കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയില്‍ കൊവിഡ് രോഗികള്‍ 1 ലക്ഷം കടന്ന് 13 സംസ്ഥാനങ്ങള്‍; മരണ നിരക്കില്‍ കേരളം പിറകില്‍

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് ആദ്യമായി കൊവിഡ് സ്ഥിരീകരിച്ച സംസ്ഥാനം കേരളമായിരുന്നു. അന്ന് കൊവിഡിനെ വേരോടെ പിഴുതെറിയാന്‍ കേരളത്തിന് കഴിഞ്ഞിരുന്നുവെങ്കിലും നിലവില്‍ കേരളത്തില്‍ കൊവിഡ് സ്ഥിരീകരിച്ചവര്‍ 1 ലക്ഷം കഴിഞ്ഞു. ഇതോടെ ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം നടക്കുന്ന പതിമൂന്നാമത്തെ സംസ്ഥാനമാണ് കേരളം.

മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തമിഴ്‌നാട്, കര്‍ണാടക, ഉത്തര്‍പ്രദേശ്, ദില്ലി, പശ്ചിമബംഗാള്‍, ബീഹാര്‍, തെലങ്കാന, ഒഡീഷ എന്നിവയാണ് മറ്റ് 12 സംസ്ഥാനങ്ങള്‍.

ഒരു ഘട്ടത്തില്‍ കേരളത്തിന് കൊവിഡിനെ പിടിച്ചുകെട്ടാന്‍ കഴിഞ്ഞിരുന്നുവെങ്കിലും ഏപ്രില്‍ അവസാനത്തോടെ സംസ്ഥാനത്ത് ആദ്യമായി 500 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ആ സമയത്ത് മഹാരാഷ്ട്രയില്‍ പ്രതിദിനം ആയിരത്തിലധികം പേര്‍ക്കായിരുന്നു കൊവിഡ് ബാധ. നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനം മഹാരാഷ്ട്രയാണ്.

corona

എന്നാല്‍ പിന്നീട് സ്ഥിതിഗതികള്‍ മാറുകയായിരുന്നു. കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചതോടെയാണ് കേരളത്തില്‍ കൊവിഡ് കേസുകള്‍ ക്രമാനുഗതമായി വര്‍ധിച്ചത്. ജൂലൈ മാസത്തോടെ ഇത് കുത്തനെ ഉയരുകയായിരുന്നു. മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൊവിഡ് കേസുകള്‍ കുറവായിരുന്നുവെങ്കിലും കേരളത്തില്‍ മുന്‍പുള്ള മാസങ്ങളെ അപേക്ഷിച്ച് കേസുകള്‍ ഉയരുകയായിരുന്നു.

കൂടുതല്‍ കൊവിഡ് കേസുകളുള്ള 15 സംസ്ഥാനങ്ങളെ എടുക്കുമ്പോള്‍ കേരളത്തിലെ പ്രതിദിന വര്‍ധനവ് വളരെ വലുതുാണ്. . എന്നാല്‍ കേരളത്തില്‍ കൊവിഡ് മരണ നിരക്ക് താരതമ്യേന കുറവാണെന്നുള്ളത് ആശ്വസിക്കാവുന്ന കാര്യമാണ്. സംസ്ഥാനത്ത് ഇതുവരേയും 410 പേരാണ് കൊവിഡിനെ തുടര്‍ന്ന് മരണപ്പെട്ടിട്ടുള്ളത്. എന്നാല്‍ 33 പേര്‍ മാത്രമാണ് കൊവിഡ് ബാധയെ തുടര്‍ന്ന് മരിച്ചത്. മറ്റുള്ളവര്‍ മറ്റ് അസുഖങ്ങള്‍ക്ക് കൂടി ചികിത്സയില്‍ കഴിയുന്നവരായിരുന്നു. കേരളത്തിലെ കൊവിഡ് മരണ നിരക്ക് 0.43 മാത്രമാണ്.

അതേസമയം മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതര്‍ പത്ത് ലക്ഷം കടന്നിരിക്കുകയാണ്. വെള്ളിയാഴ്ച്ച മാത്രം 25000 പേര്‍ക്കായിരുന്നു കൊവിഡ് സ്ഥിരീകരിച്ചത്. ആന്ധ്രപ്രദേശിനെ താരതമ്യപ്പെടുത്തുമ്പോള്‍ മഹാരാഷ്ട്രയിലെ പ്രതിദിന കൊവിഡ് ബാധ ഇരട്ടിയാണ്. രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്താണ് ആന്ധ്രപ്രദേശ്. മഹാരാഷ്ട്രയില്‍ തന്നെയാണ് ഏറ്റവും ഉയര്‍ന്ന കൊവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Recommended Video

cmsvideo
Covaxin vaccination found effective in non-human primates‌ | Oneindia Malayalan

വെള്ളിയാഴ്ച്ച ഉത്തര്‍പ്രദേശിലാണ് രണ്ടാമത്തെ കൂടിയ പ്രതിദിന കൊവിഡ് കേസുകള്‍ റിപ്പോര്‍്ട്ട് ചെയ്തത്. ഇവിടെ മൂന്ന് ലക്ഷത്തില്‍ താഴെ ആളുകള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

English summary
13 states in India has over 1 lakh Covid cases; maharashtra cross more than 10 lakh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X