കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദേശ ഇന്ത്യക്കാരെ അവഹേളിക്കുന്നത് നിര്‍ത്തണം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ജന്മനാട്ടില്‍ കഴിയാനുള്ള മോഹം നിമിത്തം വിദേശത്തെ ഉയര്‍ന്ന ജോലി ഉപേക്ഷിച്ച് തിരിച്ചെത്തുന്നവരെ പീഡിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് അമേരിക്കന്‍ ഇന്ത്യക്കാരുടെ രണ്ടു സംഘടനകള്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിക്കു നല്കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.

നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അമേരിക്കന്‍ അസോസിയേഷന്‍സ്(എന്‍എഫ്ഐഎ), ഫെഡറേഷന്‍ ഓഫ് കേരള അസോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക(ഫൊക്കാന) എന്നീ സംഘടനകളാണ് വാജ്പേയിയുടെ അമേരിക്ക സന്ദര്‍ശനവേളയില്‍ അദ്ദേഹത്തിന് നിവേദനം നല്കിയത്.

ഇല്ലിനോയി സര്‍വകലാശാലയിലെ ഉദ്യോഗം ഉപേക്ഷിച്ച് തിരുവനന്തപുരം ശ്രീ ചിത്തിര തിരുന്നാള്‍ ഇന്‍സ്റിറ്റ്യൂട്ടില്‍ തിരികെ പ്രവേശിച്ച ഡോ.എബ്രഹാം കുരുവിളയ്ക്കുണ്ടായ അനുഭവം ഇതിനു പ്രകടമായ ഉദാഹരണമാണെന്ന് എന്‍എഫ്ഐഎ പ്രസിഡന്റ് പാര്‍ത്ഥസാരഥി പിള്ള പറഞ്ഞു.

ഇന്‍സ്റിറ്റ്യൂട്ടിലെ അധ്യാപക സംഘടനയില്‍ അംഗമായതിന് ഡോ.കുരുവിളയെ ഇന്‍സ്റിറ്റ്യൂട്ട് മാനേജ്മെന്റ് പീഡിപ്പിക്കുകയാണെന്ന് നിവേദനത്തില്‍ പറയുന്നു. അദ്ദേഹത്തിന് അര്‍ഹമായ പ്രമോഷന്‍ നിഷേധിച്ചതിനു പുറമേ അദ്ദേഹം മുന്നോട്ടുവെച്ച പ്രൊജക്ടുകള്‍ തള്ളിക്കളയുകയും ചെയ്തു. ഇന്‍സ്റിറ്റ്യൂട്ടിന്റെ നിലവാരത്തകര്‍ച്ചയെക്കുറിച്ച് അധ്യാപക സംഘടന ആരോപണങ്ങളുന്നയിച്ചതാണ് പ്രതികാര നടപടികള്‍ക്കു കാരണമായതെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.

ഈ പ്രശ്നത്തിനു പരിഹാരമുണ്ടാക്കാന്‍ പ്രധാനമന്ത്രി ഇടപെടണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X