്കെ തോന്നുമെങ്കിലും ആക്രമണോത്സുകതയുടെ കാര്യത്തില്‍ ഒട്ടും പിന്നിലല്ല ഇവര്‍. ബിസി 206 കളില്‍ ഇവയെ ചൈനയിലും മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലും 'ടെംപിള്‍ ഗാര്‍ഡ് ഡോഗ്‌സ്' ആയി ഉപയോഗിച്ചിരുന്നത്രെ. അക്രമകാരികള്‍ എങ്കിലും, ഉടമകളെ സംബന്ധിച്ച് ഏറ്റവും വിശ്വ്‌സതരും ആണിവര്‍. ഒമ്പത് മുതല്‍ പതിമൂന്ന് വര്‍ഷം വരെയാണ് ശരാശരി ആയുസ്സ്.

10

ഒറ്റനോട്ടത്തില്‍ കണ്ടാല്‍ ആരും ഭയന്നുപോകുന്ന രൂപപ്രകൃതിയുള്ളവയാണ് തിബറ്റല്‍ മസ്റ്റിഫ് എന്ന ശ്വാന വര്‍ഗ്ഗം. മസ്റ്റിഫ് എന്നത് വലിയ ശരീരമുള്ള നായകളെ മൊത്തത്തില്‍ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുമെങ്കിലും മസ്റ്റിഫ് എന്ന പേരില്‍ നായ വര്‍ഗ്ഗങ്ങള്‍ വേറേയുണ്ട്. എന്നാല്‍ അവയും തിബറ്റന്‍ മസ്റ്റിഫും തമ്മില്‍ ഒരു ബന്ധവും ഇല്ല. വളര്‍ത്തുന്നവരോട് വളരെ മധുരോദാത്തമായ പെരുമാറ്റം ആയിരിക്കും ഇവ കാണിക്കുക. എന്നാല്‍ അപചിരിതര്‍ക്ക് മുന്നില്‍ ഇവ സിംഹങ്ങളേക്കാള്‍ ഭീകരന്‍മാരായി മാറും. അതിപുരാതനമായ ബ്രീഡുകളില്‍ ഒന്ന് എന്ന നിലയില്‍ ആണ് തിബറ്റന്‍ മസ്റ്റിഫുകളെ വിലയിരുത്തുന്നത്. എണ്ണത്തിലും ഇവ വളരെ കുറവാണ്. പത്ത് മുതല്‍ പന്ത്രണ്ട് വര്‍ഷം വരെയാണ് ശരാശരി ആയുസ്സ്.

Recommended Video

cmsvideo
ഇന്ത്യയുടെ വാക്സിൻ സർട്ടിഫിക്കട്ടിലെ മോദിയുടെ ഫോട്ടോ..യാത്രക്കാർക്ക് മുട്ടൻ പണി

English summary
10 most powerful and strongest dog breeds in the world. Some dogs can even attack lions!
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X