കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തറില്‍ സൈക്കിള്‍ യാത്രയ്ക്ക് നിയന്ത്രണം

  • By Staff
Google Oneindia Malayalam News

സപ്ന അനു ജോര്‍ജ്ജ്

ഖത്തര്‍ : സൈക്കിള്‍ യാത്രക്കാര്‍ക്കായി സുരക്ഷാ കാമ്പയിന്‍ നടത്തുമെന്ന് ഖത്തര്‍ ട്രാഫിക് വകുപ്പ്. ഈ മാസം തന്നെ തീരുമാനം നടപ്പാക്കുമെന്ന് ഉന്നത വൃത്തങ്ങള്‍ അറിയിച്ചു.

കഴിഞ്ഞ രണ്ടു വര്‍ഷത്തിനുളളില്‍ സൈക്കിള്‍ യാത്രക്കാരുടെ എണ്ണം വന്‍തോതില്‍ വര്‍ദ്ധിച്ചതിനെ തുടര്‍ന്നാണിത്. പ്രധാന റോഡുകളിലെല്ലാം സൈക്കിള്‍ യാത്രക്കാര്‍ അപകടത്തില്‍ പെടുന്നത് നിത്യ സംഭവമാണ്. ഇടറോഡുകളിലും ചെറുറോഡുകളിലും അപകടങ്ങള്‍ കൂടി വരികയാണെന്നും ഇവിടെ തെരുവു വിളക്കുകള്‍ ഇല്ലാത്തതാണ് കാരണമെന്നും ഡ്യൂട്ടി ഡയറക്ടര്‍ ലെഫ്. കേണല്‍ ഷെയ്ഖ് നാസര്‍ ബിന്‍ ഫഹാദ് അല്‍ താനി അറിയിച്ചു.

സൈക്കിള്‍ യാത്രക്കാരുടെ അശ്രദ്ധയും അപകട കാരണങ്ങളില്‍ പ്രധാനമാണ്. ഹെല്‍മെറ്റ് ധരിക്കാത്തതും ഹെഡ്ലൈറ്റും റിഫ്ലക്ടറുകളും ഉപയോഗിക്കാത്തതും അപകടകാരണങ്ങളില്‍ പെടുന്നു. ഖത്തറില്‍ ഇവ സൈക്കില്‍ യാത്രക്കാര്‍ക്കും നിര്‍ബന്ധമാണ്.

മറ്റു ടൂവീലറുകള്‍ക്കുളള എല്ലാ നിയമങ്ങളും സൈക്കിള്‍ യാത്രക്കാര്‍ക്കും ഇനി മുതല്‍ ബാധകമാണ്. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും.

ഹെല്‍മറ്റ് ധരിക്കാതെ സൈക്കിളോടിച്ചാല്‍ 250 മുതല്‍ 500 വരെ ഖത്തര്‍ റിയാലാണ് പിഴ. (3,250 മുതല്‍ 6,500 രൂപ). രണ്ടു ഹാന്‍ഡിലുകളും ഉപയോഗിക്കാത്തവര്‍ക്കും വലതു വശം ചേര്‍ന്നു പോകാത്തവര്‍ക്കും 200 റിയാല്‍ പിഴ (2,600 രൂപ). സീബ്ര ക്രോസിംഗ് കാത്തു നില്‍ക്കാത്തവര്‍ക്ക് 300 റിയാലാണ് പിഴ (3,900 രൂപ).

മൂന്നു മാസമാണ് കാമ്പയിന്‍. ടൂവീലര്‍ - സൈക്കിള്‍ യാത്രക്കാരെ അപകട കാരണങ്ങളെക്കുറിച്ച് ബോധവാന്മാരാക്കുന്നതിന് കാമ്പയിന്‍ ഉപകരിക്കുമെന്ന് ഖത്തര്‍ ഗതാഗത വകുപ്പ് കരുതുന്നു.

വാഹനമോടിയ്ക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് വിലക്കുന്നതിനും നിയമം കൊണ്ടു വരാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. സമീപ കാലത്തുണ്ടായ ചില അപകടങ്ങളെക്കുറിച്ച് വകുപ്പ് ശ്രദ്ധാപൂര്‍പം പഠിച്ചു വരികയാണെന്നും നിയമം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നും ഷെയ്ഖ് അല്‍ താനി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X