കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബഹ്റിനില്‍ വിപുലമായ ഓണഘോഷം

  • By Staff
Google Oneindia Malayalam News

ബഹ്റിന്‍: വിവിധ മലയാളി അസോസിയേഷനുകളും ക്ലബുകളും ബഹ്റിനില്‍ വിപുലമായ ഓണാഘോഷമാണ് സംഘടിപ്പിക്കുന്നത്. ദിവസങ്ങളോളം നീളുന്ന ഓണാഘോഷം വിവിധ അസോസിയേഷനുകളുടെ കീഴിലായി നടക്കും.

ആഗസ്ത് 19 വ്യാഴാഴ്ച തുടങ്ങുന്ന ഇന്ത്യന്‍ ക്ലബിന്റെ ഓണാഘോഷം ഒമ്പത് ദിവസം നീണ്ടുനില്‍ക്കും. രാത്രി 8.30ന് മനാമ ക്ലബ് പരിസരത്ത് തുടങ്ങുന്ന ആഘോഷം ആഗസ്ത് 27 വരെ നടക്കും. വ്യാഴാഴ്ചത്തെ ഉദ്ഘാടന ചടങ്ങ് കുട്ടികളുടെ കലാപരിപാടികളോടെയാണ് നടക്കുന്നത്.

പുലിക്കളി, കാവടിയാട്ടം, വടംവലി തുടങ്ങിയ പരിപാടികളാണ് വെള്ളിയാഴ്ച നടക്കുന്നത്. ശനിയാഴ്ച സ്ത്രീകളുടെ കലാപരിപാടികളായ തിരുവാതിരക്കളി, ഒപ്പന തുടങ്ങിയവ നടക്കും. ഞായറാഴ്ച നടക്കുന്ന സംഗീത വിരുന്നില്‍ പിന്നണി ഗായകന്‍ മധു ബാലകൃഷ്ണന്‍ പങ്കെടുക്കും. ക്ലബില്‍ അംഗങ്ങളല്ലാത്തവര്‍ക്കുള്ള ടിക്കറ്റുകള്‍ ഇന്ത്യന്‍ ക്ലബില്‍ ലഭിക്കും. ഒരു ബഹ്റിന്‍ ദിനാറാണ് ടിക്കറ്റ് നിരക്ക്.

തിങ്കളാഴ്ച നടക്കുന്നത് ഭക്ഷ്യമേളയാണ്. ചൊവാഴ്ച ഭരതനാട്യം, കഥകളി എന്നിവ അരങ്ങേറും. ബുധനാഴ്ച നടക്കുന്നത് സംഗീത പരിപാടിയാണ്. ആഗസ്ത് 27ന് അംഗങ്ങള്‍ക്ക് ഓണസദ്യ നല്‍കും.

രണ്ട് ആഴ്ചത്തെ കലാപരിപാടികളാണ് ബഹ്റിന്‍ കേരളീയ സമാജം സംഘടിപ്പിക്കുന്നത്. ആഗസ്ത് 19 വെള്ളിയാഴ്ച തുടങ്ങുന്ന കലാപരിപാടികള്‍ സപ്തംബര്‍ മൂന്ന് വരെ നീണ്ടുനില്‍ക്കും.

കൈകൊട്ടികളി, നൃത്തസംഗമം, ഓണപൂത്താലം, ഓണക്കളി, ഓര്‍മയിലെ ഓണം, ശാസ്ത്രീയനൃത്തം, തെയ്യം, പുലിക്കളി തുടങ്ങിയ വിവിധ പരിപാടികളാണ് സമാജം സംഘടിപ്പിക്കുന്നത്.

കേരള സോഷ്യല്‍ ആന്റ് കള്‍ച്ചറല്‍ അസോസിയേഷന്‍ രണ്ട് ദിവസത്തെ ഓണാഘോഷ പരിപാടികളാണ് സംഘടിപ്പിക്കുന്നത്- സപ്തംബര്‍ 16, 17 തീയതികളില്‍. സപ്തംബര്‍ 16ന് വിവിധ വിനോദപരിപാടികള്‍ നടക്കും. സപ്തംബര്‍ 17ന് ഓണസദ്യയുണ്ടാവും.ഗള്‍ഫ് ഗേറ്റ് ഹോട്ടലില്‍ ആഗസ്ത് 27ന് ഓണോഘാഷ പരിപാടികള്‍ നടക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X